Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സ്ത്രീകള്‍ക്കുണ്ടാകും നിപ്പിള്‍ പ്രശ്നങ്ങള്‍
സ്ത്രീകള്‍ നേരിടുന്ന മാറിട പ്രശ്നങ്ങള്‍ പലതുണ്ട്. ഇതിലൊന്നാണ് നിപ്പിളിന് അഥവാ മുലഞെട്ടിനുണ്ടാകുന്ന ചില പ്രശ്നങ്ങള്‍.
ഇത്തരം പ്രശ്നങ്ങള്‍ ചിലപ്പോള്‍ ചില അസുഖ സൂചനകളുമാകാമെന്നതു കൊണ്ടുതന്നെ ഇവ നിസാരമായി തള്ളിക്കളയുകയുമരുത്.
സ്ത്രീകള്‍ക്കുണ്ടാകുന്ന ചില നിപ്പിള്‍ പ്രശ്നങ്ങളെക്കുറിച്ചറിയൂ,

സ്ത്രീകളുടെ നിപ്പിള്‍ പ്രശ്നങ്ങള്‍
ചില സ്ത്രീകളില്‍ ഇരട്ട നിപ്പിളുകളുണ്ടാകും. ഇത് അപൂര്‍വം പുരുഷന്മാരിലും കണ്ടു വരാറുണ്ട്. ഇവ പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയുണ്ടാക്കുന്നില്ല.

സ്ത്രീകളുടെ നിപ്പിള്‍ പ്രശ്നങ്ങള്‍
മുലഞെട്ടിലെ രോമങ്ങള്‍ ചില സ്ത്രീകള്‍ക്കുണ്ടാകാം. ഇത് ചിലപ്പോള്‍ പ്രത്യേകിച്ചു കാരണങ്ങള്‍ കൊണ്ടാവണമെന്നില്ല. എന്നാല്‍ പോളിസിസ്റ്റിക് ഓവറിയുടെ ഒരു ലക്ഷണവുമാണിത്. ഇതുകൊണ്ടുതന്നെ നിസാരമായി തള്ളിക്കളയാനാവില്ല.

സ്ത്രീകളുടെ നിപ്പിള്‍ പ്രശ്നങ്ങള്‍
ഉള്ളിലേയ്ക്കു വലിഞ്ഞ മുലഞെ്ട്ടുകള് സാധാരണമാണ്. ചിലപ്പോള്‍ ഇത് ക്യാന്‍സര്‍ ലക്ഷണവും കൂടിയാകാമെന്നു മാത്രം. പെട്ടെന്ന് ഇത് സംഭവിയ്ക്കുകയാണെങ്കിലാണ് ശ്രദ്ധ വേണ്ടത്.

സ്ത്രീകളുടെ നിപ്പിള്‍ പ്രശ്നങ്ങള്‍
നിപ്പിളുകള്‍ വിണ്ടിരിയ്ക്കുകയും ചൊറിച്ചിലനുഭവപ്പെടുകയും ചെയ്യുന്നതിന്റെ കാരണം ചിലപ്പോള്‍ എക്സീമയാകാം. ചര്‍മം വല്ലാതെ വരളുന്നതും കാരണമാണ്.

സ്ത്രീകളുടെ നിപ്പിള്‍ പ്രശ്നങ്ങള്‍
നിപ്പിളില്‍ നിന്നും ഡിസ്ചാര്‍ജുണ്ടാകുന്നത് കുട്ടികളുള്ള സ്ത്രീകളില്‍ ചിലപ്പോള്‍ കണ്ടുവരാറുണ്ട്. എന്നാല്‍ ഇതില്‍ രക്താംശമുണ്ടെങ്കില് ഇതിന കാരണം സ്തനാര്ബുദവുമാകാം.

സ്ത്രീകളുടെ നിപ്പിള്‍ പ്രശ്നങ്ങള്‍
നിപ്പിളില്‍ വീര്‍പ്പും വേദനയുമെല്ലാം മാസമുറ സമയത്തും മെനോപോസ് സമയത്തുമുണ്ടാകാം. എന്നാല്‍ ചുവന്ന നിറമോ ചൊറിച്ചിലോ ഉണ്ടെങ്കില്‍ മെഡിക്കല്‍ സഹായം തേടണം.



Click it and Unblock the Notifications
