Latest Updates
-
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ! -
ചൊവ്വ പൂയം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർ ശ്രദ്ധിക്കുക, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ! -
പഞ്ചക് കാലം തുടങ്ങി: സെപ്റ്റംബർ 28 വരെ ഈ കാര്യങ്ങൾ ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം -
ഇന്ന് രവി യോഗം: സാമ്പത്തിക ഇടപാടുകൾക്ക് ഉത്തമ സമയം, 12 രാശിക്കാർക്കും അറിയാൻ ഈ കാര്യങ്ങൾ -
സെപ്റ്റംബർ 24: മിഥുനം, കർക്കിടകം, ഇടവം രാശിക്കാർക്ക് ഇന്ന് ധനനേട്ടം; ഭാഗ്യനിറങ്ങളും സമയവും അറിയാം -
2026 സെപ്റ്റംബർ 24 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, ധനനേട്ടങ്ങൾ ആർക്കൊക്കെ? -
സെപ്റ്റംബർ 23 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ -
സെപ്റ്റംബർ 23: കേരളത്തിലെ ഇന്നത്തെ രാഹുകാലം, ഗുളികകാലം സമയങ്ങൾ; ശുഭകാര്യങ്ങൾക്ക് മുൻപ് ശ്രദ്ധിക്കുക -
സെപ്റ്റംബർ 28 മുതൽ ബാങ്ക് പണിമുടക്ക്: ഞായറാഴ്ച ബാങ്കുകൾ തുറക്കുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ
ഹോമിയോ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍
പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നകളുടെ ഗണത്തില്‍ പെടുത്തിയിരിയ്ക്കുന്ന ഒന്നാണ് ഹോമിയോ മരുന്നുകള്‍. ഇംഗ്ലീഷ് മരുന്നുകളുടെ വേഗത്തില്‍ സുഖപ്രാപ്തി നല്‍കില്ലെങ്കിലും അലര്‍ജിയോ കാര്യമായ അസ്വസ്ഥതയോ ഉണ്ടാക്കില്ലെന്നാണ് പൊതുവെ ഹോമിയോ മരുന്നുകളെക്കുറിച്ചുള്ള വിശ്വാസം.
എന്നാല്‍ ഹോമിയോപ്പതിയും പൂര്‍ണമായും പാര്‍ശ്വഫലങ്ങളില്‍ നിന്നും വിമുക്തമാണെന്നു പറയാനാകില്ല. ഹോമിയോപ്പതി മരുന്നുകള്‍ക്കും ചില പാര്‍ശ്വഫലങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ഹോമിയോ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍
അടിയന്തിരമായി ലഭിയ്ക്കേണ്ട ചികിത്സാഫലങ്ങള്‍ ഹോമിയോപ്പതിയില്‍ നിന്നും ലഭിയ്ക്കില്ല. ഇത് അല്പം സമയമെടുത്തേ ഫലം തരൂ. പ്രത്യേകിച്ച് ശസ്ത്രക്രിയാസംബന്ധമായ പ്രശ്നങ്ങള്‍.

ഹോമിയോ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍
ന്യൂട്രീഷന്‍ സംബന്ധമായ കുറവുകള്‍ക്ക് പരിഹാരം നല്കാന് ഇതിനാകില്ല. അതായത് അയേണ്‍, വൈ്റ്റമിന്‍ തുടങ്ങിയവ പോലുള്ളവയുടെ കുറവുകള്‍ക്ക്.

ഹോമിയോ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍
ഒരു രോഗിയുടെ കൃത്യമായ രോഗവിവരം, അതായത് തുടക്കം മുതലുള്ളത് അറിഞ്ഞാലേ ഹോമിയോപ്പതിയില്‍ മരുന്നു കൃത്യമായി നിര്ദേശിയ്ക്കാനാകൂ. അല്ലാത്തത് ഫലം നല്കാതിരിയ്ക്കാം. പുതിയ രോഗത്തിനു കാരണമാകാം.

ഹോമിയോ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍
പറഞ്ഞ സമയത്തില്‍ കൂടുതല്‍ കാലം മരുന്നു കഴിച്ചാല്‍, അല്ലെങ്കില്‍ പറഞ്ഞ അളവില്‍ കൂടുതല്‍ കഴിച്ചാല്‍ ഓവര്‍ഡോസ് പോലുള്ള പ്രശ്നങ്ങള്‍ സര്വ്വസാധാരണമായിരിയ്ക്കും.

ഹോമിയോ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍
അമിതഡോസ് വയറ്റിലെ അണുബാധ, മൂക്കിലൂടെയുള്ള രക്തം വരവ്, വയറിളക്കം പോലുള്ള രോഗങ്ങള്‍ക്ക് കാരണമായേക്കാം.

ഹോമിയോ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍
കൃത്യമായ മരുന്നു കഴിച്ചാലും രോഗനില കൂടുതല്‍ വഷളാകുന്ന കണ്ടീഷന്‍ ഹോമിയോപ്പതിയിലുണ്ട്. ഹോമിയോപ്പതിക് അഗ്രവേഷന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.

ഹോമിയോ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍
ചിലര്‍ക്കെങ്കിലും ഹോമിയോപ്പതി മരുന്നുകള്‍ ഫലിക്കാതിരിയ്ക്കാറുണ്ട്. ഇതിനെ ആശ്രയിച്ചു ഫലപ്രാപ്തി കാത്തിരുന്ന് പിന്നീട് വേറെ ചികിത്സ തേടുമ്പോഴേയ്ക്കം ചിലപ്പോള്‍ രോഗം കൂടുതല്‍ വഷളായേക്കാം.

ഹോമിയോ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍
ഇംഗ്ലീഷ് മരുന്നുകളുടെയത്ര വരില്ലെങ്കിലും ഹോമിയോപ്പതി മരുന്നുകള്‍ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കാറുണ്ട്.



Click it and Unblock the Notifications
