Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
നാരങ്ങാ നീരിലുള്ള അപകടം അറിയാതെ പോകരുത്
സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും നാരങ്ങ സഹായിക്കുമെന്ന് നമുക്കറിയാം. മാത്രമല്ല നാരങ്ങ വെള്ളം നമ്മള് ഈ കാലത്ത് നല്ലതുപോലെ കഴിക്കാറുമുണ്ട്. എന്നാല്‍ നാരങ്ങ വെള്ളമല്ല ശുദ്ധമായ നാരങ്ങ നീര് തന്നെയാണ് നമുക്ക് പ്രശ്നമുണ്ടാക്കുന്നത് എന്നതാണ് സത്യം. ചിക്കന്‍ വാങ്ങിച്ചോളൂ കൂടെ മരണവും...
എന്നാല്‍ നാരങ്ങാ ജ്യൂസ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പക്ഷേ നാരങ്ങ നീരിന്റെ ഉപയോഗം അല്പം സൂക്ഷിച്ചു വേണം. എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണ് നാരങ്ങ നീരിന്റെ ഉപയോഗം ഉണ്ടാക്കുന്നതെന്ന് നോക്കാം.

പല്ലിനുണ്ടാക്കുന്ന പ്രശ്നങ്ങള്‍
നാരങ്ങ നീര് പലരും പല്ലിനെ വെളുപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് ഇനാമലിന് തേയ്മാനമുണ്ടാക്കുകയും പല്ലിന്റെ നിറത്തെ പ്രതികൂലമായി ബാധിയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇനി നാരങ്ങ നീര് ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്.

നെഞ്ചെരിച്ചില്‍
നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നതിന് നാരങ്ങ നീര് കാരണമാകുന്നു. നാരങ്ങയിലെ സിട്രിക് ആസിഡ് ആണ് ഈ പ്രശ്നത്തിനു കാരണക്കാരന്‍. നാരങ്ങ വെള്ളം ഇതിന് നല്ലതാണ് എന്നാല്‍ ഇതില്‍ ചേര്‍ക്കുന്ന നാരങ്ങ നീരില്‍ അല്പം ശ്രദ്ധ ആവശ്യമാണ്.

വയറുവേദനയും ഉണ്ടാകുന്നു
കട്ടന്‍ചായയില്‍ നാരങ്ങ നീര് മിക്സ് ചെയ്ത് കഴിയ്ക്കുന്നത് വയറുവേദനയെ ഇല്ലാതാക്കുന്നു. എന്നാല്‍ വയറുവേദനയുടെ പേരില്‍ നാരങ്ങ നീര് കഴിയ്ക്കുമ്പോള്‍ അത് വയറുവേദനയ്ക്ക് കാരണമാകുന്നു.

നിര്‍ജ്ജലീകരണം
വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം വലിയ ആരോഗ്യപ്രശ്നങ്ങള്‍ തന്നെയാണ് സൃഷ്ടിയ്ക്കുന്നത്. ചെറുനാരങ്ങയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ഇടയ്ക്കിടയ്ക്കുള്ള മൂത്രശങ്കയ്ക്കും ഇടയാക്കുന്നു. അതുകൊണ്ട് തന്നെ നാരങ്ങ നീര് കൂടുതലായാല്‍ മൂത്രശങ്ക കൂടുകയും ഇത് നിര്‍ജ്ജലീകരണത്തിന് കാരണമാകുകയും ചെയ്യുന്നു.

മുഖക്കുരു മാറില്ല
മുഖക്കുരു മാറാനും മുഖത്ത് നിറം വര്‍ദ്ധിക്കാനും നാരങ്ങ നീര് പുരട്ടുന്നവരുണ്ട്. എന്നാല്‍ ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. നാരങ്ങ നീര് മുഖക്കുരു ഉണ്ടാക്കുകയും കൂടുതല്‍ സൗന്ദര്യപ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

ചര്‍മ്മം വരളുന്നു
ചര്‍മ്മത്തിന്റെ വരള്‍ച്ചയ്ക്കു കാരണം നാരങ്ങ നീരാണ് പലപ്പോഴും. ഇത് ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കുകയും അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

കിഡ്നിയെ പ്രശ്നത്തിലാക്കുന്നു
നാരങ്ങ നീരിന്റെ അമിതോപയോഗം പലപ്പോഴും കിഡ്നിയെയും പ്രശ്നത്തിലാക്കുന്നു. അതുകൊണ്ട് നാരങ്ങ നീര് ഉപയോഗിക്കുന്നത് അല്പം കുറയ്ക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
