Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
പ്രോട്ടീനെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ
പ്രോട്ടീൻ നമ്മുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഘടകമാണ് .പേശികളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ,ഇത് വളരെയേറെ സഹായിക്കുന്നു .കൂടാതെ പ്രോട്ടീൻ നിങ്ങളെ കൂടുതൽ കാലം നിലനിർത്തുന്നു .എന്നാൽ ആളുകൾ വിചാരിക്കുന്നത് പ്രോട്ടീൻ മാത്രമാണ് പേശികൾ ഉണ്ടാക്കുന്നത് എന്നാണ് .ഇത് തികച്ചും തെറ്റാണു .വ്യായാമത്തിലൂടെ മസിലുകൾ ഉണ്ടാക്കിയെടുക്കുന്നതാണ് .പ്രായമാകുംതോറും മസിലുകൾ നിലനിർത്താനായി വ്യായാമം ചെയ്യേണ്ടി വരും .നിങ്ങൾ കഴിക്കുന്ന പ്രോട്ടീനിലെ അമിനോ ആസിഡ് മസിലുകളെ റിപ്പയർ ചെയ്യുന്നു .

പ്രോട്ടീനിന്റെ എല്ലാ ഉറവിടങ്ങളിലും മസിലുകൾ നന്നാക്കാനുള്ള അമിനോ ആസിഡ് അടങ്ങിയിട്ടില്ല .മൃഗങ്ങളിൽ നിന്നും സസ്യങ്ങളിൽ നിന്നും ലഭിക്കുന്ന പ്രോട്ടീനിൽ വ്യത്യാസം ഉണ്ട് .മത്സ്യം ,മാംസം ,പാൽ ,മുട്ട എന്നിവയിൽ ധാരാളം അമിനോ ആസിഡ് അടങ്ങിയിരിക്കുന്നു .എന്നാൽ സസ്യങ്ങളിൽ ഇവ ഇല്ല .ചില സസ്യങ്ങളിലെ നാരുകളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ദഹനം സുഗമമാക്കാനും അമിനോ ആസിഡ് ആഗീരണം ചെയ്യാനും സഹായിക്കുന്നു .

ചില വ്യക്തികൾ വിചാരിക്കുന്നത് ധാരാളം പ്രോട്ടീൻ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണു എന്നാണ്.എന്നാൽ അല്ല .നമ്മുടെ ശരീരത്തിന് ആഗീരണം ചെയ്യാൻ പറ്റുന്ന ഒരു അളവ് ഉണ്ട് .അതുകൊണ്ടു ഒരു സമയം മുഴുവനും കഴിക്കാതെ പലപ്പോഴായി കഴിക്കുക

വ്യായാമത്തിനു ശേഷം പ്രോട്ടീൻ ഷേക്ക് കുടിക്കണം എന്നത് വളരെ പ്രചാരത്തിലുള്ള ഒരു കാര്യമാണ് .എന്നാൽ ഇത് ആവശ്യമില്ല .നമ്മുടെ ഭക്ഷണത്തിലെ പ്രോട്ടീൻ തന്നെ ധാരാളമാണ് .

ചിലർ വിശ്വസിക്കുന്നത് ധാരാളം പ്രോട്ടീൻ കഴിച്ചാൽ വണ്ണം വയ്ക്കില്ല എന്നാണ് .ഇതും ശരിയല്ല .അമിതമായി പ്രോട്ടീൻ കഴിച്ചാൽ വണ്ണം വയ്ക്കും .അമിതഭക്ഷണം അമിതവണ്ണത്തിന് ഇടയാക്കും .അതിനാൽ നിങ്ങളുടെ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണത്തിനു പകരം പ്രോട്ടീൻ അടങ്ങിയവ ഉൾപ്പെടുത്തുക .
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

