Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ആര്‍ത്തവ രക്തം കൂടുതല്‍, കാരണം?
സ്ത്രീയുടെ ആരോഗ്യത്തെ കാണിയ്ക്കുന്ന ഒരു പ്രക്രിയയാണ് ആര്‍ത്തവം. സാധാരണ 28 ദിവസമാണ് ആര്‍ത്തവചക്രം. ഇതില്‍ നാലോ അഞ്ചോ ദിവസം വ്യത്യാസവും വന്നേക്കാം.
നാലു മുതല്‍ 7 വരെയാണ് ആര്‍ത്തവത്തോടനുബന്ധിച്ചുള്ള ബ്ലീഡിംഗുണ്ടാവുക. എന്നാല്‍ ചിലപ്പോള്‍ ഇത് ഇതില്‍ കൂടുതല്‍ ദിവസങ്ങള്‍ നീണ്ടു നിന്നെന്നു വരാം. ഇതിന് കാരണങ്ങള്‍ പലതാണ്.

ആര്‍ത്തവ രക്തം കൂടുതല്‍, കാരണം
യൂട്രസിലെ ഫൈബ്രോയ്ഡുകള്‍ ഇത്തരം നീണ്ടുനില്‍ക്കുന്ന രക്തസ്രാവത്തിനുള്ള ഒരു കാരണമാണ്. ഗര്‍ഭപാത്രത്തിലെ ഇത്തരം ഫൈബ്രോയ്ഡുകള്‍ ചെറുതോ വലുതോ ആകാം.

ആര്‍ത്തവ രക്തം കൂടുതല്‍, കാരണം
ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഇത്തരം ഫൈബ്രോയ്ഡുകള്‍ക്ക് വഴിയൊരുക്കുന്നു. പ്രൊജസ്ട്രോണ്‍, ഈസ്ട്രജന് എന്നിങ്ങനെയുള്ള രണ്ട് ഹോര്‍മോണുകളാണ് യൂട്രസ് ഭിത്തിയിലുണ്ട്. ആര്‍ത്തവ സമയത്ത് ഗര്‍ഭപാത്രത്തിന്റെ ഈ വലയം പൊഴിഞ്ഞു വീഴുന്നു. ഹോര്‍മോണിന്റെ അളവില്‍ വരുന്ന വ്യതിയാനമനുസരിച്ച് ഇത് ബ്ലീഡിംഗ് ചിലപ്പോള്‍ കൂടുതലാക്കും.

ആര്‍ത്തവ രക്തം കൂടുതല്‍, കാരണം
ഗര്‍ഭപാത്ര ഭിത്തിയില്‍ പോളിപ്സ് എന്നൊരു വളര്‍ച്ചയുണ്ടാകും. ഇതിന് കാരണവും ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ തന്നെ. ഇതും അമിത രക്തസ്രാവത്തിന് വഴിയൊരുക്കുന്ന ഒന്നാണ്.

ആര്‍ത്തവ രക്തം കൂടുതല്‍, കാരണം
കോപ്പര്‍ ടി പോലുള്ള, ശരീരത്തിനുള്ളില്‍ കടത്തി വയ്ക്കാവുന്ന ഗര്‍ഭനിരോധന മാര്‍ഗങ്ങളും അമിത രക്തപ്രവാഹത്തിന് വഴി വയ്ക്കാറുണ്ട്. ഇവ ഗര്‍ഭാശയ ഭിത്തികള്ക്കുണ്ടാക്കുന്ന അസ്വസ്ഥകളാണ് ഇതിന് കാരണം.

ആര്‍ത്തവ രക്തം കൂടുതല്‍, കാരണം
രക്തം കട്ട പിടിയ്ക്കുന്നതു തടയുന്ന മറ്റസുഖങ്ങള്‍, അതായത് ലിവര്‍, കിഡ്നി, തൈറോയ്ഡ് പ്രശ്നങ്ങള്‍ എന്നിവയും അമിത രക്തപ്രവാഹത്തിന് കാരണമാകാം.

ആര്‍ത്തവ രക്തം കൂടുതല്‍, കാരണം
ഒവേറിയന്‍, സെര്‍വികല്‍ ക്യാന്‍സറുകളും ചിലപ്പോള്‍ ആര്‍ത്തവദിനങ്ങള്‍ കൂടുതലാകുന്നതിന് കാരണമാകാറുണ്ട്. അതുകൊണ്ടു തന്നെ ഇങ്ങനെയുള്ള രക്തപ്രവാഹം നിസാരമായി കാരണരുതെന്നര്ത്ഥം.



Click it and Unblock the Notifications
