Latest Updates
-
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും: ജാഗ്രത വേണം, സുരക്ഷയ്ക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗജകേസരി യോഗം ഇന്ന്: നിങ്ങളുടെ രാശിയിൽ ഉണ്ടോ? പണമിടപാടുകളിൽ ഈ ജാഗ്രത വേണം -
നവംബർ 9: രാഹുകാലവും ഗുളികകാലവും കൃത്യമായി അറിയാം; ഈ തെറ്റുകൾ വരുത്തരുത്! -
ദീപാവലി പുകമഞ്ഞ്: ഉപ്പുപാത്രവും കർപ്പൂരവും വെച്ചാൽ വായു ശുദ്ധമാകുമോ? ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കൂ -
സ്കന്ദഷഷ്ടി വ്രതം 2026: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഈ തെറ്റുകൾ ഒഴിവാക്കൂ! -
നവംബർ 9-ലെ ലക്ഷ്മി യോഗം: സോഷ്യൽ മീഡിയ പ്രചാരണങ്ങൾ വിശ്വസിക്കാമോ? അറിയേണ്ടതെല്ലാം -
ചന്ദ്രന്റെ ധനുരാശി സംക്രമണം: ആപ്പുകളിലെ തീയതിയിൽ ആശയക്കുഴപ്പമുണ്ടോ? ജാഗ്രത പാലിക്കേണ്ട കാര്യങ്ങൾ ഇതാ -
ചൊവ്വ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജോലിയിലും സാമ്പത്തിക കാര്യങ്ങളിലും വരുത്തുന്ന മാറ്റങ്ങൾ -
സൗഭാഗ്യ യോഗം 2026: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക നേട്ടം ഉറപ്പ്, ഒപ്പം ഡിജിറ്റൽ സുരക്ഷയും -
ചന്ദ്രദർശനം: പുതിയ മാസത്തിലെ തുടക്കം എങ്ങനെയാക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മാതള നാരങ്ങ ജ്യൂസ് തരുന്നത് ആരോഗ്യമല്ല
മാതള നാരങ്ങ കഴിയ്ക്കുന്നത് ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുമെന്ന് നമുക്കറിയാം. രക്തം ഉണ്ടാവാന്‍ ഇത്രയേറെ ഫലപ്രദമായ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. എന്നാല്‍ എന്തിനും അതിന്റേതായ ദോഷവശങ്ങളും ഉണ്ട്.
ചെറുപ്പമായിരിക്കാനും ആരോഗ്യത്തിനും ഊര്‍ജ്ജം നല്‍കാനും മാതള നാരങ്ങ സഹായിക്കും. എന്നാല്‍ ഇതിന്റെ അനാരോഗ്യ വശങ്ങള് എന്തൊക്കെയെന്ന് നമുക്ക് നോക്കാം. സദ്യയ്ക്ക് ആദ്യം ചോറ്-പരിപ്പ് എന്തിന്?

മരുന്നിന്റെ ഫലം കുറയ്ക്കും
സ്ഥിരമായി മരുന്നു കഴിയ്ക്കുന്നവര്‍ മാതള വാരങ്ങയുടെ ജ്യൂസ് കഴിയ്ക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് കഴിയ്ക്കുന്ന മരുന്നിന്റെ ഗുണം കുറയ്ക്കും എന്നതാണ് കാര്യം. അതുകൊണ്ട് സ്ഥിരമായി മരുന്നു കഴിയ്ക്കുന്നവര്‍ അല്പം സൂക്ഷിയ്ക്കുക.

പ്രമേഹം വര്‍ദ്ധിപ്പിക്കും
പ്രമേഹമുള്ളവര്‍ക്കും ഉപദ്രവകാരിയാണ് മാതള നാരങ്ങ. മാതള നാരങ്ങയില്‍ ഷുഗറിന്റെ അംശം കൂടുതലാണ്. മാത്രമല്ല ജ്യൂസ് ഉണ്ടാക്കുമ്പോള്‍ നമ്മള് വീണ്ടും പഞ്ചസാര ചേര്‍ക്കുന്നതും അനാരോഗ്യത്തിന് കാരണമാകും.

കലോറി കൂടുതല്‍
കലോറി കൂടുതല്‍ ഉള്ള ഒന്നാണ് മാതള നാരങ്ങ. ഇത് അമിത വണ്ണത്തിലേക്ക് നയിക്കുന്നു. അതുകൊണ്ട് തടി കുറയ്ക്കാന്‍ ജ്യൂസ് കഴിച്ച് ഡയറ്റ് എടുക്കുന്നവര്‍ അല്പം ശ്രദ്ധിച്ച് മാതള നാരങ്ങയുടെ ജ്യൂസ് കഴിയ്ക്കുന്നതാണ് നല്ലത്.

ദഹനപ്രശ്നങ്ങള്‍
ദഹനപ്രശ്നങ്ങള്‍ക്ക് മാതള നാരങ്ങയുടെ ജ്യൂസ് കാരണമാകും. ചിലര്‍ക്ക് വയറു വേദനയും ഛര്‍ദ്ദി പോലുള്ള അവസ്ഥകളും ഉണ്ടാകും. അതുകൊണ്ട് മാതള നാരങ്ങ ജ്യൂസ് കഴിയ്ക്കുന്നതില്‍ ശ്രദ്ധ വേണം.

അലര്‍ജി
അലര്‍ജി ഉണ്ടാക്കുന്നതിലും മുന്‍പിലാണ് മാതള നാരങ്ങ. മാതള നാരങ്ങ ജ്യൂസ് കഴിയ്ക്കുന്നതിലൂടെ ദേഹത്ത് തടിപ്പും, ചൊറിച്ചിലും വായിലെ അസ്വസ്ഥതയും തുടര്‍ന്നു കൊണ്ടിരിക്കും.

മെറ്റബോളിക് പ്രശ്നങ്ങള്‍
ശരീരത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും പ്രശ്നങ്ങള്‍ തീര്‍ക്കാനും മാതള നാരങ്ങ ജ്യൂസ് ഉപയോഗിക്കുന്നതിലൂടെ സാധിയ്ക്കുന്നു. ഇത് പലപ്പോഴും കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.



Click it and Unblock the Notifications
