For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസും നെല്ലിക്ക ജ്യൂസ് കുടിക്കണം, കാരണം

|

നെല്ലിക്ക കൊണ്ടുള്ള നിരവധി വിഭവങ്ങള്‍ നമുക്കറിയാം. ഇതില്‍ തന്നെ മികച്ചു നില്‍ക്കുന്നതാണ് നെല്ലിക്ക അച്ചാര്‍. എന്നാല്‍ നെല്ലിക്ക ജ്യൂസ് സ്ഥിരമായി കഴിച്ചാല്‍ അതിന്റെ ആരോഗ്യഗുണങ്ങള്‍ എത്രയെന്ന് പലര്‍ക്കും അറിയില്ല. നാരങ്ങ ഉപയോഗിച്ച് തടി കുറയ്ക്കാനുള്ള വഴികള്‍

പല അത്ഭുതങ്ങളും കാണിയ്ക്കാന്‍ കഴിയുന്നതാണ് നെല്ലിക്ക എന്ന കാര്യത്തില്‍ സംശയമില്ല. നെല്ലിക്ക ജ്യൂസ് സ്ഥിരമായി കഴിച്ചാല്‍ എന്തൊക്കെ ആരോഗ്യകരമായ മാറ്റമാണ് ഉണ്ടാവുക എന്നു നോക്കാം.

പ്രമേഹത്തിനെ നിയന്ത്രണത്തിലാക്കുന്നു

പ്രമേഹത്തിനെ നിയന്ത്രണത്തിലാക്കുന്നു

നെല്ലിക്ക ജ്യൂസ് പ്രമേഹ രോഗികള്‍ക്ക് ഉത്തമ ഔഷധമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൃത്യമാക്കുന്നു. ഇതിലൂടെ പ്രമേഹം നിയന്ത്രണവിധേയമാകുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന കാര്യത്തിലും നെല്ലിക്ക തന്നെ മുന്‍പില്‍. ചില സമയങ്ങളില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട് കൊളസ്‌ട്രോളിന്റെ അളവ് കുറയുകയും കൂടുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിയ്ക്കാന്‍ നെല്ലിക്ക ജ്യൂസ് സ്ഥിരമാക്കുക.

ജലദോഷവും പനിയും

ജലദോഷവും പനിയും

ജലദോഷവും പനിയുമാണ് മറ്റൊരു പ്രശ്‌നം. ഇതിനെ എളുപ്പത്തില്‍ തുരത്താനും നെല്ലിക്ക ജ്യൂസ് കഴിച്ചാല്‍ മതി.

ക്യാന്‍സര്‍ പ്രതിരോധിയ്ക്കാം

ക്യാന്‍സര്‍ പ്രതിരോധിയ്ക്കാം

ക്യാന്‍സര്‍ പ്രതിരോധിയ്ക്കാനും നെല്ലിക്ക ജ്യൂസ് നല്ലതാണ്. ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയതിനാല്‍ ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു.

വായിലെ അള്‍സറിനെ പ്രതിരോധിയ്ക്കാനും

വായിലെ അള്‍സറിനെ പ്രതിരോധിയ്ക്കാനും

വായിലെ അള്‍സറിനെ പ്രതിരോധിയ്ക്കാനും നെല്ലിക്ക ജ്യൂസ് നല്ലതാണ്.

ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കാം

ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കാം

ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കാനും നെല്ലിക്ക ജ്യൂസ് കഴിയ്ക്കാം. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ടെന്നത് തന്നെയാണ് ഇതിന് കാരണം.

മുടി വളര്‍ച്ച

മുടി വളര്‍ച്ച

മുടി വളര്‍ച്ച മെച്ചപ്പെടുത്തുന്നതിന് എണ്ണകള്‍ തേച്ച് മടുത്തെങ്കില്‍ ഇനി മുതല്‍ നെല്ലിക്ക ജ്യൂസ് ശീലമാക്കാം. എല്ലാ ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കഴിയ്ക്കുന്നത് മുടി വളര്‍ച്ചയെ വേഗത്തിലാക്കുന്നു.

ചര്‍മ്മത്തെ സംരക്ഷിക്കുന്നു

ചര്‍മ്മത്തെ സംരക്ഷിക്കുന്നു

ചര്‍മ്മസംരക്ഷണത്തിനും ഏറ്റവും ബെസ്റ്റ് മാര്‍ഗ്ഗമാണ് നെല്ലിക്ക ജ്യൂസ്. ഇത് ചര്‍മ്മത്തിന് പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്ന് സഹായിക്കുന്നു.

English summary

Reasons you should drink a glass of amla juice every day

Do you like Indian gooseberries or amlas? If you said yes, then we suggest you should have a glass of amla juice every day, first thing in the morning.
Story first published: Monday, April 18, 2016, 13:38 [IST]
X
Desktop Bottom Promotion