For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചീര അധികം കഴിച്ചാല്‍ പിന്നെ കഴിക്കേണ്ടി വരില്ല

|

ചോരയുണ്ടാവാന്‍ ചീര എന്നാണ് ചീരയുടെ ആരോഗ്യവശത്തെക്കുറിച്ച് പറയുന്നത് തന്നെ. എല്ലുകളുടേയും പല്ലുകളുടേയും കരുത്ത് വര്‍ദ്ധിപ്പിക്കുന്നു മാത്രമല്ല കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു ഇതൊക്കെ ചീരയുടെ ആരോഗ്യഗുണങ്ങള്‍ തന്നെ. എന്നാല്‍ ചീര കഴിയ്ക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ചില ദോഷവശങ്ങള്‍ കൂടിയുണ്ട്. കൊളസ്‌ട്രോളിനെക്കുറിച്ച് അറിയാത്ത ചിലത്

എന്തും അധികമായാല്‍ വിഷം എന്നാണല്ലോ പറയുന്നത്. അതുകൊണ്ട് തന്നെ ചീര ആരോഗ്യം നല്‍കുമെന്ന ധാരണയില്‍ ദിവസവും കഴിച്ചാല്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും നിരവധിയാണ്. എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണ് ചീര കഴിയ്ക്കുന്നതിലൂടെ നമുക്കുണ്ടാവുന്നത് എന്ന് നോക്കാം.

ശരീരത്തിന്റെ ആഗിരണം കുറയ്ക്കുന്നു

ശരീരത്തിന്റെ ആഗിരണം കുറയ്ക്കുന്നു

പല വസ്തുക്കളേയും ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ചീരയുടെ അമിത ഉപയോഗം ഇല്ലാതാക്കുന്നു. മാത്രമല്ല തലവേദനയുണ്ടെങ്കില്‍ ചീര കഴിയ്ക്കാതിരിക്കുന്നതാണ് നല്ലത്. ഇത് തലവേദന വര്‍ദ്ധിപ്പിക്കും.

വയറിന്റെ അസ്വസ്ഥത

വയറിന്റെ അസ്വസ്ഥത

വയറിന് അസ്വസ്ഥതയുണ്ടാക്കാന്‍ ചീരയ്ക്ക് കഴിയുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ആണ് വയറിന് ദഹനസംബന്ധമായ പ്രശ്‌നങ്ങലും മറ്റു പ്രശ്‌നങ്ങലും ഉണ്ടാക്കുന്നത്.

ഡയറിയ

ഡയറിയ

ചീര മൂലം ഉണ്ടാകുന്ന വയറിന്റെ അസ്വസ്ഥതകള്‍ ഡയറിയയ്ക്ക് വഴിവെയ്ക്കുന്നു. ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.

 അനീമിയ

അനീമിയ

പലപ്പോഴും ശരീരത്തിന് ഭക്ഷണത്തില്‍ നിന്നും ഇരുമ്പിന്റെ അംശം ആിരണം ചെയ്യാനുള്ള കഴിവുണ്ടാവില്ല. മാത്രമല്ല ഇലക്കറികള്‍ ശരീരത്തിന്റെ ഈ കഴിവിനെ ഇല്ലാതാക്കുകയും ചെയ്യും.

കിഡ്‌നി സ്റ്റോണ്‍

കിഡ്‌നി സ്റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാക്കുന്നതില്‍ മുന്‍പനാണ് ചീര. ചീരയില്‍ ഉയര്‍ന്ന അളവില്‍ പ്യൂരിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ദഹനരസങ്ങളുമായി ചേര്‍ന്ന് യൂറിക് ആസിഡ് ഉത്പാദിപ്പിക്കുന്നു. ഇത് കിഡ്‌നിയ്ക്കും ആരോഗ്യത്തിനും ദോഷമാണ്. ഇത് പിന്നീട് കിഡ്‌നി സ്റ്റോണ്‍ ആയി രൂപാന്തരപ്പെടുന്നു.

സന്ധിവാതം

സന്ധിവാതം

ഇവിടേയും വില്ലന്‍ പ്യൂരിന്‍ തന്നെയാണ്. ഇത് ശരീരത്തിന്റെ മെറ്റബോളിസം പ്രശ്‌നത്തിലാക്കുന്നു. ഇത് പിന്നീട് ആര്‍ത്രൈറ്റിസിനും സന്ധിവാതത്തിനും കാരണമാകുന്നു.

പല്ലുകള്‍ക്ക് ചവര്‍പ്പു രസം

പല്ലുകള്‍ക്ക് ചവര്‍പ്പു രസം

അമിതമായി ചീര ഉപയോഗിക്കുന്നത് പല്ലുകളില്‍ ചവര്‍പ്പു രസത്തിന് കാരണമാകുന്നു. ഇതിലെ ഓക്‌സാലിക് ആസിഡ് ആണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.

അലര്‍ജിയുണ്ടാക്കുന്നു

അലര്‍ജിയുണ്ടാക്കുന്നു

അലര്‍ജിയുണ്ടാക്കുന്നതില്‍ മുന്‍പിലാണ് ചീര. ശരീരത്തിനകത്തും പുറത്തും ഇത്തരത്തിലുള്ള അലര്‍ജിയുണ്ടാകാം.

English summary

Serious Side Effects Of Spinach

It's a well known fact that spinach is packed with amazing benefits. But have you ever wondered that there exists spinach side effects too.
Story first published: Wednesday, February 3, 2016, 11:54 [IST]
X
Desktop Bottom Promotion