Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഒരു കഷ്ണം ഉള്ളി പല്ലിനിടയില്‍ വെയ്ക്കൂ...
ഒരു കഷ്ണം ഉള്ളി പല്ലിനിടയില്‍ വെച്ചാല്‍ എന്ത് മാറ്റം സംഭവിയ്ക്കും.
പല്ലിന്റെ ആരോഗ്യം എന്ന് പറഞ്ഞാല്‍ നല്ല വെളുത്ത് തിളങ്ങുന്ന പല്ലുകളല്ല. പലപ്പോഴും അല്പം മഞ്ഞ നിറത്തോട് കൂടിയ പല്ലുകളായിരിക്കും ആരോഗ്യമുള്ള പല്ലിന്റെ ലക്ഷണം. എന്നാല്‍ പല്ലിനേയും പലപ്പോഴും പ്രതിസന്ധിയിലാക്കുന്ന വിവിധ തരത്തിലുള്ള അവസ്ഥകള്‍ ഉണ്ട്. അവയില്‍ പ്രധാനമാണ് പല്ല് വേദന.
പല്ല് വേദനയില്‍ നിന്ന് വേഗം തന്നെ ആശ്വാസം ലഭിയ്ക്കാന്‍ ചില സൂത്രപ്പണികള്‍ ഉണ്ട്. ഉള്ളി ഇത്തരത്തില്‍ ഒന്നാണ്. ഉള്ളി കൂടാതെ എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് പല്ല് വേദനയില്‍ നിന്ന് സംരക്ഷിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? ചെറിയഉള്ളിനിസ്സാരനല്ല, ആയുര്‍വ്വേദത്തില്‍ കേമന്‍

ചുമയ്ക്കുള്ള മരുന്ന്
ചുമയ്ക്കുള്ള മരുന്ന് പല്ല് വേദനയ്ക്കോ? എന്നാല്‍ അത്ഭുതം കൊള്ളണ്ട. കാരണം ചുമയ്ക്കുള്ള മരുന്ന് ഒന്ന് രണ്ട് തുള്ളി പല്ലില്‍ ഒഴിച്ച് നോക്കൂ അല്പ സമയം കൊണ്ട് തന്നെ പല്ല് വേദന ഇല്ലാതാവുന്നു.

വിക്സ്
വിക്സ് ജലദോഷത്തിനും തലവേനയ്ക്കും ഉപയോഗിക്കുന്നതാണ് എന്ന് കരുതിയോ? ഇതിനുപയോഗിക്കാമെങ്കിലും പല്ല് വേദനയ്ക്ക് ഫലപ്രദമായ ഒറ്റമൂലിയാണ് വിക്സ്. അല്പം വിക്സ് എടുത്ത് കവിളിന് പുറത്ത് തേച്ച് കിടക്കുക. തലയിണയ്ക്ക് മുകളില്‍ ഒരു പേപ്പര്‍ വെച്ച് കിടക്കുക. അല്പസമയം കൊണ്ട് തന്നെ പല്ല് വേദന പോകും എന്ന കാര്യത്തില്‍ സംശയമില്ല.

വെള്ളരിയ്ക്ക
വെള്ളരിയ്ക്കയാണ് മറ്റൊരു പരിഹാരം. വെള്ളരിയ്ക്ക നീര് പഞ്ഞിയില്‍ മുക്കി അതില്‍ അല്പം ആല്‍ക്കഹോള്‍ കൂടി മിക്സ് ചെയ്ത് അത് പല്ലിനടിയില്‍ വെച്ച് നോക്കൂ. ഇത് ഉടന്‍ തന്നെ പല്ല് വേദനയെ ഇല്ലാതാക്കുന്നു.

ഉള്ളി
ഉള്ളി എടുത്ത് ചെറുതായി മുറിച്ച് അതില്‍ നിന്നും ഒരു കഷ്ണം എടുത്ത് കടിച്ച് പിടിയ്ക്കുക. രണ്ട് മിനിട്ടോളം. ഇത് പല്ല് വേദനയെ തുരത്തുന്നു.

ടീ ബാഗ്
ടീ ബാഗ് അല്പം ചൂടാക്കി അത് വേദനയുള്ള ഭാഗത്ത് അമര്‍ത്തി പിടിച്ചാല്‍ മതി. ഇത് പല്ല് വേദന കൊണ്ടുണ്ടാകുന്ന വീക്കം കുറയ്ക്കുന്നു. വേദനയ്ക്കും ആശ്വാസം ലഭിയ്ക്കുന്നു.

ഗ്രാമ്പൂ ഓയില്‍
ഗ്രാമ്പൂ ഓയിലാണ് മറ്റൊരു പരിഹാരം. ഗ്രാമ്പൂ ഓയില്‍പല്ല് വേദനയ്ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ പരിഹാരം നല്‍കുന്നതാണ്. അഞ്ച് മിനിട്ടിനുള്ളില്‍ പരിഹാരം വേണമെങ്കില്‍ ഗ്രാമ്പൂ ഓയില്‍ ഉത്തമമാണ്.



Click it and Unblock the Notifications
