For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുപ്പക്കാര്‍ സൂക്ഷിക്കുക, വിഷാദ രോഗം പുറകേയുണ്ട്

|

ഇന്നത്തെ കാലത്ത് ഡിപ്രഷന്‍ എന്ന പദം നമുക്കെല്ലാം വളരെ പരിചിതമാണ്. ഇപ്പോഴാകട്ടെ പുതുതലമുറയാണ് ഡിപ്രഷന് ഏറ്റവും കൂടുതല്‍ അടിമപ്പെട്ടിട്ടുള്ളത്. ഇവരില്‍ തന്നെ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിയ്ക്കുന്നത് ചെറുപ്പക്കാരായ പുരുഷന്‍മാരാണ് എന്നതാണ് കാര്യം.

സ്ത്രീകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും രോഗവും രോഗാവസ്ഥയും എന്നതാണ് കാര്യം. എന്നാല്‍ സ്ത്രീകളെ പോലെ ഇത്തരം ലക്ഷണങ്ങള്‍ പലരും തുറന്നു സമ്മതിക്കില്ല. എന്തൊക്കെയാണ് പുരുഷന്‍മാരിലെ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ എന്നു നോക്കാം.

 അശ്രദ്ധ

അശ്രദ്ധ

ജോലിയിലും മറ്റും ശ്രദ്ധ കേന്ദ്രീകരിയ്ക്കാതെ വരുന്നതായിരിക്കും ആദ്യ ലക്ഷണം. ഇത് പുരുഷന്‍മാരുടെ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവിനേും ജോലിയിലെ ശ്രദ്ധയേയും എല്ലാം തകിടം മറിയ്ക്കും.

അകാരണമായ ദേഷ്യം

അകാരണമായ ദേഷ്യം

ഒരു കാരണവുമില്ലാതെ ദേഷ്യപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. പുരുഷന്‍മാര്‍ തങ്ങളുടെ വികാരം ദേഷ്യം എന്ന രൂപത്തിലാണ് പലപ്പോഴും പ്രകടിപ്പിക്കുന്നത്.

വസ്തുക്കള്‍ നശിപ്പിക്കുക

വസ്തുക്കള്‍ നശിപ്പിക്കുക

പലപ്പോഴും പുരുഷന്‍മാരില്‍ കണ്ടു വരുന്നതാണ് വസ്തുവകകള്‍ നശിപ്പിക്കുക എന്നത്. സ്‌ട്രെസ് ഹോര്‍മോണിന്റെ പ്രവര്‍ത്തനമാണ് ഇവിടെ വില്ലനാകുന്നത്. അതു തന്നെയാണ് വിഷാദ രോഗത്തിലും വില്ലത്തരം കാണിയ്ക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്.

ലൈംഗിക ബന്ധത്തിലെ തകര്‍ച്ച

ലൈംഗിക ബന്ധത്തിലെ തകര്‍ച്ച

ലൈംഗിക ബന്ധത്തിലെ തകര്‍ച്ചയും പലപ്പോഴും പുരുഷന്‍മാരെ വിഷാദ രോഗത്തിലേക്കടുപ്പിക്കും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തേയും പ്രതികൂലമായി ബാധിയ്ക്കും.

വിട്ടു മാറാത്ത വേദന

വിട്ടു മാറാത്ത വേദന

വിട്ടു മാറാത്ത വേദനയാണ് മറ്റൊരു പ്രശ്‌നം. വേദന ഇത്തരക്കാരില്‍ സാധാരണക്കാരെ അപേക്ഷിച്ച് മൂന്നിരട്ടി കൂടുതലാണ്.

 ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നത്തിനും വിഷാദ രോഗമായി നല്ല ബന്ധമാണ് ഉള്ളത്. എന്നാല്‍ ഇത് കൃത്യമായ മരുന്നിലൂടെ ഇല്ലാതാക്കാവുന്നതാണ്.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

പലപ്പോഴും ഉറക്കമില്ലായ്മയും മറ്റൊരു പ്രശ്‌നമാണ്. ഉറക്കമില്ലായ്മ പലപ്പോഴും നമ്മളെ വിഷാദ രോഗത്തിലേക്ക് തള്ളി വിടുന്നു. ചിലരാകട്ടെ ഉറക്കം കൂടുതലായിരിക്കും ഉണരാന്‍ വളരെ ബുദ്ധിമുട്ടും.

അമിതമായ ക്ഷീണം

അമിതമായ ക്ഷീണം

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും വിഷാദ രോഗ ലക്ഷണങ്ങളില്‍ ഒന്നാണ്. വിഷാദ രോഗം അനുഭവിയ്ക്കുന്ന മിക്കവരും ഈ പ്രശ്‌നം അനുഭവിയ്ക്കുന്നവരാണ.

English summary

Signs of Depression in Men

Clinical depression?in women or men?can cause sadness and a loss of interest in once pleasurable activities.
Story first published: Saturday, April 30, 2016, 15:38 [IST]
X
Desktop Bottom Promotion