For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈയ്യിലെ ഈ ഭാഗങ്ങളില്‍ ചില രഹസ്യമുണ്ട്

|

എന്തെങ്കിലും തരത്തിലുള്ള വേദന വന്നാല്‍ അതിനെ എത്രയും പെട്ടെന്ന് ഇല്ലാതാക്കാന്‍ ഏതെങ്കിലും തരത്തിലുള്ള വേദന സംഹാരികള്‍ കഴിയ്ക്കുന്നവരാണ് നമ്മളെല്ലാവരും. അപ്പോള്‍ അതിന്റെ പാര്‍ശ്വഫലത്തെക്കുറിച്ച് ചിന്തിക്കാതെ എങ്ങനെയെങ്കിലും വേദന മാറിയാല്‍ മതി എന്നതായിരിക്കും നമ്മുടെ പ്രഥമ ആവശ്യം.

കുടവയറിനെ മെരുക്കാന്‍ ഈ ശരീരഭാഗങ്ങളില്‍ അമര്‍ത്തുക

എന്നാല്‍ നമ്മുടെ കൈകളിലേക്കൊന്നു സൂക്ഷിച്ചു നോക്കൂ. വേദന മാറ്റാനുള്ള ചില തന്ത്രങ്ങള്‍ അവിടെയില്ലേ. സത്യമാണ് കൈയ്യിനും ഇത്തരത്തിലുള്ള വേദനയ്ക്കും തമ്മില്‍ കാര്യമായ ബന്ധമുണ്ട്. വേദനയെ പരിഹരിയ്ക്കാന്‍ കൈയ്യിലെ ഇനി പറയുന്ന ഭാഗങ്ങളില്‍ അമര്‍ത്തി നോക്കാം. എന്നാല്‍ അമര്‍ത്തേണ്ടതിനും ചില സൂത്രങ്ങളുണ്ട്. അതെങ്ങനെയെന്ന് നോക്കാം.

 തള്ളവിരലിന്റെ അടിഭാഗം

തള്ളവിരലിന്റെ അടിഭാഗം

തള്ളവിരലിന്റെ അടിഭാഗത്ത് അമര്‍ത്തിയാല്‍ തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങളെ ഒഴിവാക്കാം എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിയ്ക്കുന്നത്. മാത്രമല്ല ചുമ, ചുമ മൂലമുണ്ടാകുന്ന നെഞ്ചു വേദന എന്നിവയ്ക്കും തള്ളവിരല്‍ പരിഹാരം നല്‍കുന്നു.

 തള്ളവിരല്‍

തള്ളവിരല്‍

ഡിപ്രഷന്‍, ഉത്കണ്ഠ, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങളെ തള്ളവിരല്‍ നിയന്ത്രിക്കുന്നു. തലവേദനയും, ചര്‍മ്മസംബന്ധമായുള്ള പ്രശ്‌നങ്ങളും ഇത്തരത്തില്‍ തള്ളവിരലില്‍ അമര്‍ത്തുന്നതിലൂടെ ഇല്ലാതാവുന്നു.

 ചൂണ്ടുവിരല്‍

ചൂണ്ടുവിരല്‍

കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കാണ് ചൂണ്ടുവിരല്‍ പരിഹാരമാകുന്നത്. പല്ലുവേദന, ഭയം, നിരാശ, മസില്‍ വേദന തുടങ്ങിയ പ്രശ്‌നങ്ങളും ചൂണ്ടുവിരലിലൂടെ പരിഹരിയ്ക്കപ്പെടുന്നു.

നടുവിരല്‍

നടുവിരല്‍

ആമാശയസംബന്ധമായ പ്രശ്‌നങ്ങളും കരള്‍ സംബന്ധമായ പ്രശ്‌നങ്ങളും പരിഹരിയ്ക്കപ്പെടാന്‍ നടുവിരല്‍ സഹായിക്കുന്നു. നടുവിരലുമായാണ് ഇവയ്ക്ക് രണ്ടിനും ബന്ധം. ആര്‍ത്തവസംബന്ധമായ വേദന, മൈഗ്രേയ്ന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നടുവിരലില്‍ അമര്‍ത്തിയാല്‍ മതി.

മോതിര വിരല്‍

മോതിര വിരല്‍

ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് മോതിരവിരലിന് ബന്ധം. മോതിരവിരലില്‍ അമര്‍ത്തുമ്പോള്‍ ശരീരത്തിന്റെ നെഗറ്റീവ് ഊര്‍ജ്ജം ഇല്ലാതാവുന്നു. ദഹനസംബന്ധമായ പ്രശ്്‌നങ്ങള്‍, ചര്‍മ്മപ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക് ഇത് പരിഹാരമാണ്.

ചെറുവിരല്‍

ചെറുവിരല്‍

ചെറുവിരലില്‍ അമര്‍ത്തുമ്പോള്‍ അത് ഹൃദയപ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നു. തൊണ്ട വേദന, എല്ല് സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പരിഹാരമാണ് ചെറുവിരലില്‍ അമര്‍ത്തുന്നത്.

കൈയ്യിന്റെ പുറത്ത്

കൈയ്യിന്റെ പുറത്ത്

വിരല്‍ മാത്രമല്ല കൈയ്യിന്റെ പുറത്ത് അമര്‍ത്തുന്നതും അപ്പെന്റിക്‌സ് പോലുള്ള പ്രശ്‌നങ്ങളില്‍ പരിഹാരം നല്‍കുന്നു. കൂടാതെ പ്രമേഹത്തിന്റെ അളവിനേയും ഇത് കൃത്യമാക്കാന്‍ സഹായിക്കുന്നു.

കൈയ്യിന്റെ മധ്യത്തില്‍

കൈയ്യിന്റെ മധ്യത്തില്‍

വയറു വേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉള്ളംകൈയ്യില്‍ അമര്‍ത്തുന്നത് നല്ലതാണ്. ഇത് വയറു വേദനയെ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതാക്കുന്നു.

കൈയ്യിന്റെ മാംസളമായ ഭാഗം

കൈയ്യിന്റെ മാംസളമായ ഭാഗം

ഹോര്‍മോണ്‍ കൃത്യമായ അളവില്‍ ഉണ്ടാവാന്‍ സഹായിക്കുന്നു. മാത്രമല്ല ഹൃദയസംബന്ധമായ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നതിനും ഹൃദയാഘാതത്തെ തടയുന്നതിനും ഇത് സഹായിക്കുന്നു.

English summary

Press these points on your palm, the result will amazed you

Did you know that you hold the power to heal your body in the palm of your hand? Each point of the finger is associated with at least one organ in the body as well.
Story first published: Thursday, July 14, 2016, 11:08 [IST]
X
Desktop Bottom Promotion