For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആർത്തവശേഷം ലൈംഗിക താൽപര്യം കുറയുന്നു?

By Super Admin
|

സുഖവും സന്തുഷ്ടവുമായ ദാമ്പത്യജീവിതം ആരാണ് ആഗ്രഹിക്കാത്തത്. ഇതിൽ വ്യക്തികളുമായുള്ള അടുപ്പം കൂട്ടുന്ന ചില ഘടകങ്ങൾ ഉണ്ട്. ലൈംഗികമായ സംതൃപ്തി ഇതിൽ ഏറ്റവും പ്രധാനമാണ്. വൈവാഹിക ജീവിതത്തിൽ ഇതു മനുഷ്യന്റെ വ്യക്തിപരമായ ഒരു ആവശ്യം കൂടിയാണ്. ലൈംഗികജീവിതത്തിൽ ഉണ്ടാവുന്ന പിഴവുകൾ പലപ്പോഴും ജീവിതത്തെ കൂടി ബാധിക്കുന്നതു സ്വാഭാവികം.പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തിൽ അസംതൃപ്തി ഉളവാകുമ്പോൾ അതു വൈവാഹിക ജീവിതത്തെ താറുമാറാക്കുന്നു.

ആർത്തവവേളകൾക്കു ശേഷമുള്ള ഏതാനും ദിവസങ്ങൾ സുഖകരമായ ലൈംഗികബന്ധത്തിനു തടസ്സമാകുന്ന ചില കാരണങ്ങളെക്കുറിച്ച് അടുത്തകാലത്ത് ഒരു പഠനം നടക്കുകയുണ്ടായി .അമേരിക്കൻ മെഡിക്കൽ ജേർണലാണ് ഇതു പ്രസിദ്ധീകരിച്ചത് . 376 സ്ത്രീകളിൽ നിന്നാണ് ഇതിനുള്ള തെളിവുകൾ സ്വീകരിച്ചത്.

ആർത്തവശേഷം സ്ത്രീകളുടെ ലൈംഗികപ്രക്രിയകളെക്കുറിച്ചുള്ള പഠനത്തിൽ അവരിൽ ഈ സന്ദർഭത്തിൽ താല്പര്യം കുറയുന്നതായും വേണ്ടത്ര സംതൃപ്തി ലഭിക്കാത്തതായും പഠനത്തിൽ രേഖപ്പെടുത്തി. അരവണ്ണം ,പ്രമേഹം,പിരിമുറുക്കം എന്നീ രോഗങ്ങൾ ഉള്ളവരെ നിരീക്ഷിച്ചതിൽ ഇത്തരക്കാരിൽ ലൈംഗികാസക്തി കുറവായാണ് കണ്ടത്.

Sexual Desire To Be Lower In Post Menopausal Women

ഹൃദയസംബന്ധമായ രോഗങ്ങൾ ദാമ്പത്യജീവിതത്തിലെ ലൈംഗിക ബന്ധത്തിന് തടസ്സമാകുമോ എന്നതിനെക്കുറിച്ചു കാലിഫോർണിയയിലെ ഏതാനും ഡോക്ടർമാരാണ് പഠനം നടത്തിയത്. ഹൃദയസംബന്ധമായ രോഗങ്ങൾ ദാമ്പത്യജീവിതത്തിലെ ലൈംഗിക ബന്ധത്തിന് തടസ്സമാകുമോ എന്നതിനെക്കുറിച്ചു കാലിഫോർണിയയിലെ ഏതാനും ഡോക്ടർമാരാണ് പഠനം നടത്തിയത് . ആവശ്യത്തിൽ അധികം കൊളസ്‌ട്രോൾ ഉപദ്രവകാരിയാണ് എന്നു എല്ലാവർക്കും അറിയാം .എന്നാൽ ഇതോടൊപ്പം ഉയർന്നതോതിൽ ഉള്ള ട്രൈഗ്ലിസറൈഡിന്റെ തോതും ലൈംഗികതാല്പര്യത്തെ കുറക്കുന്നു എന്നു അവർ കണ്ടെത്തി

കാലിഫോർണിയ സർവകലാശാലയിലെ ഡോക്ടർ 'സൂസൻ ടോം പീറ്ററിന്റെ 'പഠനത്തിൽ ഹൃദയസംബന്ധമായ അസുഖങ്ങളും ലൈംഗികാസക്തി കുറക്കുന്നു എന്നു ചൂണ്ടികാട്ടിയിട്ടുണ്ട്. ഹൃദയസംബന്ധമായ രോഗങ്ങൾ ,പക്ഷാഘാതം എന്നിവ സംഭവിച്ചവരും ബന്ധത്തിൽ ഏർപെടുന്നതിൽ തെറ്റില്ല എന്നും പഠനം വെളിപ്പെടുത്തുന്നു.

സ്ത്രീശരീരത്തിലെ ഒരു പ്രധാന ഘടകമാണ് ഈസ്ട്രജൻ ഹോർമോൺ .ഇതിന്റെ വ്യതിയാനം ലൈംഗിക ബന്ധത്തെ കുറക്കുന്നു. സ്ത്രീകളിലെ ഉത്തേജനത്തിന് നിദാനമായ ഈ ഹോർമോൺ കുറയുമ്പോൾ സ്വാഭാവികമായും ബന്ധപ്പെടാനുള്ള താല്പര്യം കുറയുന്നു എന്നവർ പഠനങ്ങളിലൂടെ ചൂണ്ടിക്കാട്ടുന്നു. മറ്റൊരു കാര്യവും ഗവേഷകർ ചൂണ്ടിക്കാട്ടി' .ലൈംഗികബന്ധങ്ങൾ വളരെ കുറയുന്നത് ഹൃദ്രോഗ സാധ്യത കൂട്ടും. 'എന്നാൽ ഹൃദ്രോഗങ്ങൾ ,ഹൃദയശസ്ത്രക്രിയ നടത്തിയവർ എന്നിവരിൽ സ്വതവേ താല്പര്യം കുറയും എന്നു മാത്രമേയുള്ളു.

സ്ത്രീശരീരത്തിലെ രാസപ്രക്രിയകൾ രക്തധമനീ അസുഖങ്ങളുമായി കൂടുതൽ ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ് യുസി സാന്ഡിഗോ സ്കൂൾ ഓഫ് മെഡിസിനിലെ 'ഡോക്ടർ എലിസബെത്ത് ബാരറ്റ്‌ കോണോർ' വ്യക്തമാക്കുന്നത് . മിതമായ ദിനചര്യകളും ,ജീവിതശൈലിയും ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് തടസ്സമാവില്ല എന്നു ചുരുക്കം..

English summary

Sexual Desire To Be Lower In Post Menopausal Women: Study Proves

Postmenopausal women with metabolic syndrome report lower sexual activity, desire, and sexual satisfaction, according to a new report
Story first published: Tuesday, July 19, 2016, 16:51 [IST]
X
Desktop Bottom Promotion