For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപ്പ് കൂടിയാലും കുറഞ്ഞാലും പ്രശ്‌നം

|

ഉപ്പ് തിന്നവന്‍ വെള്ളം കുടിയ്ക്കും എന്ന ചൊല്ല് നമുക്കെല്ലാം പരിചിതമാണ്. എന്നു കരുതി ആരും ഇത്തരം പരീക്ഷണത്തിന് നില്‍ക്കാറില്ല. എന്നാല്‍ ഉപ്പ് നമ്മുടെ ഭക്ഷണ രീതിയില്‍ ഒഴിവാക്കപ്പെടാനാവാത്ത ഒന്നാണ്.

എന്നാല്‍ ഇനി ഉപ്പ് കഴിയ്ക്കുന്നവര്‍ അല്‍പമൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. പക്ഷേ ഉപ്പ് കുറച്ചാല്‍ അതും പ്രശ്‌നമാണ്. ഉപ്പിന്റെ അമിത ഉപയോഗം രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്ന് നമുക്കറിയാം.

എന്നാല്‍ ഇതല്ലാതെ ഉപ്പ് കഴിച്ചാലും കഴിക്കാതിരുന്നാലും എന്തൊക്കെ ദോഷങ്ങളാണ് നമുക്കുണ്ടാവുക എന്ന് നിങ്ങള്‍ക്കറിയാമോ? വേരുകളിലൂടെ തടി കുറയ്ക്കൂ

വെള്ളം കുടിയ്ക്കും

വെള്ളം കുടിയ്ക്കും

പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ വെള്ളം ധാരാളം കുടിയ്ക്കുന്നത് ഉപ്പ് കഴിയ്ക്കുന്നതിന്റെ അനന്തര ഫലമാണ്. ഇത് നമ്മുടെ കോശങ്ങളെ വികസിപ്പിക്കുന്നു. എന്നാല്‍ ഉപ്പ് കഴിയ്ക്കുന്നത് കുറച്ച് കഴിഞ്ഞാല്‍ ഇത് കിഡ്‌നി പ്രശ്‌നത്തിലാക്കാനും മൂത്ര സംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകും.

 നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

നിര്‍ജ്ജലികരണത്തിന് ഉപ്പിന്റെ ഉപയോഗം വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ ഇത് വെള്ളം കുടിയ്ക്കാന്‍ കാരണമാകും. എന്നാല്‍ കുറവാണ് ഉപ്പെങ്കില്‍ ഇത് പലപ്പോഴും നിര്‍ജ്ജലീകരണത്തിന് കാരണമാകും.

ടെന്‍ഷന്‍ കാരണമാകുന്നു

ടെന്‍ഷന്‍ കാരണമാകുന്നു

ഉപ്പിന്റെ ഉപയോഗം അധികരിച്ചാല്‍ അത് ഹൈപ്പര്‍ടെന്‍ഷന് വഴി വെയ്ക്കുന്നു. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും അമിത ഉപ്പിന്റെ ഉപയോഗം കാരണമാകുന്നു. അമിതമായി ഉപ്പ് ഉപയോഗിക്കുന്നതും കുറഞ്ഞ അളവില്‍ ഉപയോഗിക്കുന്നതും ഇത്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

പക്ഷാഘാതം

പക്ഷാഘാതം

പക്ഷാഘാതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഉപ്പ്ിന് സാധിയ്ക്കും. അമിതമായലും കുറഞ്ഞാവും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു.

രക്തയോട്ടം കുറയ്ക്കുന്നു

രക്തയോട്ടം കുറയ്ക്കുന്നു

രക്തയോട്ടം കുറയ്ക്കുന്നതിനും ഉപ്പിന് കഴിയും. പലപ്പോഴും ഉപ്പിന്റെ അമിത ഉപയോഗമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.

തലവേദന ഉണ്ടാക്കുന്നു

തലവേദന ഉണ്ടാക്കുന്നു

അമിതമായി ഉപ്പ് ഉപയോഗിച്ചാല്‍ അത് തലവേദന ഉണ്ടാക്കുന്നു. എന്നാല്‍ ഉപ്പിന്റെ അളവ് ശരീരത്തില്‍ കുറഞ്ഞാലും ഇതേ പ്രശ്‌നം തന്നെയാണ് ഉണ്ടാവുന്നത്.

English summary

Side Effects of Ingesting Too Much Salt

Salt, scientifically known as sodium chloride, is a mineral essential to life, according to the National Institute of Health.
Story first published: Monday, February 29, 2016, 18:09 [IST]
X
Desktop Bottom Promotion