For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുണ്ട്‌ ചുവപ്പിച്ച്‌ ആരോഗ്യം കളയണോ?

|

ലിപ്‌സ്റ്റിക്കിന്‌ മേയ്‌ക്കപ്പില്‍ ഒരു പ്രധാന സ്ഥാനമുണ്ട്‌. ചുണ്ടിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിയ്‌ക്കാന്‍ സഹായിക്കുന്ന ഒന്ന്‌.

എന്നാല്‍ ലിപ്‌സ്റ്റിക്‌ വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറല്ല. ചുണ്ടു ചുവപ്പിച്ച്‌ സൗന്ദര്യം വര്‍ദ്ധിപ്പിയ്‌ക്കുന്നതിനു മുന്‍പ്‌ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചറിയൂ,

ചുണ്ട്‌ ചുവപ്പിച്ച്‌ ആരോഗ്യം കളയണോ?

ചുണ്ട്‌ ചുവപ്പിച്ച്‌ ആരോഗ്യം കളയണോ?

മിക്കവാറും ലിപ്സ്റ്റിക്കുകളില്‍ ലെഡ് അടങ്ങിയിട്ടുണ്ട്. ഇത് ബ്രാന്റഡ് ലിപ്സ്റ്റിക്കുകളാണെങ്കില്‍ പോലും. ലെഡ് ശരീരത്തിന് വളരെയേറെ ദോഷങ്ങളുണ്ടാക്കുന്ന ഒന്നാണ്. ചുണ്ടില്‍ ലിപ്സ്റ്റിക് ഇടുമ്പോള്‍ ഇത് ചര്‍മത്തിലൂടെ രക്തത്തിലേക്കു കടക്കും. വായിലൂടെയും ലിപ്സ്റ്റിക് ശരീരത്തിനുള്ളിലെത്തും.

ചുണ്ട്‌ ചുവപ്പിച്ച്‌ ആരോഗ്യം കളയണോ?

ചുണ്ട്‌ ചുവപ്പിച്ച്‌ ആരോഗ്യം കളയണോ?

ലെഡ് നാഡീവ്യൂഹത്തെ ദോഷകരമായി ബാധിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലാക്കും. ഐക്യു തോത് കുറയ്ക്കും. ഹോര്‍മോണ്‍ വ്യത്യാസങ്ങളും ഗര്‍ഭിണികളില്‍ അബോര്‍ഷന്‍ വരെയുള്ള പ്രശ്‌നങ്ങളും ഇതുണ്ടാക്കും.

ചുണ്ട്‌ ചുവപ്പിച്ച്‌ ആരോഗ്യം കളയണോ?

ചുണ്ട്‌ ചുവപ്പിച്ച്‌ ആരോഗ്യം കളയണോ?

ബിസ്മത് ഓക്‌സി ക്ലോറൈഡ് എന്നൊരു വസ്തുവും ലിപ്സ്റ്റിക്കിലുണ്ട്. ഇത് ചര്‍മത്തില്‍ അലര്‍ജി, ചൊറിച്ചില്‍, പാടുകള്‍ തുടങ്ങിയിയവ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

ചുണ്ട്‌ ചുവപ്പിച്ച്‌ ആരോഗ്യം കളയണോ?

ചുണ്ട്‌ ചുവപ്പിച്ച്‌ ആരോഗ്യം കളയണോ?

പാരാബെന്‍സ് എന്നൊരു രാസവസ്തുവും മിക്കവാറും ലിപ്സ്റ്റിക്കുകളില്‍ കലര്‍ന്നിട്ടുണ്ട്. ഇവ അകാലവാര്‍ധക്യത്തിനു തന്നെ വഴി വയ്ക്കുന്നവയാണ്.

ചുണ്ട്‌ ചുവപ്പിച്ച്‌ ആരോഗ്യം കളയണോ?

ചുണ്ട്‌ ചുവപ്പിച്ച്‌ ആരോഗ്യം കളയണോ?

മിക്കവാറും ലിപസ്റ്റിക്കുകളില്‍ മിനറല്‍ ഓയിലും അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മസുഷിരങ്ങളെ അടയ്ക്കുന്നു. ഇത് ചുണ്ട് വരണ്ടുപോകാന്‍ ഇട വരുത്തുന്നു. ചിലരുടെ മുഖത്ത് മുഖക്കുരവുണ്ടാകാനും ഈ മിനറല്‍ ഓയില്‍ വഴിയൊരുക്കുന്നുണ്ട്.

ചുണ്ട്‌ ചുവപ്പിച്ച്‌ ആരോഗ്യം കളയണോ?

ചുണ്ട്‌ ചുവപ്പിച്ച്‌ ആരോഗ്യം കളയണോ?

രാസവസ്തുക്കള്‍ കലര്‍ന്ന ലിപ്സ്റ്റിക്കുകളാണ് ഈ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ബീ വാക്‌സ്, ആവണക്കെണ്ണ, കറ്റാര്‍ വാഴ ജെല്‍, ഗ്ലിസറിന്‍ തുടങ്ങിയവ അടങ്ങിയ ലിപ്സ്റ്റിക്കുകളും ലഭിക്കും. ഇവ പ്രകൃതിദത്ത വസ്തുക്കളായതു കൊണ്ടു തന്നെ ദോഷങ്ങളുണ്ടാക്കുകയുമില്ല.

Read more about: health ആരോഗ്യം
English summary

Side Effects Of Lipstick

Here are some of the side effects of lipsticks. Read more to know about,
Story first published: Monday, May 9, 2016, 20:09 [IST]
X
Desktop Bottom Promotion