For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോട്ടീന്‍ അമിതമായാല്‍ ക്യാന്‍സര്‍?

|

രീരത്തിന് അത്യാവശ്യമുള്ള പോഷകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പ്രോട്ടീന്‍. പ്രോട്ടീനുകള്‍ അമിനോ ആസിഡായി മാറി ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിയ്ക്കും.

എന്നാല്‍ അമൃതും അധികമായാല്‍ വിഷമെന്നു പറയുന്നതുപോലെ പ്രോട്ടീനും അമിതമായാല്‍ ആരോഗ്യത്തിന് ദോഷം ചെയ്യും.

പ്രോട്ടീന്‍ അധികമാകുന്നതു കൊണ്ടുള്ള ദോഷങ്ങളെക്കുറിച്ചറിയൂ,

 മലബന്ധം

മലബന്ധം

പ്രോട്ടീന്‍ അധികമാകുന്നത് നാരുകളടങ്ങിയ ഭക്ഷണം കുറയ്ക്കാനുള്ള പ്രേരണയുണ്ടാക്കും. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകും.

എല്ലുകള്‍ക്ക്

എല്ലുകള്‍ക്ക്

കൂടുതല്‍ പ്രോട്ടീന്‍ കഴിയ്ക്കുന്നത് കാല്‍സ്യം ശരീരത്തില്‍ നിന്നും നഷ്ടപ്പെടാന്‍ ഇട വരുത്തും. ഇത് എല്ലുകള്‍ക്ക് പ്രശ്‌നമുണ്ടാക്കും.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

പ്രോട്ടീന്‍ കൂടുതലുള്ള മിക്കവാറും ഭക്ഷണങ്ങളില്‍ ചീത്ത കൊളസ്‌ട്രോളും സാച്വറേറ്റഡ് കൊഴുപ്പുകളുമുണ്ടായിരിയ്ക്കും. ഇവ കൊളസ്‌ട്രോളിന് കാരണമാകും. ഇത് ഹൃദയാരോഗ്യത്തിന് നല്ലതല്ല.

മറ്റു പോഷകങ്ങള്‍

മറ്റു പോഷകങ്ങള്‍

പ്രോട്ടീന്‍ വിശപ്പു കുറയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ മറ്റു പോഷകങ്ങള്‍ ശരീരത്തിന് ലഭിയ്ക്കുന്നതു കുറയും.

കോളോറെക്ടല്‍ ക്യാന്‍സര്‍

കോളോറെക്ടല്‍ ക്യാന്‍സര്‍

പ്രോട്ടീന്‍ അമിതമാകുന്നത് കോളോറെക്ടല്‍ ക്യാന്‍സറിന് വഴി വയ്ക്കുമെന്നും തെളിഞ്ഞിട്ടുണ്ട്.

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍

കൂടുതല്‍ പ്രോട്ടീന്‍ കഴിയ്ക്കുന്നത് കിഡ്‌നി സ്‌റ്റോണിന് വഴിയൊരുക്കും.

English summary

Side Effects Of Excess protein

in this article, we at Boldsky will be listing out some of the side effects of having a high-protein diet always. Read on to know more about it.
Story first published: Friday, March 18, 2016, 15:42 [IST]
X
Desktop Bottom Promotion