Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
അമൃതിന് ഗുണം നല്‍കും മഞ്ഞള്‍ വെള്ളം
മഞ്ഞളിന്റെ ആരോഗ്യഗുണങ്ങള്‍ നമുക്കെല്ലാം അറിയാം. ശരീരത്തിലെ വിഷാംശത്തെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ തുരത്താന്‍ മഞ്ഞള്‍ വഹിക്കുന്ന പങ്ക് അത്ര ചൊറുതൊന്നുമല്ല. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് എന്നതും മഞ്ഞളിന്റെ ഗുണം വര്‍ദ്ധിപ്പിക്കുന്നു.
പ്രായമാകുന്നതില്‍ നിന്ന് നമ്മെ തടയുന്നതിനും മഞ്ഞള്‍ ഒരു പടി മുന്നില്‍ തന്നെയാണ്. ഇതുകൂടാതെ തന്നെ പറഞ്ഞാലൊടുങ്ങാത്ത ആരോഗ്യഗുണങ്ങളാണ് മഞ്ഞളിനുള്ളത്. എന്നാല്‍ എന്നും രാവിലെ തണുത്ത മഞ്ഞള്‍ വെള്ളം കഴിയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. തലവേദനയും ആരോഗ്യവും തമ്മിലുള്ള ശത്രുത
എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് ഇത്തരത്തില്‍ മഞ്ഞള്‍വെള്ളം കഴിയ്ക്കുന്നതിലൂടെ നമുക്ക് ലഭിയ്ക്കുക എന്നു നോക്കാം. ശരീരത്തിന്റെ ആരോഗ്യത്തിനും ആയുസ്സിനും മഞ്ഞള്‍ കൊണ്ടുള്ള പങ്ക് എന്തൊണെന്നു നോക്കാം.

ആര്‍ത്രൈറ്റിസ്
ആര്‍ത്രൈറ്റിസ് പണ്ട് പ്രായമായവരെ മാത്രമേ ബുദ്ധിമുട്ടിച്ചിരുന്നുള്ളൂ. എന്നാല്‍ ഇന്ന് പ്രാഭേദമന്യേ എല്ലാവര്ക്കും പണി തരുന്നു. എന്നാല്‍ ഇനു മുതല്‍ എന്നും രാവിലെ അല്പം മഞ്ഞള്‍ വെള്ളം കഴിച്ചു നോക്കൂ. ഇതുണ്ടാക്കുന്ന ആരോഗ്യഗുണം ചെറുതൊന്നുമല്ല.

ടൈപ്പ് 2 ഡയബറ്റിസ്
ചെറുപ്പക്കാരെ ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നതാണ് ടൈപ്പ് 2 ഡയബറ്റിസ്. എന്നാല്‍ മഞ്ഞള്‍ വെള്ളം ശീലമാക്കുന്നതിലൂടെ ഡയബറ്റിസിന്റെ കാര്യത്തിലും തീരുമാനമാകും.

ശാരീരികോഷ്ണം
ശാരീരികോഷ്ണം കുറയ്ക്കാനും ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെ ഇരിക്കാനും ഈ പാനീയം സഹായിക്കും.

ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരം
ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മഞ്ഞള്‍വെള്ളം സഹായിക്കും. എന്നും രാവിലെ മഞ്ഞള്‍ വെള്ളം കഴിച്ചാല്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് വിട നല്‍കാം.

കരളിനെ സംരക്ഷിക്കാം
ശരീരത്തിലെ വിഷാംശത്തെ മഞ്ഞള്‍ പുറന്തള്ളുന്നതോടെ കരളിന്റെ ആരോഗ്യ കാര്യത്തില്‍ പേടിക്കേണ്ടതില്ല. നമ്മുടെ ശരീരത്തില്‍ നിരവധി ധര്‍മ്മങ്ങള്‍ ഒരുമിച്ചു നിര്‍വ്വഹിക്കുന്ന കരളിനെ സംരക്ഷിക്കാന്‍ മഞ്ഞള്‍ വെള്ളം ബെസ്റ്റാണ്.

തലച്ചോറിന്റെ ആരോഗ്യം
തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും മഞ്ഞള്‍ നല്ലതാണ്. മഞ്ഞള്‍ വെള്ളം ദിവസവും കഴിച്ചാല്‍ ഇത് തലച്ചോറിന്റെ പ്രവര്‍ത്തനവും ഊര്‍ജ്ജസ്വലതയോടെയാക്കുന്നു.

ഹൃദയാരോഗ്യം
ഹൃദയാരോഗ്യം ഓരോ ദിവസം കഴിയുന്തോറും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് മഞ്ഞള്‍ വെള്ളം കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പ്രായാധിക്യത്തെ തടയുന്നു
പ്രായാധിക്യത്തെ തടയുന്ന കാര്യത്തിലും മഞ്ഞള്‍ വെള്ളം കേമനാണ്. ഇത് ശരീരത്തിലെ റാഡിക്കല്‍സ് ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ വയസ്സാവുന്നതിനെ തടയുകയും ചെയ്യുന്നു.

ക്യാന്‍സര്‍ പ്രതിരോധിയ്ക്കും
ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മുന്‍പിലാണ് മഞ്ഞള്‍. മഞ്ഞള്‍ വെള്ളം ദിവസവും രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നത് ശരീരത്തില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു.



Click it and Unblock the Notifications
