Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
എന്തുകൊണ്ട് വിശപ്പ് എന്നറിയാമോ?
ചിലര്‍ക്ക് മറ്റു ചിലരെ അപേക്ഷിച്ച് വിശപ്പ് കൂടുതലായിരിക്കും. ചിലര്‍ക്കാകട്ടെ ഭക്ഷണം കഴിച്ചില്ലെങ്കിലും കാര്യമായ വിശപ്പ് ഉണ്ടാവില്ല. എന്നാല്‍ ആഹാരം കഴിച്ച് അപ്പോള്‍ തന്നെ വീണ്ടും വിശക്കുന്ന പ്രകൃതമാണോ നിങ്ങളുടേത്? എന്താണ് ഇത്തരത്തില്‍ ശമിക്കാത്ത വിശപ്പിനു പിന്നില്‍ എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ഭൂമിയില്‍ മനുഷ്യന് ഉണ്ടായപ്പോള്‍ ആദ്യം അനുഭവിച്ച വികാരം വിശപ്പായിരിക്കണം. പലപ്പോഴും അവന് ആദ്യം കരഞ്ഞതും വിശന്നിട്ടായിരിക്കണം. വിശപ്പിനെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കും കഴിയുകയുമില്ല. പലപ്പോഴും ഭക്ഷണം എത്ര കഴിച്ചാലും ചില വിശപ്പ് ശമിക്കില്ല.

വിശപ്പ് എന്നത് ഒരിക്കലും ദോഷകരമായ അവസ്ഥയല്ല. നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും മറ്റു പ്രോട്ടീനുകളും ലഭിയ്ക്കാന്‍ ശരീരം കണ്ടു പിടിച്ച ഒരു വഴിയാണ് പലപ്പോഴും വിശപ്പ്. വിശപ്പിന്റെ പിന്നിലുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെയെന്ന് നിങ്ങള്‍ക്കറിയാമോ?
നിര്‍ജ്ജലീകരണം

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് നമുക്കറിയാം. അതുകൊണ്ടു തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ വെള്ളം അത്യാവശ്യമായി വരുമ്പോള്‍ ശരീരം പ്രകടിപ്പിക്കുന്ന അവസ്ഥയാണ് വിശപ്പ്. നിര്‍ജ്ജലീകരണമാണ് പലപ്പോഴും വിശപ്പായി നമുക്ക് തോന്നുന്നത്.
ഉറക്കം ആവശ്യത്തിന്

ആവശ്യത്തിന് ഉറക്കവും ഭക്ഷണവും ലഭിച്ചില്ലെങ്കില്‍ പലപ്പോഴും വിശപ്പായിരിക്കും നമ്മളെ തേടിയെത്തുന്നത്. മാത്രമല്ല ഇത് ശരീരത്തിന് കൂടുതല്‍ ക്ഷീണം നല്കാന് മാത്രമേ ഉപകരിക്കുകയുമുള്ളൂ, അതുകൊണ്ട് ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങുന്നത് നല്ലതാണ്.
കാര്‍ബോഹൈഡ്രേറ്റ്

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും വിശപ്പിന്റെ കാവല്‍ക്കാരനാണ്. ബിസ്ക്കറ്റ്, കുക്കീസ് തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ വിശപ്പിന്റെ ആക്കം കൂട്ടും. അതുകൊണ്ട് ഇനി വിശപ്പിനെ തടയാന്‍ ഇ്ത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
സമ്മര്‍ദ്ദമെന്ന വില്ലന്‍

സമ്മര്‍ദ്ദം പലപ്പോഴും വിശപ്പിനെ ക്ഷണിച്ചു വരുത്തും. നിങ്ങളള്‍ സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ സ്ട്രെസ് ഹോര്‍മോണായ അഡ്രിനാലിന്റെ ഉത്പാദനം വര്‍ദ്ധിക്കുന്നു. ഇത് വിശപ്പ് വര്‍ദ്ധിപ്പിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

