Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ?
സര്‍വ്വസാധാരണമായി കണ്ടു വരുന്ന അസുഖങ്ങളില്‍ ഒന്നാണ് തൈറോയ്ഡ്. എന്നാല്‍ ഹൈപ്പോതൈറോയ്ഡിസം വരുന്നതിനു മുന്‍പേ തന്നെ പല ലക്ഷണങ്ങളും നമുക്ക് പ്രകടമാകും. എന്നാല്‍ അതിനെ അത്രത്തോളം പ്രാധാന്യത്തോടെ പരിഗണിക്കാതിരിക്കുന്നത് പലപ്പോഴും ഇത്തരം അവസ്ഥകളെ മോശമാക്കും. തൈറോയ്ഡെങ്കില്‍ ഡയറ്റ് ശ്രദ്ധിയ്ക്കൂ
പുരുഷന്മാരേക്കാള് ഏഴ് മടങ്ങ് സ്ത്രീകളെയാണ് തൈറോയ്ഡ് പിടികൂടുന്നതും. മനുഷ്യ ശരീരത്തിലെ അന്തസ്രാവി ഗ്രന്ഥിയാണ് തൈറോയ്ഡ്. അതുകൊണ്ടു തന്നെ നിരവധി ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതും ഈ ഗ്രന്ഥിയാണ്. തൈറോയ്ഡ് വരുന്നതിനു മുന്‍പ് പ്രകടമാകുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. തൈറോയ്ഡ് ക്യാന്‍സറിന് കാരണമാകാം..

അമിത ക്ഷീണം
അമിതമായ ക്ഷീണമാണ് പലപ്പോഴും ഹൈപ്പോതൈറോയ്ഡിസത്തിന്റെ ആദ്യ ലക്ഷണമായി പ്രകടമാകുന്നത്. ഉറങ്ങുമ്പോള്‍ പോലും ഇത്തരത്തിലുള്ള അമിതക്ഷീണം നമ്മളെ പിടികൂടും.

അമിതഭാരം
ജീവിത രീതികളും ഭക്ഷണ രീതികളും മാറാതെ തന്നെ ശരീരത്തിന് അമിതഭാരം അനുഭവപ്പെടുന്നതാണ് മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഹൈപ്പോതൈറോയ്ഡിന്റെ പ്രഥമ ലക്ഷണങ്ങളിലൊന്ന്.

ഉത്കണ്ഠയും ഡിപ്രഷനും
പല കാര്യങ്ങളിലും അമിത ഉത്കണഠയും ഡിപ്രഷനും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ തൈറോയ്ഡിന്റെ ലക്ഷണമാകാം.

ഹോര്‍മോണ്‍ വ്യതിയാനം
പലപ്പോഴും ഹോര്‍മോണ്‍ വ്യതിയാനവും ഇത്തരത്തില്‍ പ്രകടമാകാറുണ്ട്. സ്ത്രീകളില്‍ ആര്‍ത്തവം കൃത്യമല്ലാതാവുക, അമിത ദേഷ്യം തുടങ്ങിയവയൊക്കെ സാധാരണം.

സന്ധി വേദന
വ്യായാമവും ശാരീരിക അധ്വാനവും ചെയ്തില്ലെങ്കിലും പേശികളിലും സന്ധികളിലുമുണ്ടാവുന്ന വേദന തൈറോയ്ഡ് ലക്ഷണങ്ങളില്‍ അവഗണിക്കാനാവാത്തതാണ്.

ഇടക്കിടെയുണ്ടാകുന്ന പനി
ഇടക്കിടെയുണ്ടാകുന്ന പനി, ചുമ, ജലദോഷം തുടങ്ങിയവയും അവഗണിക്കരുത്. ഇതും പലപ്പോഴും തൈറോയ്ഡ് ലക്ഷണങ്ങളില്‍ പെടുന്നവയാണ്.

അതിസാരം
വയറിളക്കവും അതിസാരവും ഹൈപ്പോതൈറോയ്ഡ് ലക്ഷണമാണെങ്കിലും ഇതത്ര പ്രകടമായ ലക്ഷണമല്ല.



Click it and Unblock the Notifications
