For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രണയിക്കുന്നതിന്റെ ആരോഗ്യഗുണങ്ങള്‍

|

ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ചുരുങ്ങും. മനസിനെ സന്തോഷിപ്പിയ്ക്കുന്ന ഒരു വികാരം.

മനസിന് മാത്രമല്ല, ശരീരത്തിനും പ്രണയം നല്ലതാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പ്രണയിക്കുന്നതിന് പല ആരോഗ്യവശങ്ങളുമുണ്ടെന്ന് തെളിഞ്ഞിട്ടുമുണ്ട്.ക്യൂട്ടാണോ ഹോട്ടാണോ??

പ്രണയിക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ചര്‍മത്തിളക്കം

ചര്‍മത്തിളക്കം

പ്രണയിക്കുന്നത് ചര്‍മത്തിളക്കം വര്‍ദ്ധിപ്പിയ്ക്കും. പ്രണയിക്കുമ്പോള്‍ സന്തോഷത്തിനിട വരുത്തുന്ന എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. സ്‌ട്രെസ് ഹോര്‍മോണ്‍ കുറയും. ഇത് ചര്‍മത്തിന് തിളക്കം നല്‍കും. മുഖക്കുരു പോലുളള പ്രശ്‌നങ്ങള്‍ കുറയാന്‍ സഹായിക്കും.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റും. സ്‌ട്രെസ് കുറയുന്നതും സന്തോഷം നല്‍കുന്ന എന്‍ഡോര്‍ഫിന്‍ പോലുള്ള ഹോര്‍മോണുകള്‍ വര്‍ദ്ധിയ്ക്കുന്നതും തന്നെ കാരണം.

അസുഖങ്ങള്‍

അസുഖങ്ങള്‍

യുഎസിലെ ഹെല്‍ത്ത് ആന്റ് ഹ്യുമണ്‍ സെര്‍വീസ് ഡിപാര്‍ട്ട്‌മെന്റ് നടത്തിയ പഠനപ്രകാരം പ്രണയിക്കുന്നവര്‍ക്ക് മറ്റുള്ളവരേക്കാള്‍ അസുഖങ്ങള്‍ വരാന്‍ സാധ്യത കുറവാണെന്നു പറയുന്നു.

ബിപി

ബിപി

സന്തോഷകരമായ വിവാഹം, പ്രണയം എന്നിവ ബിപി കുറയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ഒറ്റയ്ക്കു ജീവിയ്ക്കുന്നവരില്‍. എന്നാല്‍ അസന്തുഷ്ടമായ ബന്ധങ്ങള്‍ ബിപി കൂട്ടും.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് പ്രണയബന്ധം. ഈ സമയത്ത് സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ ഉല്‍പാദനം കുറയും. ഇത് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇത് ഡോപമൈന്‍ ഉല്‍പാദിപ്പിയ്ക്കുന്ന തലച്ചോറിന്റെ ഭാഗത്തെ സ്വാധീനിയ്ക്കുന്നു. ഡോപമൈന്‍ ഉല്‍പാദനം സന്തോഷം നല്‍കും.

മുറിവുകള്‍

മുറിവുകള്‍

സന്തോഷകരമായ പ്രണയബന്ധത്തിലുള്ളവരുടെ മുറിവുകള്‍ വേഗത്തിലുണങ്ങുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതുപോലെത്തന്നെ അസന്തുഷ്ടമായ പ്രണയത്തിലുള്ളവരുടെ മുറിവുകള്‍ പതുക്കയെ ഉണങ്ങുകയുള്ളൂ.

ആയുര്‍ദൈര്‍ഘ്യം

ആയുര്‍ദൈര്‍ഘ്യം

നല്ല പ്രണയം ആയുര്‍ദൈര്‍ഘ്യം കൂട്ടുമെന്ന കാര്യവും പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതു തന്നെയാണ്. ഇത് ആകെയുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതു തന്നെയാണ് കാരണം.

ഫിറ്റ്‌നസ്

ഫിറ്റ്‌നസ്

ഫിറ്റായിരിയ്ക്കാനുള്ള നല്ലൊരു വഴിയാണ് പ്രണയബന്ധം. പ്രത്യേകിച്ച് പങ്കാളികള്‍ ഒരുമിച്ചു വ്യായാമം ചെയ്യുന്നത് ഒറ്റയ്ക്കു ചെയ്യുന്നതിനേക്കാള്‍ ഫിറ്റ്‌നസ് നല്‍കുമെന്നും തെളിഞ്ഞിട്ടുണ്ട്.

മാസമുറ ക്രമക്കേടുകള്‍

മാസമുറ ക്രമക്കേടുകള്‍

നല്ല പ്രണയബന്ധം സ്ത്രീകളിലെ മാസമുറ ക്രമക്കേടുകള്‍ പരിഹരിയ്ക്കാന്‍ നല്ലതാണെന്നു പഠനങ്ങള്‍ പറയുന്നു. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതാണ് കാരണം.

ഉത്കണ്ഠ

ഉത്കണ്ഠ

സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക് നടത്തിയ പഠനത്തില്‍ ഉത്കണ്ഠ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ നല്ല പ്രണയമെന്നു തെളിഞ്ഞിട്ടുണ്ട്.

English summary

Proven Ways Love Can Heal

Here are some of the health benefits of being in love. Read more to know about,
Story first published: Friday, March 4, 2016, 23:53 [IST]
X
Desktop Bottom Promotion