Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
തൊണ്ടവേദനയ്ക്ക് 5 ആയുർവേദ പ്രതിവിധികൾ
നമ്മുടെ ജീവിതത്തെ പലപ്പോഴും ബാധിച്ചിട്ടുള്ള ഒരു സാധാരണ സംഭവമാണ് തൊണ്ടവേദന .തൊണ്ടവേദന വേദനാജനകവും ,സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ് .തൊണ്ടവേദനയ്ക്കു പ്രധാന കാരണങ്ങൾ അണുബാധയോ ,ഉച്ചത്തിലുള്ള അലർച്ചയോ ,പുകവലിയോ ഒക്കെയാണ് .
നമുക്ക് തൊണ്ട വേദന ലഘുകരിക്കുന്ന ചില ആയുർവേദവിധികൾ പരിചയപ്പെടാം . ആയുർവേദ ചികിത്സയ്ക്കായി നാം നമ്മുടെ ഭക്ഷണത്തിലും ജീവിതചര്യയിലും ചില മാറ്റങ്ങൾ വരുത്തണം .
തണുത്തതും ,പുളിപ്പും ,മസാലകൾ ഉള്ളതുമായ ഭക്ഷണം ഉപേക്ഷിക്കണം .ഔഷധസസ്യങ്ങളും ,സുഗന്ധവ്യഞ്ജനങ്ങളായ ഇഞ്ചി , വെളുത്തുള്ളി ,ഉലുവ എന്നിവ തൊണ്ടവേദന മാറാൻ സഹായിക്കുന്നു തൊണ്ട വേദന ശമിപ്പിക്കാനുള്ള 5 ആയുർവേദ പ്രതിവിധികൾ ചുവടെ പ്രതിപാതിക്കുന്നു .

ഏലം
നിങ്ങൾ പാലിലും മറ്റു ഭക്ഷണ സാധനങ്ങളിലും മണം കിട്ടാനായി ഏലം ഉപയോഗിക്കാറില്ലേ ? എന്നാൽ നിങ്ങൾക്കറിയാമോ ആയുർവേദത്തിൽ ഏലം തൊണ്ട വേദനയ്ക്കും , ടോൺസിൽസിനുമുള്ള പ്രതിവിധിയാണ് .വെള്ളത്തിൽ ഏലം ഇട്ടു കവിൾകൊള്ളുന്നത് തൊണ്ട വേദന ശമിപ്പിക്കും .

ഉലുവ
നമുക്കറിയാം ഉലുവ ദഹനക്കേടിനും ,മുടി വളരാനും നല്ലതാണെന്ന് .അതുപോലെ തന്നെ തൊണ്ട വേദന ശമിപ്പിക്കാനും ഇത് നല്ലതാണു .ഉലുവ ഇട്ടു വെള്ളം തിളപ്പിച്ച് ചെറു ചൂട് അവസ്ഥയിൽ കവിൾകൊള്ളുന്നത് തൊണ്ട വേദനയ്ക്ക് നല്ലതാണ് .

മാവിന്റെ പുറം തോല്
നിങ്ങൾക്കറിയാമോ മാവിന്റെ പട്ട തൊണ്ട വേദനയ്ക്ക് നല്ലതാണെന്ന് ആയുർവേദ പ്രകാരം മാവിന്റെ പട്ട തൊണ്ട വേദന പരിഹരിക്കാൻ ഉത്തമമാണ് .ഇത് വെള്ളവുമായി അരച്ചു കിട്ടുന്ന ദ്രാവകം കൊണ്ട് കവിൾ കൊള്ളുകയോ ,വേദന ഉള്ള ഭാഗത്ത് പുരട്ടുകയോ ചെയ്യാം .

ത്രിഫല
ത്രിഫല , മൂന്നോ അതിലധികമോ ഔഷധങ്ങൾ .ചേർത്ത് ദഹന പ്രക്രീയ എളുപ്പമാക്കാനും ,വിഷ വിമുക്തമാക്കാനും ,പ്രതിരോധ ശേഷി കൂട്ടാനും ഉപയോഗിക്കുന്നതാണ് .ആയുർവേദത്തിൽ തൊണ്ട വേദനയ്ക്കും മറ്റു തൊണ്ട പ്രശ്നങ്ങൾ പരിഹാരിക്കാനും ഉപയോഗിക്കുന്നു .തിഫല ചൂട് വെള്ളത്തിൽ മിക്സ് ചെയ്തു പല തവണ കവിൾ കൊള്ളുന്നത് വഴി തൊണ്ട വേദനയ്ക്ക് എളുപ്പത്തിൽ ശമനം കിട്ടും .

ഇരട്ടി മധുരം
വിപണിയിൽ എളുപ്പം ലഭ്യമാകുന്ന , എന്നാൽ അധികമാരും അറിയാത്ത , തൊണ്ട വേദനയ്ക്ക് ഫലപ്രദമായ ഒരു ഔഷധമാണ് ഇരട്ടി മധുരം .ഇത് തൊണ്ടയെ തണുപ്പിച്ചു അണുബാധ തടയുന്നു .തൊണ്ട വേദന ശമിക്കാനായി ഇരട്ടി മധുരം വെള്ളത്തിൽ തിളപ്പിച്ച് ചായ കുടിക്കുന്നതുപോലെ ചെറുതായി കുടിക്കുക .വേദകാലം മുതൽക്കേ ആയുർവേദത്തിൽ ഇടം പിടിച്ചിട്ടുള്ള ഒരു ഔഷധമാണിത് .



Click it and Unblock the Notifications
