Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നിങ്ങള്‍ക്കറിയാത്ത ക്യാന്‍സര്‍ ലക്ഷണങ്ങള്‍
ക്യാന്‍സര്‍ വര്‍ദ്ധിച്ചുവരുന്ന കാലഘട്ടമാണിത്. പല തലത്തിലുള്ള ക്യാന്‍സറുകള്‍ പ്രായഭേദമന്യേ എല്ലാവരേയും കടന്നാക്രമിയ്ക്കുന്ന കാലം.
പലപ്പോഴും ക്യാന്‍സര്‍ ലക്ഷണങ്ങളെ മറ്റു രോഗങ്ങളില്‍ നിന്നും തിരിച്ചറിയാന്‍ കഴിയാത്തതാണ് ഇതിനെ കൂടുതല്‍ ഗുരുതരമാക്കുന്നത്. കാരണം തുടക്കത്തില്‍ തിരിച്ചറിഞ്ഞു ചികിത്സ നേടിയാല്‍ ഈ രോഗവും ചികിത്സിച്ചു മാറ്റാന്‍ എളുപ്പമാണ്.
നിസാരമെന്നു കരുതി നാം തള്ളിക്കളയുന്ന പലതും ക്യാന്‍സര്‍ രോഗലക്ഷണങ്ങളാകാം. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ക്യാന്‍സര്‍ ലക്ഷണങ്ങള്‍
ചുമയും ശബ്ദത്തിന് വ്യത്യാസവും ഇടയ്ക്കിടെ ഉണ്ടാകുന്നതാണ് തൊണ്ടയെ ബാധിക്കുന്ന ക്യാന്‍സര്‍ ലക്ഷണം. ഇത് സാധാരണ കോള്‍ഡ് കൊണ്ടും ഉണ്ടാകാം. എന്നാല്‍ ആന്റി ബയോട്ടിക് കഴിച്ചിട്ടും ഇത്തരം പ്രശ്നങ്ങള്‍ മാറുന്നില്ലെങ്കില്‍ സൂക്ഷിക്കുക തന്നെ വേണം.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍
ഇടയ്ക്കിടെ മലബന്ധവും വയറിളക്കവും വരുന്നത്. കുടലിലെ ക്യാന്‍സര്‍ ലക്ഷണമാകാം.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍
മലത്തില്‍ രക്തത്തിന്റെ അംശം കാണുന്നത് ഗ്യാസ്ട്രോ ഇന്ഡസ്റ്റൈനല് ക്യാന്‍സര്‍ ലക്ഷണമാകാം.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍
മൂത്രത്തില്‍ രക്തച്ചുവപ്പോ ചുവന്ന നിറത്തിലുള്ള മൂത്രമോ കാണുന്നത് കിഡ്നിയെ ബാധിക്കുന്ന ക്യാന്‍സര്‍ ലക്ഷണമാകാം.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍
വായിലുണ്ടാകുന്ന അള്‍സര്‍ ഇടയ്ക്കിടെ വരും. ഇത് മാറുകയും ചെയ്യും. എന്നാല്‍ ഏറെ നാളായിട്ടും ഇത് മാറാതിരിക്കുകയാണെങ്കില്‍ ഇത് മൗത്ത് ക്യാന്‍സര്‍ ലക്ഷണമാകാം. പ്രത്യേകിച്ച് പുകവലി, പാന്‍ കഴിയ്ക്കുക തുടങ്ങിയ ശീലങ്ങളുള്ളയാളാണെങ്കില്.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍
ആര്‍ത്തവസമയത്ത് എട്ടോ അതിലധികം ദിവസങ്ങളോ ബ്ലീഡിംഗുണ്ടെങ്കില്‍ ഇത് യൂട്രസിന് വരുന്ന ക്യാന്‍സര്‍ ബാധയുടെ ഒരു ലക്ഷണം കൂടിയാണ്.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍
കഫത്തില്‍ രക്തം കാണപ്പെടുന്നത് ശ്വാസകോശങ്ങളെ ബാധിക്കുന്ന ക്യാന്‍സറിന്റെ ലക്ഷണമാണ്.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍
മഞ്ഞപ്പിത്തം ഇടയ്ക്കിടെ വന്നു കൊണ്ടിരിക്കുന്നത് കരളിനെ ബാധിക്കുന്ന ക്യാന്‍സര്‍ ലക്ഷണമാണ്.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍
സ്തനങ്ങളില്‍ കാണപ്പെടുന്ന മുഴകളും തടിപ്പും ബ്രെസ്റ്റ് ക്യാന്‍സര്‍ ലക്ഷണമാകാം.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍
ചര്‍മത്തില്‍ എവിടെയെങ്കിലുമുള്ള മറുകുകള്‍ വലുതാകുന്നത് സ്കിന്‍ ക്യാന്‍സര്‍ ലക്ഷണമാകാം.



Click it and Unblock the Notifications
