For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മദ്യപിക്കുന്നത് ആയുസ്സ് വര്‍ദ്ധിപ്പിക്കും

|

മദ്യത്തിന്റെ ഉപയോഗം ആയുസ്സും ആരോഗ്യവും കുറയ്ക്കുകയാണ് ചെയ്യുക എന്നാണ് പറയുന്നത്. എന്നാല്‍ ഇപ്പോള്‍ സാധാരണക്കാരേക്കാള്‍ ആയുസ്സ് കൂടുതല്‍ മദ്യപാനികള്‍ക്കാണ് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ എന്തിനും ഏതിനും മദ്യം ഉപയോഗിക്കുന്നവരുടെ കാര്യമാണ് ഇതെന്നു തെറ്റിദ്ധരിക്കല്ലേ. സൂക്ഷിക്കുക, മദ്യപിച്ച ശേഷം ഇവ ചെയ്താല്‍....

പലപ്പോഴും മദ്യം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നമുക്ക് സുരിചിതമാണ്. എന്നാലും മദ്യവും മദ്യപാനവും പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറുന്നു. എന്നാല്‍ മിതമായ മദ്യപാനം ആളുകളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കും എന്നാണ് പറയുന്നത്. എന്നാല്‍ എങ്ങനെയാണ് മദ്യപാനം ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതെന്നു നോക്കാം.

ഹൃദയമിടിപ്പ് വേഗത്തിലാക്കുന്നു

ഹൃദയമിടിപ്പ് വേഗത്തിലാക്കുന്നു

റെഡ് വൈന്‍ ഹൃദയത്തിന് വളരെ നല്ലതാണ്. റെഡ് വൈന്‍ മാത്രമല്ല ഭൂരിപക്ഷം മദ്യത്തിലും ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന് വളരെ നല്ലതാണ്. ഇത് നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഹൃദയാഘാത സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

എത്ര മദ്യപിച്ച് ലക്കു കെട്ടാലും പലര്‍ക്കും മറ്റുള്ളവരെ തിരിച്ചറിയാനുള്ള കഴിവ് കൂടുതലായിരിക്കും. ഇത് നമ്മുടെ മാനസികാരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. എന്നു കരുതി ദിവസവും മദ്യപിക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ ആ ധാരണ തെറ്റാണ്.

 മുഖത്തെ ഓജസ്സിന്

മുഖത്തെ ഓജസ്സിന്

പലപ്പോഴും മദ്യപിച്ചു കഴിഞ്ഞാല്‍ മുഖം വളരെ ക്ഷീണിച്ചായിരിക്കും കാണപ്പെടുക. എന്നാല്‍ മിതമായ അളവില്‍ മദ്യപിക്കുന്നത് മുഖത്തിന് തെളിച്ചം വര്‍ദ്ധിപ്പിക്കും എന്നാണ് പറയപ്പെടുന്നത്.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

പലരും വിഷമം വരുമ്പോള്‍ മദ്യപിക്കുന്നത് നമ്മള്‍ കണ്ടിട്ടില്ലേ, മദ്യത്തിന് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവ് ഉണ്ട് എന്നതു കൊണ്ടാണ് അത്. അത്താഴത്തിനു ശേഷം അല്‍പം വൈന്‍ ഉപയോഗിച്ചു നോക്കൂ. സമ്മര്‍ദ്ദത്തിന് ആശ്വാസം ലഭിയ്ക്കും.

എല്ലിന്റെ ആരോഗ്യം

എല്ലിന്റെ ആരോഗ്യം

ബിയറും വൈനും കഴിയ്ക്കുന്നത് എല്ലുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. എല്ലും പല്ലും സ്‌ട്രോങ് ആയാല്‍ തന്നെ നമ്മുടെ ആയുസ്സിന്റെ കാര്യത്തില്‍ നീളം കൂടും. പാല്‍ കുടിയ്ക്കുന്ന അതേ ഗുണം തന്നെയാണ് ബിയറിലും വൈനിലും ഉള്ളതെന്നാണ് പഠനത്തില്‍ പറയുന്നത്.

മനം നിറഞ്ഞ് ചിരിയ്ക്കാം

മനം നിറഞ്ഞ് ചിരിയ്ക്കാം

പല്ലിന്റെ ആരോഗ്യ കാര്യത്തില്‍ ടെന്‍ഷനുള്ളവര്‍ക്കാണ് ഇത്. പല്ലിനെ സംരക്ഷിക്കാന്‍ മദ്യപാനത്തിലൂടെ കഴിയുമെന്നാണ് പറയപ്പെടുന്നത്.

ക്യാന്‍സര്‍ മദ്യപാനത്തില്‍ നിന്നല്ല

ക്യാന്‍സര്‍ മദ്യപാനത്തില്‍ നിന്നല്ല

പലപ്പോഴും ക്യാന്‍സര്‍ ഉണ്ടാകുന്നത് മദ്യപിയ്ക്കുന്നതിലൂടെയാണ് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ മദ്യപിക്കൂന്നത് അമിതമായാല്‍ ക്യാന്‍സര്‍ മാത്രമല്ല പലതും ഉണ്ടാവും. പക്ഷേ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ബിയര്‍, വൈന്‍ എന്നിവ കഴിച്ചാല്‍ ക്യാന്‍സറിനെ പോലുള്ള രോഗങ്ങളെ പ്രതിരോധിയ്ക്കാവുന്നതാണ്.

English summary

Research Finds Alcohol Lovers Live Longer

According to research, drinking alcohol with moderation makes your your live not only more fun, but also longer.
Story first published: Tuesday, February 2, 2016, 16:06 [IST]
X
Desktop Bottom Promotion