Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മലശോധന സുഗമമാക്കാനുള്ള ചില രഹസ്യങ്ങൾ
ഇന്ന് പല വ്യക്തികളും നേരിടുന്ന പ്രധാന പ്രശ്നമാണ് ഉദര സംബന്ധമായഅസുഖങ്ങൾ .ആരോഗ്യകരമല്ലാത്ത ജീവിതശൈലിയും ,അനാരോഗ്യകരമായ ഭക്ഷണരീതിയും ഇതിനുളള പ്രധാന കാരണമാണ്
ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന രീതിയിലുള്ള ദിനചര്യകൾ ഒഴിവാക്കിയാൽ ഇതിനൊരു പരിഹാരമാകും .
നമ്മുടെ ശീലങ്ങൾ ദഹനവ്യവസ്ഥയെ സാരമായി ബാധിക്കുമ്പോൾ പ്രധാനമായി ഉണ്ടാവുന്ന രോഗങ്ങളാണ് മലബന്ധം ,വയറിളക്കം .എന്നിവ ചിലപ്പോൾ പലവട്ടം മലശോധന ഉണ്ടായാലും പൂർണമായി എന്ന തോന്നൽ ഉണ്ടാവില്ല. ഇത് കാരണം ശരീരക്ഷീണവും സാധാരണമാണ്.
മലബന്ധം മനുഷ്യനെ പല തരത്തിൽ ബുദ്ധിമുട്ടിക്കുന്നു. വയർ ഇളകി പോയാലും ഇതേ അവസ്ഥയാണ്.ധാരാളം ജലം പുറംതള്ളപ്പെടുന്നതുകൊണ്ടു ഏറെ ക്ഷീണിക്കാൻ സാദ്ധ്യതയുണ്ട്.ഇത്തരം സന്ദർഭങ്ങളിൽ ധാരാളം വെള്ളം കുടിക്കണം .

പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് മലബന്ധം കൂടുതൽ കണ്ടുവരുന്നത്
പ്രത്യേകിച്ചും ആർത്തവവേളകളിൽ.
മരുന്നുകളുടെ അമിത ഉപയോഗം കൊണ്ടും,നാരുകളുള്ള ഭക്ഷണരീതി ശീലിക്കാത്തതുകൊണ്ടും ,ഭക്ഷണത്തിൽ മഗ്നീഷ്യത്തിന്റെ കുറവുകൊണ്ടും ഇത് സംഭവിക്കാം.
ഏതൊക്കെ രീതിയിൽ ഈ പ്രശ്‍നം പരിഹരിക്കാം എന്ന് നോക്കാം .
സുഗമമായ ശോധന ലഭിക്കാനുള്ള നല്ലൊരു ഉപായമാണ് ജലം .ധാരാളം വെള്ളം പല സമയങ്ങളിലായി കുടിക്കണം. പ്രത്യേകിച്ച് രാവിലെ എഴുന്നേറ്റ ഉടനെ രണ്ടോമൂന്നോ ഗ്ളാസ് വെള്ളം കുടിക്കണം.
ആഴ്ചയിൽ ശോധന രണ്ടോ മൂന്നോ തവണകളായി ചുരുങ്ങുമ്പോൾ മലബന്ധം ഉണ്ടാക്കും. ബലം പ്രയോഗിച്ച് മലത്തെ പുറംതള്ളാൻ ശ്രമിക്കുന്നത് ദോഷകരം ആണ്.
പതിവായി എഴുന്നേറ്റു രണ്ടുമണിക്കൂറിനിടയിൽ എങ്കിലും മലശോധന ഉണ്ടാവണം.കുട്ടികളിലും ഈ ശീലം വളർത്തിക്കൊണ്ടു വരണം.

അധികസമയം മലം വയറ്റിൽ കിടന്നാൽ അത് വിഷകാരിയായി മാറുകയും ഇത് പല രോഗങ്ങൾക്കും കാരണമാവുകയും ചെയ്യും.
വ്യായാമത്തിലുള്ള നിഷ്കർഷയാണ് മറ്റൊരു കാര്യം. പതിവായി അര മണിക്കൂർ നേരം നടക്കുകയോ ,യോഗ പോലുള്ള വ്യായാമങ്ങൾ ചെയ്യുകയോ വേണം.. മരുന്നുകൾ കഴിയുന്നതും ശീലമാക്കാതിരിക്കുക.പകരം നാരുകൾ അടങ്ങിയ പച്ചക്കറികളും ,പഴവർഗങ്ങളും പതിവായി കഴിക്കുക.
'ശരീരമാദ്യം ഖലു ധർമ്മസാധനം എന്നൊരു ചൊല്ല് തന്നെയുണ്ട് '
ആരോഗ്യമുണ്ടെങ്കിലേ ജീവിതം ആസ്വദിക്കാൻ ആകൂ
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
