Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇറച്ചി കഴിയ്ക്കുന്നത് കിഡ്നിയെ അപകടത്തിലാക്കും
ഇറച്ചിയും മീനും ഇല്ലാതെ ഭക്ഷണം കഴിയ്ക്കാന്‍ ഇന്ന് പലര്‍ക്കും അല്പം ബുദ്ധിമുട്ടാണ്. നമ്മുടെ ഭക്ഷണ ശീലത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് ഇത് എന്ന കാര്യത്തില്‍ സംശയമില്ല. ഉറങ്ങുന്നതിനു മുന്‍പ് തലയണക്കടിയില്‍ വെളുത്തുള്ളി
എന്നാല്‍ എല്ലാ ഇറച്ചിയും കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണമാണോ ദോഷമാണോ ഉണ്ടാക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇറച്ചിയില്‍ റെഡ് മീറ്റ് കഴിയ്ക്കുന്നത് കിഡ്നി പ്രവര്‍ത്തനങ്ങളെ തകരാറിലാക്കും എന്നാണ് പുതിയ പഠനം.
റെഡ് മീറ്റ് കഴിയ്ക്കുന്നതിലൂടെ കിഡ്നി പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുകയും അനാരോഗ്യത്തിലേക്ക് ശരീരം എത്തിച്ചേരുകയും ചെയ്യുന്നു എന്നാണ് സിംഗപ്പൂര്‍, ചൈനീസ് ഹെല്‍ത്ത് സ്റ്റഡിയിലെ ശാസ്ത്രഞ്ജന്മാരുടെ കണ്ടെത്തല്‍. കിഡ്നി വേണമെങ്കില്‍ ഈ ശീലങ്ങള്‍ നിര്‍ത്തൂ...

എന്താണ് റെഡ് മീറ്റ്
ബീഫ്, പോര്‍ക്ക്, ആട്ടിറച്ചി, മാട്ടിറച്ചി എന്നിവയെ എല്ലാം റെഡ് മീറ്റിന്റെ ഗണത്തില്‍ പെടുത്താവുന്നതാണ്. ഉപയോഗത്തിന്റെ അളവനുസരിച്ചാണ് അപകട സാധ്യത കണക്കാക്കുന്നത്.

അമിത ഉപയോഗം വില്ലന്‍
എന്തും അധികമായാല്‍ വിഷം എന്നാണല്ലോ പറയുന്നത്. അതുപോലെ തന്നെയാണ് റെഡ് മീറ്റിന്റെ അമിത ഉപയോഗം വൃക്കയുടെ പ്രവര്‍ത്തനങ്ങളെ താറമാറാക്കുന്നു.

വൃക്ക രോഗങ്ങള്‍ക്കുള്ള സാധ്യത
സാധാരണ ഭക്ഷണം കഴിയ്ക്കുന്നവരില്‍ റെഡ് മീറ്റ് കൂടുതല്‍ കഴിയ്ക്കുന്നവര്‍ക്ക് വൃക്ക രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. 44 ശതമാനത്തിലധികം കിഡ്നി രോഗം വരാനുള്ള സാധ്യതയാണ് റെഡ് മീറ്റ് കഴിയ്ക്കുന്നവരിലുള്ളത്.

അപകട സാധ്യത കുറയ്ക്കാന്‍
അപകട സാധ്യത കുറയ്ക്കാന്‍ റെഡ് മീറ്റിനു പകരമായി മുട്ട, പാല്, സോയ, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് വഴി വൃക്കയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം

ക്യാന്‍സര്‍ സാധ്യത
റെഡ് മീറ്റിന്റെ ഉപയോഗം ക്യാന്‍സര്‍ സാധ്യത ഉണ്ടാക്കുന്നുവെന്നും പഠനത്തിലുണ്ടായിരുന്നു. 63000 പേരില്‍ നടന്ന പഠനത്തിന്റെ ഫലമായാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയിട്ടുള്ളത്.

സാന്‍ഡ് വിച്ച് എന്ന വില്ലന്‍
സാന്‍ഡ് വിച്ച് ഇന്നത്തെ കാലത്തെ ന്യൂജനറേഷന് ഭക്ഷണങ്ങളില്‍ പ്രിയങ്കരമായി മാറിയതാണ്. എന്നാല്‍ സാന്‍ഡ് വിച്ചില്‍ ഉപയോഗിക്കുന്നതും റെഡ് മീറ്റ് തന്നെയാണ്. ഇത് സ്തനാര്‍ബുദ സാധ്യത 18 ശതമാനം വരെയാണ് കൂട്ടിയിരിക്കുന്നത്.

കഴിയ്ക്കുന്നതിന്റെ അളവ്
റെഡ് മീറ്റ് കഴിയ്ക്കുന്നത് അപകടകരമല്ല എന്നാല്‍ ഒരു ദിവസം 100 ഗ്രാമില്‍ കൂടുതല്‍ റെഡ് മീറ്റ് കഴിയ്ക്കുന്നത് അപകടകരമായ അവസ്ഥ വിളിച്ചു വരുത്തും.



Click it and Unblock the Notifications
