Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ആരോഗ്യ ലക്ഷണമോ പൊണ്ണത്തടി?
പൊണ്ണത്തടി കൊണ്ട് വിഷമിക്കുന്ന പലരേയും നമ്മള് കണ്ടിട്ടുണ്ട്. എങ്ങനെയെങ്കിലും ഈ തടിയൊന്ന് കുറഞ്ഞാല്‍ മതിയെന്നായിരിക്കും പലരുടേയും ആഗ്രഹം. എന്നാല്‍ പലപ്പോഴും തടി പ്രശ്നമാക്കുന്നവരാണ് നമ്മുടെ ചുറ്റമുള്ളവര്‍. തടിയുള്ളവര്‍ക്ക് ആരോഗ്യമില്ലെന്നും മെലിഞ്ഞവരാണ് ആരോഗ്യമുള്ളവരെന്നും എന്ന ധാരണയാണ് നമുക്ക് ചുറ്റുമുള്ളതും. എന്നാല്‍ ഇത്തരമൊരു ധാരണയില്‍ യാതൊരടിസ്ഥാനവുമില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരീരഭാരം പല അസുഖങ്ങള്‍ക്ക് കാരണമാകുമെങ്കിലും പല അസുഖങ്ങളേയും നിലയ്ക്കു നിര്‍ത്താന്‍ ശരീരഭാരത്തിനു കഴിയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അമിതഭാരം ശരീരത്തിന് ഹാനീകരമാണെന്ന ധാരണ തെറ്റാണെന്നാണ് ഓരോ ദിവസം ചെല്ലുന്തോറും പറയപ്പെടുന്നത്.
ന്യൂമോണിയ, സ്ട്രോക്ക്, ക്യാന്‍സര്‍, സമ്മര്‍ദ്ദം തുടങ്ങിയവയെ ഇല്ലായ്മ ചെയ്യാന്‍ പലപ്പോഴും അമിതവണ്ണത്തിന് സാധിയ്ക്കും. മാത്രമല്ല മരണനിരക്ക് പൊണ്ണത്തടിയുള്ളവരില്‍ കുറവാണെന്നും പറയപ്പെടുന്നു. മരണനിരക്കുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടത്തിയ പഠനമാണ് ഇപ്പോള്‍ ഇത്തരത്തിലൊരു നിഗമനത്തിന് കാരണമായത്. എന്നാല്‍ ഹൃദ്രോഗമുള്പ്പടെയുള്ള രോഗങ്ങള്‍ ഇവരെ പിടികൂടാന്‍ എളുപ്പമാണെങ്കിലും നിരവദി ഘടകങ്ങള്‍ ഇത്തരക്കാരുടെ ആരോഗ്യത്തെ സ്വാധീനിയ്ക്കുന്നുണ്ടെന്നും പറയപ്പെടുന്നു.

എന്നാല്‍ ഇത്തരത്തിലുള്ള പഠനത്തെ തള്ളി മറ്റൊരു വിഭാഗവും രംഗത്തു വന്നിട്ടുണ്ട്. പൊണ്ണത്തടിയുള്ളവര്‍ മെലിഞ്ഞവരേക്കാള്‍ കൂടുതല്‍ ചികിത്സകള്‍ക്ക് വിധേയരാവുന്നുണ്ടെന്നാണഅ പറയപ്പെടുന്നത്. പക്ഷേ ആളുകളുടെ ശരീരം മെലിയുന്നതിനും രോഗം വരുന്നതിനും പലപ്പോഴും മദ്യപാനവും പുകവലിയും പെലുള്ള ശീലങ്ങളും കാരണമാകാറുണ്ട്. അതുകൊണ്ടു തന്നെ പലപ്പോഴും ഇത്തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ആരോഗ്യ രംഗത്ത് വെല്ലുവിളി തന്നെയാണ് സൃഷ്ടിക്കുന്നത്.
എന്നാല്‍ വണ്ണം കൂടുതലുള്ളവര്‍ ഫിറ്റ് അല്ലെന്നു പറയാന്‍ കഴിയില്ലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. പക്ഷേ ശരീരഭാരത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമുള്ള പഠനങ്ങളെലലാം ഫിറ്റ്നസ്സിനു മുന്നില്‍ പരാജയപ്പെടുകയാണ് ചെയ്യുന്നതും.
എന്നാല്‍ ശരീരഭാരം വര്‍ദ്ധിക്കുന്നത് അനാരോഗ്യത്തിന്റെ ലക്ഷണമായി കണക്കാക്കാനാവില്ലെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അമിതവണ്ണം ആരോഗ്യത്തിന് ഹാനീകരമാണെന്ന കണ്ടെത്തിയ പഠനങ്ങള്‍ പലതും പരസ്പര വിരുദ്ധമാണെന്ന് വാദിക്കുന്നവരും കുറവല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
