Latest Updates
-
ഇന്നത്തെ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ഈ രാശിക്കാർക്ക് വൻ നേട്ടം, ശ്രദ്ധിക്കേണ്ടവ ഇവ! -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സൈക്കിളിംഗ് മതിയോ? ലോക സൈക്കിൾ ദിനത്തിൽ അറിയാം ഈ ഫിറ്റ്നസ് രഹസ്യം -
വ്യാഴത്തിന്റെ ഉച്ചസ്ഥിതി: ഇന്ന് മുതൽ ഈ രാശിക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുമോ? -
69-ാം വയസ്സിലും അനിൽ കപൂറിന്റെ ഈ യുവത്വം! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ താരം പിന്തുടരുന്ന രഹസ്യങ്ങൾ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാക്കാം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കാലാവസ്ഥാ മാറ്റം വില്ലനാകുന്നുണ്ടോ? ചുമയും അസിഡിറ്റിയും അകറ്റാൻ അടുക്കളയിലെ ഈ അത്ഭുത വഴികൾ പരീക്ഷിക്കൂ -
മഴയോ വെയിലോ? കാലാവസ്ഥയ്ക്ക് അനുസരിച്ച് നിങ്ങളുടെ വർക്കൗട്ട് പ്ലാനിൽ വരുത്തേണ്ട അത്യാവശ്യ മാറ്റങ്ങൾ ഇതാ! -
ഡൽഹി സ്കൂളുകളിൽ വിപ്ലവകരമായ മാറ്റം; ആർത്തവ ആരോഗ്യ നയം നടപ്പിലാക്കി, വിദ്യാർത്ഥിനികൾക്ക് ഇനി സുരക്ഷിത പഠനം -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ മദർ ഡയറിയുടെ പുതിയ ഹൈ-പ്രോട്ടീൻ വിഭവങ്ങൾ; ജൂൺ 5 മുതൽ വിപണിയിൽ! -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം വീണ്ടെടുക്കാം
ദിവസവും മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍?
മഞ്ഞള്‍ ശരിയ്ക്കുമൊരു അത്ഭുതവസ്തുവാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും എന്നു വേണ്ട എല്ലാ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും മഞ്ഞള്‍ തന്നെയാണ് മുന്നില്‍. ശരീരത്തില്‍ പാദം മുതല്‍ തലവരെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പ്രതിവിധി മഞ്ഞളിലുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. രാവിലെ ജീരക വെള്ളം, കൊളസ്ട്രോള്‍ പേടിയ്ക്കും
കറിക്ക് സ്വാദ് കൂട്ടാനും മഞ്ഞള്‍ തന്നെ ഉപയോഗിക്കുന്നു. എന്നാല്‍ ഇങ്ങനെ ദിവസം തോറും മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?
മഞ്ഞള്‍ ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നു. പല വിധ അസുഖങ്ങള്‍ക്കുള്ള ഒരു ഒറ്റമൂലിയാണ് മഞ്ഞള്‍ എന്ന കാര്യത്തില്‍ സംശയമില്ല. മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ മാറ്റങ്ങള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാവുന്നു എന്ന് നോക്കാം.

സന്ധിവേദന
സന്ധിവേദനയ്ക്ക പരിഹാരം നല്കാന് മഞ്ഞളിനെക്കഴിഞ്ഞേ മറ്റുള്ളവര്‍ക്ക് സ്ഥാനമുള്ളൂ. അല്പം മഞ്ഞള്‍ സന്ധിവേദന ഉള്ളസ്ഥലത്ത് ഹിമാലയന്‍ സാള്‍ട്ടുമായി മിക്സ് ചെയ്ത് പുരട്ടിയാല്‍ ഇത് സന്ധിവേദന ഇല്ലാതാക്കുന്നു.

മുറിവിന് പരിഹാരം
എത്രവലിയ മുറിവാണെങ്കിലും മുറിവിന് പരിഹാരമാണ് മഞ്ഞള്‍. പലപ്പോഴും മുറിവ് പറ്റിയാല്‍ എത്ര വലിയ മുറിവാണെങ്കിലും അതിന് മഞ്ഞള്‍ ഉപയോഗിച്ചാല്‍ പരിഹാരമാകും.

വേദന സംഹാരി
നല്ലൊരു വേദന സംഹാരിയാണ് മഞ്ഞള്‍. മാത്രമല്ല വിഷജന്തുക്കളുടെ കടിയേറ്റാല്‍ വേദനയും വിഷവും ഇല്ലാതാക്കാന്‍ മഞ്ഞള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

ഭക്ഷണത്തിന് നിറം നല്കാന്
ഭക്ഷണത്തിന് നിറം നല്കാന് മഞ്ഞള്‍ ഉപയോഗിക്കും. കറികളില്‍ മഞ്ഞള്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.

വയറു വേദനയ്ക്ക് പരിഹാരം
എത്ര പരിശ്രമിച്ചിട്ടും മാറാത്ത വയറു വേദനയ്ക്ക് മഞ്ഞളിലൂടെ പരിഹാരം ലഭിയ്ക്കും. വയറു വേദനയുള്ള സമയത്ത് മഞ്ഞള്‍പ്പൊടിയില്‍ അല്പം നാരങ്ങാ നീര് മിക്സ് ചെയ്ത് വെള്ളത്തില്‍ കലക്കി കുടിച്ചു നോക്കൂ. നിമിഷങ്ങള്‍ക്കുള്ളില്‍ വയറു വേദന മാറും.

