Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ഉത്കണ്ഠ അമിതമാകുന്നുണ്ടോ?
ഉത്കണ്ഠാ വൈകല്യം അഥവാ ആന്ക്സൈറ്റി ഡിസോര്‍ഡര്‍ എന്നത് ഒരു മാനസിക വൈകല്യമാണ്. ഇത് ഇക്കാലത്ത് നിരവധിയാളുകളെ ബാധിക്കുന്നുണ്ട്. ആശങ്കയും സമ്മര്‍ദ്ദവും സ്ഥിരമായും, തീവ്രമായും തികച്ചും അനിശ്ചിതമായും അനുഭവപ്പെടുന്ന അവസ്ഥയാണ്.

ഈ പ്രശ്നം നേരിടുന്ന ആള്‍ക്ക് സംഭ്രമവും, ആശയക്കുഴപ്പവും ഉണ്ടാവുകയും പരിഹാരമില്ലാത്ത പ്രശ്നങ്ങളില്‍ അകപ്പെട്ടതുപോലെ കാണപ്പെടുകയും ചെയ്യും. ഈ പ്രശ്നം ആരംഭിക്കുന്നത് ചെറുതും വലുതുമായ സമ്മര്‍ദ്ദം, സാമൂഹികമായ ഭയം, അരോഗാഫോബിയ തുടങ്ങിയ മറ്റ് തകരാറുകളിലേക്ക് നയിക്കും.

ഉത്കണ്ഠാവൈകല്യം നേരിടുന്ന ആളുകള്‍ സാമൂഹികമായ ചുറ്റുപാടുകളില്‍ നിന്ന് അകന്ന് നില്ക്കാന് താല്‍പ്പര്യപ്പെടും. ആളുകള്‍ക്ക് അന്തര്‍മുഖത്വം ഉണ്ടാകാനും, പിന്‍വലിയാനും, സാന്ദര്‍ഭികമായ സമ്മര്‍ദ്ദമുണ്ടാകാനും ഇത് കാരണമാകും. ഇത് അവരുടെ ജോലികള്‍ നിര്വ്വഹിക്കുന്നതിനെയും ബാധിക്കും.

ഉത്കണ്ഠ അനുഭവപ്പെടുന്ന ആളുകള്‍ക്ക് കഠിനമായ മൈഗ്രെയ്ന്, മന്ദത, തലചുറ്റല്‍, വിഴുങ്ങുന്നതിന് പ്രയാസം നേരിടുക, ശ്വസന വൈഷമ്യങ്ങള്‍, ശ്വസന നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ശരീരത്തിന് വിറയല്‍, ഛര്‍ദ്ദി, അമിതമായ വിയര്‍പ്പ് എന്നിവയൊക്കെ അനുഭവപ്പെടാം.

അമിത ഉത്കണ്ഠയുള്ള ആളുകള്‍ ചില ലക്ഷണങ്ങള്‍ കാണിക്കും. ഇവര്‍ എളുപ്പത്തില്‍ ഭയപ്പെടുകയും, അമിതമായി ടെന്ഷനുള്ളതായി കാണപ്പെടുകയും ചെയ്യും. പല സാഹചര്യങ്ങളിലും അവര്‍ അമിതമായി പ്രതികരിക്കും.

ഉത്കണ്ഠയുള്ളവര്‍ക്ക് അമിതമായ ആശങ്കയുണ്ടാകും. വരാന്‍ പോകുന്ന ദിവസങ്ങളെക്കുറിച്ച് അവര്‍ക്ക് ഏറെ ആശങ്കയുണ്ടാകും. ഇത് അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുകയും തളര്‍ച്ചക്ക് കാരണമാകുകയും ചെയ്യും. ഇത്തരക്കാര്‍ വളരെ ആത്മാഭിമാനം ഉള്ളവരായിരിക്കും. അവര്‍ക്ക് ആളുകളുമായി ഇടപെടുന്നതില്‍ പ്രയാസം നേരിടുകയും ആള്‍ക്കൂട്ടത്തെ അഭിമുഖീകരിക്കുന്നതിന് ഭയം അനുഭവപ്പെടുകയും ചെയ്യും.
മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

