Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
തടി കുറയ്ക്കണോ, കൂണ് കഴിച്ചോളൂ...
തടി കുറയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരു രക്ഷയുമില്ലേ? എന്നാല്‍ ഭക്ഷണ കാര്യത്തില്‍ അല്പം കൂടി ശ്രദ്ധ കൊടുത്തോളൂ. എത്ര കഷ്ടപ്പെട്ട് വ്യായാമം ചെയ്തിട്ടും യാതൊരു വിധ പ്രയോജനവുമില്ല എന്നു നിങ്ങള്‍ക്ക് തോന്നിത്തുടങ്ങിയോ? എന്നാല്‍ ഈ അടുത്ത കാലത്തായി നടത്തിയ പഠനങ്ങളില്‍ കൂണ് കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അമിതവണ്ണത്തെ ചെറുക്കുമെന്നാണ് കണ്ടെത്തല്‍.
വര്‍ഷങ്ങളായി ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ അനന്തരഫലമായാണ് ഇത്തരമൊരു നിഗമനത്തിലെത്തിച്ചേര്‍ന്നത്. കൂണ് ശരീരത്തിലെ മെറ്റബോളിക് പ്രവര്‍ത്തനത്തെ തന്നെ നല്ല രീതിയില്‍ സ്വാധീനിയ്ക്കുന്നു. തായ്വാനിലെ ചാങ് ഗുങ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത്തരത്തിലൊരു കണ്ടുപിടുത്തത്തിന് തുടക്കമിട്ടത്. കലോറി കുറവുള്ള ഭക്ഷണമാണ് കൂണ് എന്നതും ശ്രദ്ധേയമാണ്.

ദഹനപ്രശ്നങ്ങളേയും പ്രതിരോധിയ്ക്കാന്‍ കൂണിനു കഴിയും. മാത്രമല്ല ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും കൂണ് സ്ഥിരമാക്കുന്നതിലൂടെ കഴിയും.
ശരീരത്തില്‍ കൂടുതല്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ കൂണിന്റെ ഉപയോഗത്തിലൂടെ കഴിയും. ഇത് കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ഹൃദയപ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കും.
മാത്രമല്ല വിശപ്പിനെ നിയന്ത്രിക്കാനും കൂണ് ഉപയോഗത്തിലൂടെ കഴിയും. തടി കുറയ്ക്കുക മാത്രമല്ല കൂണിന്റെ ലക്ഷ്യം ഫാറ്റിലിവര്‍ ഡിസീസ്, ക്യാന്‍സര്‍, ഉറക്കമില്ലായ്മ, ടൈപ്പ് ടു ഡയബറ്റിസ് തുടങ്ങിയവയ്ക്ക് ഉത്തമ പരിഹാരമാണ് കൂണിന്റെ ഉപയോഗം.
ലോകത്താകമാനം 500 മില്ല്യണ്‍ ആളുകളാണ് ഇത്തരത്തില്‍ അമിതവണ്ണവും കുടവയറും കൊണ്ട് വിഷമിക്കുന്നത്. ജീവിത രീതിയില്‍ വരുന്ന മാറ്റവും ഭക്ഷണ ക്രമവുമാണ് ഇതിന്റെ പ്രധാന കാരണം എന്നത് യാഥാര്‍ത്ഥ്യം. എന്നാല്‍ എത്രയൊക്കെ ശ്രമിച്ചാലും ഇത്തരത്തില്‍ ജീവിത രീതിയിലോ ഭക്ഷണ ക്രമത്തിലോ പെട്ടെന്നൊരു മാറ്റം വരുത്താന്‍ ഇവര്‍ തയ്യാറല്ല. എന്നാല്‍ ഭക്ഷണത്തില്‍ കൂണ് ഉള്‍പ്പെടുത്തുന്നതിലൂടെ വരുന്ന മാറ്റം അത്ഭുതാവഹമാണ് എന്ന് പറയാതെ വയ്യ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
