Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
രാവിലെ ജീരക വെള്ളം, കൊളസ്ട്രോള്‍ പേടിയ്ക്കും
ജീരകവെള്ളം നല്ലൊരു ദാഹശമനിയാണ്. ആരോഗ്യഗുണങ്ങള്‍ ധാരാളമുള്ളത് തന്നെയാണ് ജീരകവെള്ളത്തെ നമ്മുടെ പ്രിയപ്പെട്ട പാനീയമാക്കി മാറ്റുന്നത്. എന്നാല്‍ മലയാളിയുടെ ശീലങ്ങളില്‍ പ്രധാനമാണ് ദാഹിയ്ക്കുമ്പോള്‍ മാത്രം വെള്ളം കുടിയ്ക്കുക എന്നത്.
എന്നാല്‍ ഈ ശീലത്തിന് ആരോഗ്യമല്ല അനാരോഗ്യമാണ് കൂട്ട്. കാരണം ഒരു ദിവസം ഒരാള്‍ ചുരുങ്ങിയത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിച്ചിരിയ്ക്കണം. നല്ല മുടി, നഖം, ആലില വയര്‍, ഇതൊന്നുമതി!!
ജീരകവെള്ളം കുടിയ്ക്കുന്നതിന് ഇത്തരത്തില്‍ ചെറിയ ചില ഗുണങ്ങളൊക്കെയുണ്ട്. എന്നാല്‍ കുടിയ്ക്കേണ്ടത് ഏതെങ്കിലും സമയത്തല്ല. രാവിലെ ഉറക്കമുണര്‍ന്ന് കഴിഞ്ഞാല്‍ ഒരു ഗ്ലാസ്സ് ജീരകവെള്ളം കുടിയ്ക്കുന്നത് കൊണ്ട് എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം.

കൊളസ്ട്രോള്‍ കുറയ്ക്കാന്‍
കൊളസ്ട്രോളിന്റെ കാര്യത്തില്‍ ജീരകം ഒരു പുലിയാണ്. കാരണം ജീരകമിട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിയ്ക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോളിനെ സ്വാഗതം ചെയ്യുന്നു.

തടി കുറയ്ക്കുന്നു
അതിരാവിലെ വെള്ളം കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. എന്നാല്‍ എന്നും രാവിലെ ജീരകമിട്ട വെള്ളം കുടിയ്ക്കുന്നത് ശീലമാക്കി നോക്കൂ ഒരു മാസം കൊണ്ട് കുറയ്ക്കാമെന്ന് കരുതുന്ന തടി വെറും 15 ദിവസം കൊണ്ട് കുറയും.

ദഹനത്തെ സഹായിക്കുന്നു
ദഹനത്തിന്റെ കാര്യത്തില്‍ ജീരകം ആളൊരു പുലിയാണ്. ജീരകവെള്ളം രാവിലെ തന്നെ കുടിയ്ക്കുന്നത് രാത്രി വരെയുള്ള ദഹനത്തെ സുഗമമാക്കുന്നു.

ശരീരത്തിലെ വിഷാംശം
എല്ലാവരുടേയും ശരീരത്തില്‍ ആവശ്യത്തിലധികം വിഷാംശം അടങ്ങിയിട്ടുണ്ട്. ഇതിനെ ഇല്ലാതാക്കാന്‍ ജീരകവെള്ളം അതിരാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

നല്ല ഉറക്കത്തിന്
ഉറക്കത്തിന്റെ അഭാവമാണ് നമ്മുടെ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണം. അതുകൊണ്ട് തന്ന വെറും വയറ്റില്‍ ജീരകവെള്ളം കുടിയ്ക്കുന്നത് രാത്രിയുള്ള ഉറക്കത്തെ വരെ സഹായിക്കുന്നു.

ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം
ചര്‍മ്മപ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് ജീരകം. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ്. സൗന്ദര്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വെറും വയറ്റില്‍ ജീരകമിട്ട വെള്ളം കഴിച്ചു നോക്കൂ.

ആന്റി ഓക്സിഡന്റിന്റെ കലവറ
ആന്റി ഓക്സിഡന്റിന്റെ കലവറയാണ് ജീരകം. ജീരകമിട്ട വെള്ളം തിളപ്പിയ്ക്കുമ്പോള്‍ പലപ്പോഴും നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് പരിഹാരമാണ്.



Click it and Unblock the Notifications
