Latest Updates
-
ഇടിമിന്നൽ ജാഗ്രത: കേരളത്തിൽ ഇന്ന് മഴയ്ക്ക് സാധ്യത; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അഭിജിത്ത് മുഹൂർത്തം 2026: ചെറിയ കാര്യങ്ങൾക്ക് ഈ സമയം ഉത്തമം, ഒപ്പം ശ്രദ്ധിക്കേണ്ട ഡിജിറ്റൽ സുരക്ഷാ നിർദേശങ്ങൾ -
ഇന്നത്തെ ചന്ദ്രരാശി: യാത്രയിലും പണമിടപാടുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? -
വീടിനുള്ളിൽ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രവും പറയുന്നത് ഇതാണ് -
ബുധാദിത്യ യോഗം: നവംബർ 12-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ് -
സുകർമ്മ യോഗം ഇന്ന്: ചെറിയ കാര്യങ്ങളിൽ ശ്രദ്ധിക്കാം, വലിയ റിസ്കുകൾ ഒഴിവാക്കാം -
ചൊവ്വ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റങ്ങൾ കൊണ്ടുവരും? -
നവംബർ 12 രാജയോഗം: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക നേട്ടം, തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കുക -
2026 നവംബർ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, നേട്ടങ്ങൾ തേടിയെത്തും! -
2026 നവംബർ 12: ഇന്നത്തെ രാശിഫലം; ഓരോ രാശിക്കാരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ
വേനല്‍ക്കാലത്ത് മുട്ട കഴിയ്ക്കുന്നത് അപകടം?
കടുത്ത വേനലിന്റെ പിടിയിലമരുകയാണ് നമ്മുടെ നാട് ഓരോ ദിവസം കഴിയുന്തോറും. ആരോഗ്യത്തിന്റെ കാര്യത്തിലും പലപ്പോഴും വീഴ്ച പറ്റുന്നതും നമ്മളെ നിത്യ രോഗി എന്ന ലേബലിലേക്ക് തള്ളിവിടാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ വേനല്‍ക്കാലത്ത് ഭക്ഷണ കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ദിവസും നെല്ലിക്ക ജ്യൂസ് കുടിക്കണം, കാരണം
വേനല്‍ക്കാലത്ത് കഴിയ്ക്കാന്‍ പാടില്ലാത്തതും കഴിക്കേണ്ടതുമായ ഭക്ഷണങ്ങള്‍ ധാരാളമുണ്ട്. മുട്ട ഇതില്‍ ഏത് ഗ്രൂപ്പില്‍ പെടുമെന്ന് പലര്‍ക്കും അറിയില്ല. ധാരാളം പോഷകങ്ങള്‍ നിറഞ്ഞതാണ് മുട്ട എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ വേനല്‍ക്കാലത്ത് മുട്ട കഴിയ്ക്കുന്നതിന് ചെറിയ നിയന്ത്രണങ്ങള്‍ വെയ്ക്കുന്നത് നല്ലതാണ്.
എന്തുകൊണ്ട് മുട്ട വേനല്‍ക്കാലത്ത് കഴിയ്ക്കാന്‍ പാടില്ലെന്നത് പലര്‍ക്കും അറിയില്ല. വേനല്‍ക്കാലത്ത് മുട്ട കഴിച്ചാല്‍ ദോഷങ്ങളും ഗുണങ്ങളും ഉണ്ട് അവ എന്തൊക്കെയെന്ന് നോക്കാം.

ദഹനപ്രശ്നങ്ങള്‍
പ്രധാനമായും ദഹനപ്രശ്നങ്ങളാണ് മുട്ട വേനല്‍ക്കാലത്ത് കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുന്നത്. മുട്ട കഴിയ്ക്കുന്നത് അല്പം കുറച്ചില്ലെങ്കില്‍ അത് ഗുരുതരമായ ദഹനപ്രശ്നങ്ങളിലേക്ക് നയിക്കും.

ദാഹം വര്‍ദ്ധിപ്പിക്കും
വേനല്‍ക്കാലത്തുള്ള മുട്ട തീറ്റ പലപ്പോഴും നമ്മുടെ ദാഹത്തെ ഇരട്ടിയാക്കും.

നിര്‍ജ്ജലീകരണം
ശരീരത്തില്‍ നിര്‍ജ്ജലീകരണത്തിന് പലപ്പോഴും മുട്ട കാരണമാകും. നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ പലപ്പോഴും അത് മരണത്തിലേക്ക് വരെ നമ്മളെ കൊണ്ടു ചെന്നെത്തിക്കും.

വയറിന്റെ അസ്വസ്ഥതകള്‍
വയറിന്റെ അസ്വസ്ഥതകള്‍ കൂടുതലാക്കാനും മുട്ട കഴിയ്ക്കുന്നത് കാരണമാകും. അസിഡിറ്റി പോലുള്ള പ്രശ്നങ്ങളാണ് വേനല്‍ക്കാലത്ത് മുട്ട നല്‍കുന്നത്.

ശാരീരിക ക്ഷീണം കുറയ്ക്കാന്‍
ശാരീരിക ക്ഷീണത്തിന് മുട്ട കഴിയ്ക്കുന്നത് നല്ലതാണ്. വേനല്‍ക്കാലത്ത് മുട്ട കഴിയ്ക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം എന്നതാണ് സത്യം. എന്നാല്‍ മുട്ട കഴിയ്ക്കുന്നതു കൊണ്ട് കുഴപ്പമില്ല.

വിയര്‍പ്പ് കുറയ്ക്കുന്നു
വിയര്‍പ്പ് കുറയ്ക്കാനും മുട്ടയ്ക്ക് കഴിയും. വേനല്‍ക്കാലത്ത് മുട്ട കഴിയ്ക്കുന്നതില്‍ അല്പം നിയന്ത്രണം പാലിച്ചാല്‍ മാത്രം മതി.

വേനലില്‍ എത്ര മുട്ട
മുട്ട കഴിയ്ക്കുന്ന കാര്യത്തില്‍ അല്പം ശ്രദ്ധ കൂടുതല്‍ കൊടുക്കണം. വേനല്‍ക്കാലത്ത് ആകെ രണ്ട് മുട്ട മാത്രമേ കഴിയ്ക്കാന്‍ പാടുള്ളതുള്ളൂ. രണ്ടില്‍ അധികം മുട്ട കഴിച്ചാല്‍ അത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും.

പുഴുങ്ങിയ മുട്ട ആരോഗ്യകരം
പുഴുങ്ങിയ മുട്ട കഴിയ്ക്കുന്നതാണ് വേനല്‍ക്കാലത്ത് നല്ലത്. മറ്റു രീതിയില്‍ പാചകം ചെയ്ത മുട്ടകള്‍ കഴിയ്ക്കുന്നത് പരമാവധി കുറയ്ക്കുക.



Click it and Unblock the Notifications
