Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
തല കറക്കത്തിനുള്ള കാരണങ്ങൾ
തലകറക്കം അനുഭവിക്കാത്തവർ ചുരുക്കമാണ് .എന്നാൽ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് പലപ്പോഴും നമുക്കുതന്നെ അറിയാറില്ല. അപ്രതീക്ഷിതമായി ഇത് സംഭവിക്കുമ്പോൾ നാം ഭയചകിതരാവും.എന്നാൽ പല കാരണങ്ങൾ കൊണ്ടും തലചുറ്റൽ ഉണ്ടാവാം. .
ഇതിന്റെ മുന്നോടിയായി ചിലപ്പോൾ കാഴ്ചക്കുറവ്, സംസാരിക്കാൻ വിഷമം,ബോധക്കേട് ,കേൾവിക്കുറവ്,ശരീരത്തിന് കൂടുതൽ ഭാരം എന്നിവയും ഉണ്ടാവാം. കുറഞ്ഞ രക്തസമ്മർദ്ദം ,ഇതിനൊരു കാരണമാണ്. ഏതെങ്കിലും ഹോർമോണിന്റെ അസംതുലിതാവസ്ഥയും ഇതിനൊരു കാരണമാണ്.

ഏതെങ്കിലും അലർജി കാരണവും ,ശരീരത്തിൽ ജലാംശത്തിന്റെ കുറവുമൂലവും ഇത് സംഭവിക്കാം. ധാരാളം വെള്ളം കുടിക്കുന്നത് ഒരു ജീവിതശൈലി ആക്കുക . പ്രധാനമായ ഒരു കാരണം' വെർട്ടിഗോ' എന്ന രോഗമാണ്. ഇത് ചെവിയുടെസമതുലിതാവസ്ഥയെ തകരാറിൽ ആക്കുന്നു. പെട്ടെന്ന് എഴുന്നേൽക്കുകയോ ,കിടന്നു എഴുന്നേൽക്കുകയോ ചെയ്യുമ്പോൾ ഇത് കൂടുതലായി അനുഭവപ്പെടുന്നു..ചിലപ്പോൾ മനം പുരട്ടലും അനുഭവപ്പെടും.

സാധാരണയായി സ്ത്രീകളിൽ ഇത് കൂടുതൽ ആയി കാണുന്നു. അവരുടെ ആർത്തവവേളകളിൽ ഹോർമോണിനുണ്ടാകുന്ന വ്യതിയാനങ്ങൾ തലകറക്കത്തിന് ഒരു കാരണമാണ്. വയറുനിറയെ ഭക്ഷണം കഴിച്ച ശേഷം അധികനേരം നിന്നാൽ ചിലർക്ക് ഈ രോഗം ഉണ്ടാവാറുണ്ട്.അമിതഭാരമുള്ള സാധനങ്ങൾ എടുക്കുമ്പോഴും കഠിനമായ ജോലികൾ ചെയ്യുമ്പോഴും തലതിരിച്ചിൽ അനുഭവപ്പെടാം.

നമ്മുടെ ശരീരത്തിന് ഏറെ ജലാംശം ആവശ്യമാണ്.ഇടയ്ക്കിടെ വെള്ളം കുടിക്കുന്ന ശീലം ഉണ്ടാവണം.പുറത്ത് പോവുമ്പോൾ ഒരു കുപ്പി വെള്ളം എ പ്പോഴും കരുതിയിരിക്കണം. കടുത്ത ആന്റിബയോട്ടിക്കുകൾ ചിലപ്പോൾ ഈ അസുഖത്തിന് കാരണമാവും.ഏതുമരുന്നു കഴിക്കുമ്പോഴും അതിന്റെ പാർശ്വഫലത്തെക്കുറിച്ച് ഒരു ധാരണ വേണം .

ആരോഗ്യകരമായ ജീവിതരീതിയായിരിക്കണം എപ്പോഴും സ്വീകരിക്കേണ്ടത്. തലകറക്കം ഉണ്ടാകുമ്പോൾ ഹൃദയസ്പന്ദനത്തെയും അത് ബാധിക്കും. തലയിലേക്കുള്ള രക്തചംക്രമണം കുറയുന്നത് കൊണ്ട് ചില സന്ദർഭങ്ങളിൽ ഇത് ഹൃദയസ്‌തംഭനത്തിനും ഇടയാക്കും. ഏതിനും ഉത്തമമായ മരുന്നാണ് ആരോഗ്യകരമായ ഭക്ഷണവും ,വ്യായാമവും ,ശാന്തമായ മനസ്സും .ഒരു പരിധിവരെ ചെറുക്കൻ ഇത് സഹായകമാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.




Click it and Unblock the Notifications

