Latest Updates
-
പരിവർത്തിനി ഏകാദശി 2026: വ്രതമെടുക്കുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ, പാരണ സമയം ഇങ്ങനെ -
സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
2026 സെപ്റ്റംബർ 21: ഇന്ന് രവിയോഗം, ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026: ഒക്ടോബർ 8 മുതൽ വമ്പൻ ഓഫറുകൾ; ബ്യൂട്ടി പ്രോഡക്ടുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ ഇതാ ചില ടിപ്സ്! -
ഗണേശ വിസർജനത്തിന് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
7,000 mAh ബാറ്ററിയുമായി വൺപ്ലസ് N6 ലൈറ്റ് നാളെ എത്തുന്നു; വിലയും പ്രത്യേകതകളും അറിയാം -
ഷവോമി 18 പ്രോ മാക്സ് വരുന്നു; റിയർ ഡിസ്പ്ലേയും വമ്പൻ ക്യാമറയും, ഇന്ത്യയിലെ വിലയും ഫീച്ചറുകളും ഞെട്ടിക്കും! -
ഹാരി പോട്ടർ മാജിക് ഇനി ഫോണിലും! റിയൽമി 16 പ്രോ സ്പെഷ്യൽ എഡിഷൻ ഇന്ന് ഇന്ത്യയിൽ; വിലയും ഓഫറുകളും അറിയാം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മം കേടാകാതിരിക്കാൻ ഈ 3 കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴക്കെടുതി രൂക്ഷം: 6 മരണം, ഉരുൾപൊട്ടൽ ഭീഷണി; ജാഗ്രത പാലിക്കാൻ നിർദ്ദേശം
ലോകാരോഗ്യ ദിനത്തില്‍ ശ്വാസകോശം ക്ലീന്‍ ചെയ്യാം...
ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യം നമ്മള് നിരവധി തവണ കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇത് കണ്ടിട്ടൊന്നും പുകവലി നിര്‍ത്താന്‍ നമ്മളില്‍ പലരും തയ്യാറാകുന്നില്ല. ശ്വാസകോശത്തെ നശിപ്പിക്കുന്നതില്‍ പുകവലിയ്ക്ക് എത്രത്തോളം പങ്കുണ്ടെന്നത് നമ്മള് ദിനംതോറും കണ്ടു കൊണ്ടിരിയ്ക്കുന്നതാണ്. ഗയ്സ് ഇതൊക്കെ ചെയ്താല്‍ മതി ഫിറ്റാവാം...
എന്നാല്‍ ഈ ലോകാരോഗ്യ ദിനത്തില്‍ ശ്വാസകോശത്തെ ക്ലീനാക്കാന് നമുക്ക് എന്തൊക്കെ ചെയ്യാം എന്ന് നോക്കാം. പുകവലി മാത്രമല്ല ശ്വാസകോശത്തെ തകര്‍ക്കുന്നത് വേറെന്തൊക്കെ കാരണങ്ങള്‍ കൊണ്ട് ശ്വാസകോശം ചീത്തയാകുന്നു എന്ന് നോക്കാം.

പുകവലിയ്ക്കുന്നതിനേക്കാള് അപകടം
പുകവലിയ്ക്കുന്നതിനേക്കാള് അപകടമാണ് പലപ്പോഴും പുകവലിയ്ക്കുന്നവരുടെ കൂടെ താമസിയ്ക്കുന്നത്. പുകവലിയ്ക്കുന്നവര്‍ ഒരു സമൂഹത്തെ കൂടിയാണ് ഇല്ലാതാക്കുന്നത്. അതുകൊണ്ട് തന്നെ പുകവലി ഉപേക്ഷിയ്ക്കുക, സമൂഹത്തെ രക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം.

പുകവലി ശീലിക്കാതിരിക്കുക
ഒരിക്കല്‍ ശീലിച്ചു കഴിഞ്ഞാല്‍ പിന്നീട് ഈ ശീലത്തില്‍ നിന്നും വിട്ടു പോരുക പ്രയാസമാണ്. അതുകൊണ്ട് തന്നെ പുകവലി ശീലിക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം
വാഹനങ്ങളുടെ പുകയും ഇത്തരത്തില്‍ നമ്മുടെ ശ്വാസകോശത്തെ പ്രശ്നത്തിലാക്കുന്നു. അതുകൊണ്ട് പുറത്തു പോകുമ്പോള്‍ മാസ്ക് ധരിയ്ക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് നഗരങ്ങളില്‍.

വ്യവസായ മലിനീകരണം
വ്യവസായശാലകളിലെ പുകയും ഇത്തരത്തില്‍ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്നു. ഇത്തരം സ്ഥലങ്ങളില്‍ നിന്ന് മാറിത്താമസിയ്ക്കുകയാണ് ചെയ്യേണ്ടത്.

ശ്വസനവ്യയാമം
മെഡിറ്റേഷന്‍ ചെയ്യാന്‍ പലര്‍ക്കും ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ശ്വസന വ്യായാമം ചെയ്യാന്‍ ശ്രമിയ്ക്കുക. ഇത് ശ്വാസകോശത്തെ സംരക്ഷിക്കുന്നു. മാത്രമല്ല ആരോഗ്യമുള്ള ശരീരവും മനസ്സും നല്കുന്നു.

ശാരീരിക വ്യായാമം
ശാരീരികമായി എപ്പോഴും ആക്ടീവ് ആയി ഇരിയ്ക്കാന്‍ ശ്രമിയ്ക്കുക. ജോഗിങ്ങിനും മറ്റും പോകാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

വീടിനകത്ത് ചെടികള്‍
വീടിനകത്ത് വളര്‍ത്താവുന്ന ചെടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക. ഇത് വീടിനെ കൂടുതല്‍ ഭംഗിയാക്കുകയും അതോടൊപ്പം തന്നെ വീടിനകത്ത് ശുദ്ധവായു പ്രദാനം ചെയ്യുകയും ചെയ്യുന്നു.



Click it and Unblock the Notifications
