For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരം ശുദ്ധീകരിയ്ക്കാന്‍ എളുപ്പവഴികള്‍

വിഷം ഓരോ ദിവസവും ചുമന്ന് കൊണ്ടാണ് നമ്മള്‍ നടക്കുന്നത് എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റ് പറയാന്‍ പറ്റില്ല

|

ശരീരം ഒരു കൂട്ടം വിഷം വഹിച്ചു കൊണ്ടാണ് നടക്കുന്നതെന്ന് പറഞ്ഞാല്‍ തെറ്റാണെന്ന് പറയാന്‍ കഴിയില്ല. കാരണം അത്രയേറെ വിഷാംശമാണ് ശരീരത്തില്‍ ഉള്ളത്. എങ്ങനെ അപ്പോള്‍ ശരീരത്തിനുള്ളിലുള്ള വിഷത്തെ പുറന്തള്ളും എന്ന് ആലോചിച്ചിട്ടുണ്ടോ? ഈ ശാരീരിക ലക്ഷണങ്ങള്‍ മരണത്തിന് മുന്നോടി?

നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണവും വെള്ളവും വായുവും എല്ലാം തന്നെയാണ് ശരീരത്തെ വിഷമാക്കുന്നത്. എന്നാല്‍ ഇനി ചില ചെറിയ വഴികളിലൂടെ ഇതിനെ ഇല്ലാതാക്കാം എങ്ങനെയെന്ന് നോക്കാം.

വെള്ളം കുടിയ്ക്കാം

വെള്ളം കുടിയ്ക്കാം

ദിവസവും വെള്ളം കുടിച്ച് നോക്കൂ. അതും ശുദ്ധമായ വെള്ളം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ വെള്ളം കുടിച്ച് കൊണ്ട് ആ ദിവസം ആരംഭിയ്ക്കാന്‍ ശ്രമിച്ചു നോക്കൂ. ഇത് ശരീരത്തിലെ ടോക്‌സിനെ ഏത് വിധേനയെങ്കിലും പുറന്തള്ളും.

ഗ്രീന്‍ ടീ ശീലമാക്കുക

ഗ്രീന്‍ ടീ ശീലമാക്കുക

ഗ്രീന്‍ ടീയാണ് മറ്റൊന്ന്. ഗ്രീന്‍ ടീ ദിവസവും മൂന്ന് ഗ്ലാസ്സ് എങ്കിലും കുടിയ്ക്കാന്‍ ശ്രമിക്കുക. ഇതും ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാന്‍ സഹായിക്കുന്നു.

വ്യായാമം ശീലമാക്കുക

വ്യായാമം ശീലമാക്കുക

വ്യായാമത്തിന്റെ അഭാവം തന്നെയാണ് പലപ്പോഴും പല രോഗങ്ങള്‍ക്കും പിന്നില്‍. എന്നാല്‍ ദിവസവും വ്യായാമം ചെയ്ത് നോക്കൂ ശരീരത്തിലെ എല്ലാ തരത്തിലുള്ള ആരോഗ്യ പ്രശ്‌നവും ഇതിലൂടെ ഇല്ലാതാവും.

മധുരം കുറയ്ക്കുക

മധുരം കുറയ്ക്കുക

മധുരം കുറച്ച് കഴിയ്ക്കാന്‍ ശ്രമിക്കുക. ഇത് ശരീരത്തില്‍ ഹാനീകരമായ വസ്തുക്കള്‍ അടിഞ്ഞ് കൂടുന്നതിന് കാരണമാകും.

 ഇളം ചൂടോടെ നാരങ്ങ വെള്ളം

ഇളം ചൂടോടെ നാരങ്ങ വെള്ളം

ഇളം ചൂടോടെ നാരങ്ങ വെള്ളം ശീലമാക്കി നോക്കൂ. ഏറ്റവും നല്ല രീതിയില്‍ ശരീരത്തിലെ എല്ലാ അഴുക്കിനേയും പുറന്തള്ളാന്‍ പറ്റിയ വഴിയാണ് ഇത്.

English summary

Simple Ways to Detox Your Body

No fad retreats or spas. These easy ways to recuperate will help you feel healthier than ever!
Story first published: Saturday, November 5, 2016, 15:37 [IST]
X
Desktop Bottom Promotion