For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാവയ്ക്കയിലുള്ളത് ആരും പ്രതീക്ഷിക്കാത്ത അപകടം

|

പാവയ്ക്ക നമുക്കിടയില്‍ ആരോഗ്യ ഗുണങ്ങള്‍ മാത്രമുള്ള പച്ചക്കറിയായാണ് അറിയപ്പെടുന്നത്. പ്രമേഹരോഗികള്‍ക്ക് ഇഷ്ടപ്പെട്ട പച്ചക്കറികളില്‍ മുന്നിലാണ് പാവയ്ക്ക. എന്നാല്‍ എന്തും അധികമായാല്‍ വിഷം എന്നാണല്ലോ പറയുന്നത്.

അതുകൊണ്ട് തന്നെ ഇതിന്റെ അമിത ഉപയോഗം പലപ്പോഴും നിരവധി തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഈ ലക്ഷണങ്ങള്‍ പുരുഷനിലുണ്ടെങ്കില്‍ അപകടം

പലപ്പോഴും ഇതറിയാതെയായിരിക്കും നമ്മള്‍ പാവയ്ക്ക കഴിയ്ക്കുന്നത്. ഇന്നത്തെ കാലത്ത് പാവയ്ക്ക എന്ന് മാത്രമല്ല പച്ചക്കറികളെല്ലാം തന്നെ വിഷമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പാവയ്ക്ക കൊണ്ടുണ്ടാകുന്ന ദോഷവശങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

ഗര്‍ഭമലസാന്‍

ഗര്‍ഭമലസാന്‍

ഗര്‍ഭമലസാന്‍ പാവയ്ക്ക കാരണമാകും. ഗര്‍ഭകാലത്ത് കഴിയ്ക്കുന്ന ഭക്ഷണങ്ങളില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ വേണം എന്നത് സത്യമാണ്. കാരണം ഇത് കുഞ്ഞിന്റെ ആരോഗ്യത്തേയും വളര്‍ച്ചയേയും സഹായിക്കുന്നതാണ് എന്നതു കൊണ്ട് തന്നെ. എന്നാല്‍ പാവയ്ക്ക് കഴിയ്ക്കുമ്പോള്‍ അത് ഗര്‍ഭമലസാന്‍ കാരണമാകുന്നു എന്നതാണ് സത്യം.

 അമിതരക്തപ്രവാഹം

അമിതരക്തപ്രവാഹം

ആര്‍ത്തവ കാലങ്ങളില്‍ അമിതമായി രക്തപ്രവാഹം ഉണ്ടാവാനും പാവയ്ക്ക കഴിയ്ക്കുന്നത് കാരണമാകും. അതുകൊണ്ട് തന്നെ ഈ സമയങ്ങളില്‍ പാവയ്ക്ക കഴിയ്ക്കാതിരിക്കുന്നതാണ് ഉചിതം. ആയുസ്സ് കവര്‍ന്നെടുക്കും പ്രഭാത ഭക്ഷണള്‍

പ്രമേഹത്തിന് പാരയാകുമ്പോള്‍

പ്രമേഹത്തിന് പാരയാകുമ്പോള്‍

പ്രമേഹ രോഗികള്‍ പാവയ്ക്ക ജ്യൂസ് കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ പ്രമേഹത്തിന്റെ മരുന്നും പാവയ്ക്ക ജ്യൂസും തമ്മില്‍ ഉണ്ടാക്കുന്ന ബന്ധം പലപ്പോഴും പ്രതിപ്രവര്‍ത്തനത്തിന് കാരണമാകും.

ഹൃദയതാളം തെറ്റാന്‍

ഹൃദയതാളം തെറ്റാന്‍

പലപ്പോഴും ഹൃദയസ്പന്ദനത്തില്‍ നേരിയ മാറ്റം സൃഷ്ടിയ്ക്കാന്‍ പാവയ്ക്ക കഴിയ്ക്കുന്നത് കാരണമാകും. ഇത് ഹൃദയധമനികളില്‍ രക്തം കട്ട പിടിയ്ക്കാനും മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്കും വഴിവെയ്ക്കുന്നു.

വയറു വേദന

വയറു വേദന

പലപ്പോഴും നല്ലതാണെന്ന് കരുതി നമ്മള്‍ കൂടുതല്‍ കഴിയ്ക്കുമ്പോള്‍ ഇത് ദോഷകരമായി മാറുകയാണ് ചെയ്യുന്നത്. വയറു വേദന ഉണ്ടാക്കാന്‍ മുന്നിലാണ് പലപ്പോഴും പാവയ്ക്ക എന്നതാണ് മറ്റൊരു കാര്യം.

ഛര്‍ദ്ദിക്കാനുള്ള പ്രവണത

ഛര്‍ദ്ദിക്കാനുള്ള പ്രവണത

ഛര്‍ദ്ദിക്കാനുള്ള പ്രവണത വര്‍ദ്ധിപ്പിക്കുന്നതിനും പാവയ്ക്ക കാരണമാകും. എന്നാല്‍ പലപ്പോഴും പാവയ്ക്കയിലുള്ള ആരോഗ്യ ഗുണങ്ങള്‍ കണക്കിലെടുത്ത് കുട്ടികള്‍ക്ക് കൂടുതല്‍ പാവയ്ക്ക നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറാകും. എന്നാല്‍ ഇത് പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കുക.

കോമ അവസ്ഥയുണ്ടാക്കുന്നു

കോമ അവസ്ഥയുണ്ടാക്കുന്നു

പാവയ്ക്കയുടെ അമിതമായ ഉപയോഗം പലപ്പോഴും പ്രമേഹത്തിന്റെ അളവിനെ വളരെയധികം താഴ്ത്തുകയും ഇത് കോമ അവസ്ഥയിലേക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കുകയും ചെയ്യുന്നു.

കരളിന്റെ പ്രവര്‍ത്തനം

കരളിന്റെ പ്രവര്‍ത്തനം

കരളിന്റെ പ്രവര്‍ത്തനങ്ങളെ പ്രശ്‌നത്തിലാക്കുന്നതിനും പലപ്പോഴും പാവയ്ക്ക കാരണമാകുന്നു. കരളില്‍ വിവിധ തരത്തിലുള്ള എന്‍സൈമുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങളെ പലപ്പോഴും പ്രശ്‌നത്തിലാക്കാന്‍ പാവയ്ക്ക കാരണമാകുന്നു.

ഡയറിയ

ഡയറിയ

ഡയറിയ പോലുള്ള പ്രശ്‌നങ്ങളെ പരിഹരിയ്ക്കാനല്ല ഉണ്ടാക്കാനാണ് പാവയ്ക്ക കാരണമാകുന്നത്. ദിവസവുമുള്ള പാവയ്ക്കയുടെ ഉപയോഗം ഡയറിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

English summary

Side effects of bitter gourd

Here are some side effects of bitter gourd. In this article, we will know about these side effects in detail.
Story first published: Wednesday, September 28, 2016, 15:38 [IST]
X
Desktop Bottom Promotion