For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേങ്ങാവെള്ളം കുടിയ്ക്കുമ്പോള്‍ ഒന്നാലോചിക്കാം

|

നമ്മുടെ നാട്ടില്‍ സുലഭമായി ലഭിയ്ക്കുന്നതാണ് തേങ്ങാ വെള്ളം. ആരോഗ്യത്തിനും അഴകിനും നല്ലതാണ് തേങ്ങാവെള്ളമെന്ന കാര്യത്തില്‍ ഇന്നു വരെ ആര്‍ക്കും സംശയം ഉണ്ടായിട്ടില്ല. ഊര്‍ജ്ജം നല്‍കുന്ന സോഫ്റ്റ്ഡ്രിങ്കുകളേക്കാള്‍ എത്രയോ മുന്നിലാണ് തേങ്ങാവെള്ളത്തിന്റെ ഗുണം.

എന്നാല്‍ തേങ്ങാ വെള്ളത്തിന്റെ കാര്യത്തിലും അല്‍പമൊന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കാരണം പലപ്പോഴും തേങ്ങാ വെള്ളവും അറിഞ്ഞോ അറിയാതെയോ നമ്മുടെ അനാരോഗ്യത്തിന്റെ കാരണമായി മാറുന്നുണ്ട്.

രാത്രിയില്‍ തേങ്ങാ വെള്ളം കുടിയ്ക്കാന്‍ പാടില്ലെന്നതാണ് പൊതുവേ പറയുന്നത്. ഇതിന് കാരണമായി ചില അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും രാത്രിയില്‍ തേങ്ങാ വെള്ളം കുടിച്ചാല്‍ ഇത് ദഹനത്തിനെ പ്രതികൂലമായി ബാധിയ്ക്കും എന്നുള്ളതാണ് സത്യം.

കലോറി വര്‍ദ്ധിപ്പിക്കുന്നു

കലോറി വര്‍ദ്ധിപ്പിക്കുന്നു

കലോറി കൂടുതലുള്ള പാനീയമാണ് തേങ്ങാ വെള്ളം. പതിനൊന്ന് ഔണ്‍സ് തേങ്ങാ വെള്ളത്തില്‍ 60 കലോറി അടങ്ങയിട്ടുണ്ട്. ഇത് അമിതവണ്ണത്തിന് കാരണമാകുമെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.

പ്രമേഹം വര്‍ദ്ധിപ്പിക്കുന്നു

പ്രമേഹം വര്‍ദ്ധിപ്പിക്കുന്നു

പ്രമേഹമുള്ളവര്‍ തേങ്ങാ വെള്ളം കഴിയ്ക്കുന്നത് പരമാവധി ഒഴിവാക്കുക. ഇതില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് വളരെ കൂടുതലാണ് എന്നത് തന്നെ കാരണം. ഇത് രക്ത്തതിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നു

രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നു

രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കാന്‍ തേങ്ങാ വെള്ളം കാരണമാകുന്നു. സോഡിയത്തിന്റെ അളവ് കൂടുതലായതിനാലാണ് ഇതിലൂടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത്.

 തണുത്ത ശരീരത്തിന് വേണ്ട

തണുത്ത ശരീരത്തിന് വേണ്ട

പലപ്പോഴും നമ്മുടെ ബോഡി ടെമ്പറേച്ചര്‍ പല അളവിലായിരിക്കും. ടെമ്പറേച്ചര്‍ കുറഞ്ഞ സമയത്ത് തേങ്ങാ വെള്ളം കഴിയ്ക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ പലതും വര്‍ദ്ധിക്കാന്‍ കാരണമാകും.

ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും

ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും

തേങ്ങാ വെള്ളം പലപ്പോഴും ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. രാത്രിയില്‍ തേങ്ങാ വെള്ളം കുടിയ്ക്കുന്നത് പരമാവധി ഒഴിവാക്കുക.

ഉറക്കം തടസ്സപ്പെടുത്തും

ഉറക്കം തടസ്സപ്പെടുത്തും

ഉറക്കത്തിന് തടസ്സം സൃഷ്ടിക്കാന്‍ തേങ്ങാവെള്ളത്തിന് കഴിയും. അതുകൊണ്ട് തന്നെ ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് യാതൊരു കാരണവശാലും തേങ്ങാ വെള്ളം കുടിയ്ക്കരുത്.

English summary

Side effects of coconut water

Coconut water although is a very nutritious energy drink, it also has certain side effects. Here are the coconut water disadvantages that will certainly alarm you.
Story first published: Monday, January 25, 2016, 18:16 [IST]
X
Desktop Bottom Promotion