Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പാല് സ്ഥിരമായി കുടിയ്ക്കുന്നവര്‍ ശ്രദ്ധിക്കുക
ആരോഗ്യം വര്‍ദ്ധിപ്പിക്കാനാണ് നമ്മള് പാല് കുടിയ്ക്കുന്നത്. നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ് പാലും പാലുല്‍പ്പന്നങ്ങളും എന്നാ കാര്യത്തില്‍ സംശയമില്ല. കുട്ടികള്‍ മുതല്‍ വയസ്സായവര്‍ വരെ പാല് കുടിയ്ക്കുന്ന കാര്യത്തില്‍ മുന്നിലാണ്. ഉറങ്ങാന്‍ പോകുമ്പോള്‍ ഒരു ഗ്ലാസ്സ് പാല് കുടിയ്ക്കുന്ന ശീലം നമുക്ക് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നാല്‍ പാലു കുടിയ്ക്കുന്നത് ആരോഗ്യം തന്നെയാണോ നമുക്ക് നല്‍കുന്നത്. വെള്ളച്ചോറ് തടി, പ്രമേഹം കൂട്ടാതിരിയ്ക്കാന്‍......

പുതിയ ചില പഠനങ്ങള്‍ പറയുന്നത് പാല് കുടിയ്ക്കുന്നത് നിര്‍ത്തിയാല്‍ ചില ആരോഗ്യ ഗുണങ്ങളൊക്കെ ശരീരത്തിനുണ്ടാകും എന്നതാണ്.എന്തൊക്കെയാണ് പാല് ഉപേക്ഷിച്ചാല്‍ നമുക്കുണ്ടാകുന്ന ആരോഗ്യഗുണങ്ങള്‍ എന്ന് നിങ്ങള്‍ക്കറിയാമോ? പാല്കുടിയ്ക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കുമെങ്കിലും പാല് കുടിയ്ക്കാതിരിക്കുന്നത് മറ്റ് പല ആരോഗ്യഗുണങ്ങളും നല്‍കും അതെന്തൊക്കെയെന്ന് നോക്കാം.
അമിതവണ്ണം കുറയും

പാല് ഉപയോഗം കുറച്ചാല്‍ അമിതവണ്ണം എന്ന പ്രശ്നത്തെ നമുക്ക് പരിഹരിയ്ക്കാം. ഇതിലടങ്ങിയിട്ടുള്ള പഞ്ചസാരയുടെ മറ്റൊരു രൂപമാണ് ലാക്റ്റോസ്. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ശരീരത്തിലെ ഷുഗറിന്റെ അളവും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ലാക്റ്റോസ് അടങ്ങിയിട്ടുള്ള പാല് നിര്‍ത്താവുന്നതാണ്.
ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

ക്യാന്‍സര്‍ ഉണ്ടാക്കുന്നതിനും പാല് കാരണമാകുന്നു. ഇതിലടങ്ങിയിട്ടുള്ള ഹോര്‍മോണുകളാണ് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നത്. അതുകൊണ്ട് പാലിന്റെ ഉപയോഗം പരമാവധി കുറച്ചാല്‍ ക്യാന്‍സറിനെയും ഇല്ലാതാക്കാം.
എല്ലുകളുടെ ബലം

പാല് കഴിയ്ക്കുന്നത് എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കും. എന്നാല്‍ പാല് കൂടുതലായി കുടിയ്ക്കുന്നവരിലാണ് എല്ലിന് പൊട്ടലും തേയ്മാനവും കൂടുതലായി സംഭവിയ്ക്കുന്നത് എന്നാണ് ഗവേഷണഫലം. യോഗയ്ക്കു ശേഷം ഉടന്‍ വെള്ളം കുടിച്ചാല്‍.....
ദഹനസംബന്ധമായ പ്രശ്നങ്ങള്‍

പാലിലെ ലാക്ടോസ് ദഹനത്തിന് പ്രശ്നം സൃഷ്ടിയ്ക്കുന്ന ഒന്നാണ്. ദഹനസംബന്ധമായ പല പ്രശ്നങ്ങള്‍ക്കും അതുകൊണ്ട് തന്നെ പാല് പ്രശ്നം ഉണ്ടാക്കുന്നു.
അലര്‍ജി ഉണ്ടാവുന്നു

60 ശതമാനം ചെറുപ്പക്കാരിലും പാല് ദഹിക്കാതിരിക്കുന്നു, ലാക്ടോസ് തന്നെയാണ് ഇവിടേയും വില്ലന്‍. ഇത് പല തരത്തിലുള്ള അലര്‍ജിയ്ക്കും കാരണമാകുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

