For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഖത്തിലെ വെളുത്ത നിറം ആയുസ്സിന്‌ ചുവപ്പ് സിഗ്നല്‍

|

പലരുടേയും നഖത്തില്‍ കാണപ്പെടുന്ന ഒന്നാണ് വെളുത്ത നിറം. എന്നാല്‍ എന്താണ് ഇതിന്റെ അര്‍ത്ഥം. കുട്ടിക്കാലത്താണെങ്കില്‍ പലപ്പോഴും പുതിയ വസ്ത്രം കിട്ടാനുള്ളതുകൊണ്ടാണ്, മധുരം കഴിയ്ക്കാന്‍ ഉള്ള ഭാഗ്യം കൊണ്ടാണ് എന്നൊക്കെ പറയും. കരളിനെ ക്ലീന്‍ ചെയ്യാന്‍ ഈ ഒറ്റമൂലി

എന്നാല്‍ നമ്മുടെ ആരോഗ്യം അത്രത്തോളെ മോശമാണ് എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ഗുരുതരമായ പല രോഗങ്ങളുടേയും ലക്ഷണങ്ങളാണ് നഖത്തിലെ വെളുത്ത നിറം പറയുന്നത് എന്നതാണ് സത്യം.

നഖത്തിന്റെ നിറം

നഖത്തിന്റെ നിറം

ഡോക്ടറുടെ അടുത്ത് പോയാല്‍ പലപ്പോഴും ഡോക്ടര്‍ നഖവും വായും നാവും എല്ലാം പരിശോധിയ്ക്കും. നഖത്തിന്റെ നിറത്തിന് വ്യത്യാസമുണ്ടെങ്കില്‍ അതൊരു രോഗലക്ഷണമായി കണക്കാക്കും.

നഖം ചതഞ്ഞാല്‍

നഖം ചതഞ്ഞാല്‍

എന്നാല്‍ പലപ്പോഴും നഖത്തിന് ചതവോ മറ്റോ ഉണ്ടെങ്കിലും ഇതുപോലുള്ള പാടുകള്‍ നഖത്തില്‍ കണ്ടെത്താം. എന്നാല്‍ ഇതൊന്നുമല്ലാതെ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ തുടക്കമാണ് എന്നതാണ് സത്യം.

 ശ്വാസകോശ അലര്‍ജി

ശ്വാസകോശ അലര്‍ജി

നഖത്തിലെ വെള്ള നിറത്തിലൂടെ കണ്ടെത്താവുന്ന ഒന്നാണ് ശ്വാസകോശത്തിനുണ്ടാകുന്ന അലര്‍ജി. ഇത് ശ്വാസകോശത്തെ ഇഞ്ചിഞ്ചായി നശിപ്പിക്കുന്നു. ശ്വാസകോശത്തിന്റെ ഉള്‍ഭാഗവും പുറംഭാഗവും ഇതിലൂടെ നശിപ്പിക്കപ്പെടുന്നു.

 സോറിയാസിസ്

സോറിയാസിസ്

സോറിയാസിസ് ലക്ഷണങ്ങളും നഖം നോക്കി കണ്ടെത്താം. നഖത്തിലെ ഇത്തരത്തിലുള്ള വെള്ളപ്പാടുകളാണ് പലപ്പോഴും നമ്മള്‍ ഗൗനിക്കാതെ അത് പിന്നീട് സോറിയാസിസ് മാറപ്പെടുന്നത്.

 തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് പ്രശ്‌നങ്ങളുടെ സൂചനയാണ് പലപ്പോഴും നഖത്തില്‍ കാണപ്പെടുന്ന ഇത്തരത്തിലുള്ള വെളുത്ത പാടുകള്‍. അതുകൊണ്ട് തന്നെ നഖത്തിനെ പോലും പലപ്പോഴും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണം.

മലേറിയയ്ക്കും ലക്ഷണം നഖം പറയും

മലേറിയയ്ക്കും ലക്ഷണം നഖം പറയും

നഖത്തില്‍ നെടുകേ വെള്ള നിറത്തിലുള്ള പാടുകള്‍ കണ്ടാല്‍ അത് മലേറിയയുടെ ലക്ഷണമായി കണക്കാക്കുന്നതിലും തെറ്റില്ല. കാരണം ഇത്തരത്തിലുള്ള പുള്ളികള്‍ പലപ്പോഴും മലേറിയ ബാധിച്ചവരില്‍ കണ്ടെത്തിയിട്ടുണ്ട്.

 ഹൃദ്രോഗ ലക്ഷണം

ഹൃദ്രോഗ ലക്ഷണം

ഹൃദ്രോഗ ലക്ഷണവും ഇതുപോലെ തന്നെ നഖം നോക്കി കണ്ടെത്താവുന്നതാണ്. ഹൃദ്രോഗം വരുന്നതിന്റെ മുന്നോടിയെന്ന നിലയ്ക്കും നഖത്തില്‍ വെള്ള നിറത്തിലുള്ള പാടുകള്‍ കാണും. എന്നാല്‍ നഖത്തില്‍ കാണുന്ന എല്ലാ വെളുത്ത നിറങ്ങളും ഹൃദ്രോഗ ലക്ഷണമാകണമെന്നില്ല.

 കൂടുതല്‍ നഖങ്ങളില്‍

കൂടുതല്‍ നഖങ്ങളില്‍

കൂടുതല്‍ നഖങ്ങളില്‍ ഇത്തരത്തിലുള്ള വെളുത്ത നിറം കാണുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ മടിയ്‌ക്കേണ്ടതില്ല.

English summary

Red alert if you see this on your nails immediately visit a doctor

Have you even noticed white dots on your nails? If you have, are you aware of their meaning? Namely, these dots are results of air bubbles under the nail.
Story first published: Monday, July 11, 2016, 17:30 [IST]
X
Desktop Bottom Promotion