ദഹനസംബന്ധമായ പ്രശ്നങ്ങള്‍
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് മഞ്ഞള്‍. നെഞ്ചെരിച്ചിലിന് നാല് കപ്പ് തിളപ്പിച്ച വെള്ളത്തില്‍ അല്പം മഞ്ഞള്‍ മിക്സ് ചെയ്ത് കുടിച്ചാല്‍ മതി.

താരനെ പ്രതിരോധിയ്ക്കും
ആരോഗ്യപരമായി മാത്രമല്ല മുടി സംരക്ഷണത്തിലും മഞ്ഞള്‍ വില്ലന്‍ തന്നെ. മഞ്ഞളു അല്പം വെളിച്ചെണ്ണയും മിക്സ് ചെയ്ത് തലയോട്ടിയില്‍ നല്ലതുപോലെ തേച്ചു പിടിപ്പിയ്ക്കുക. 15 മിനിനട്ടിനു ശേഷം കഴുകിക്കളയാം.

മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍
കാലങ്ങളായി ഉപയോഗിക്കുന്ന സൗന്ദര്യക്കൂട്ടാണ് മഞ്ഞള്‍. ഒരു സ്പൂണ്‍ മഞ്ഞള്‍ മുട്ടയുടെ വെള്ളയും അര ടീസ്പൂണ്‍ നാരങ്ങ നീരും മിക്സ് ചെയ്ത് മുഖത്ത് പുരട്ടി 15 മിനിട്ടിനു ശേഷം കഴുകിക്കളയുക. മുഖത്തിന്റെ തിളക്കത്തിന് ഏറ്റവും ഉത്തമമാണ് ഇത്.

ആന്റി ഓക്സിഡന്റ് കപ്പാസിറ്റി
ശരീരത്തിന്റെ ആന്റി ഓക്സിഡന്റ് കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുന്നു. പ്രായാധിക്യം മൂലമുണ്ടാകുന്ന പല ആരോഗ്യ പ്രശ്നങ്ങളേയും ചെറുക്കുകയും ചെയ്യുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തനം
മഞ്ഞള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുന്നു. കുട്ടികള്‍ക്ക് ഭക്ഷണത്തില്‍ മഞ്ഞള്‍ ചേര്‍ത്ത് നല്‍കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു.

ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു
ആന്റി ഓക്സിഡന്റുകള്‍ കൊണ്ട് സമ്പുഷ്ടമാണ് മഞ്ഞള്‍. അതുകൊണ്ട് തന്നെ ഹൃദയാഘാത സാധ്യത വളരെയധികം കുറയ്ക്കുന്നതില്‍ മഞ്ഞള്‍ മുന്നിലാണ്.

ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നു
ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതിന് മഞ്ഞളിനുള്ള കഴിവ് അപാരമാണ്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ ഇല്ലാതാക്കാനും ഇത് മറ്റുള്ള ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനും മഞ്ഞളിന് കഴിയും.

അല്‍ഷിമേഴ്സ് ചെറുക്കുന്നു
അല്‍ഷിമേഴ്സ് ഇല്ലാതാക്കാന്‍ മഞ്ഞളിന് കഴിയും. മഞ്ഞള്‍ ഉപയോഗിക്കുന്നതിലൂടെ ഓര്‍മ്മശക്തിയെ പുനരുദ്ദീപിപ്പിക്കപ്പെടുന്നു.

ആര്‍ത്രൈറ്റിസ് എന്ന വില്ലന്‍
ആര്‍ത്രൈറ്റിസ് എന്ന വില്ലനെ പ്രതിരോധിയ്ക്കാനും മഞ്ഞള്‍ മുന്നിലാണ്. മഞ്ഞള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണ് ഇതിനായി ചെയ്യേണ്ടത്.

ഡിപ്രഷനെ പ്രതിരോധിയ്ക്കുന്നു
ഡിപ്രഷനെ പ്രതിരോധിയ്ക്കുന്നതിനും മഞ്ഞള്‍ സഹായിക്കുന്നു. മഞ്ഞള്‍ തലച്ചോറിലെ കൊശങ്ങളെ ഊര്‍ജ്ജിതപ്പെടുത്തുന്നു. ഇതിലൂടെ ഡിപ്രഷനെ ഇല്ലാതാക്കുന്നു.

പ്രായാധിക്യം തടയുന്നു
ശരീരത്തിന്റെ പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് മഞ്ഞളിന്റെ ഉപയോഗം സഹായിക്കുന്നു.

അമിതവണ്ണം കുറയ്ക്കുന്നു
ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കി അമിതവണ്ണം എന്ന പ്രശ്നത്തെ തടയുന്നതിന് മഞ്ഞളിന് കഴിയുന്നു.

പല്ല് വേദനയ്ക്ക ആശ്വാസം
പല്ലുവേദന പോലുള്ള പ്രശ്നങ്ങള്‍ക്ക് ഉത്തമപരിഹാരമാണ് മഞ്ഞള്‍. മാത്രമല്ല പല്ലിന് തിളക്കം വര്‍ദ്ധിപ്പിക്കാനും മഞ്ഞള്‍ സഹായിക്കുന്നു.



Click it and Unblock the Notifications