Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
അടുത്ത കപ്പ് കാപ്പിയ്ക്കു മുന്‍പ് ആലോചിക്കൂ
കാപ്പിയോ ചായയോ കുടിയ്ക്കാതെ ഒരു ദിവസം ആരംഭിക്കാന്‍ കഴിയാത്തവരാണ് നമ്മള് മലയാളികള്‍. രാവിലെ കാപ്പി കുടിയ്ക്കുന്നതനുസരിച്ചാണ് നമ്മുടെ ആ ദിവസം എങ്ങനെയിരിക്കണമെന്നു കൂടി തീരുമാനിയ്ക്കുപ്പെടുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും കാപ്പി ഒഴിവാക്കിയൊരു ജീവിതരീതിയ്ക്ക് നമ്മളില്‍ പലരും തയ്യാറാവില്ല. ഇഞ്ചി ചായയിലുണ്ട് ആയുസ്സിന് രഹസ്യം
എന്നാല്‍ കാപ്പി കുടിയ്ക്കുന്നതോടൊപ്പം അതിന്റെ അനാരോഗ്യവശങ്ങളെക്കുറിച്ചു കൂടി നമ്മള് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാപ്പിയ്ക്ക് എന്തൊക്കെ ദോഷവശങ്ങളുണ്ടെന്ന് നമുക്ക് നോക്കാം. ദിവസവും കാപ്പി കുടിയ്ക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.

ദഹനത്തെ പ്രശ്നത്തിലാക്കുന്നു
രാവിലെ തന്നെ വെറുംവയറ്റില്‍ കാപ്പി കുടിയ്ക്കുന്നത് പിന്നീടുള്ള നമ്മുടെ ഭക്ഷണത്തിന്റെ ദഹനത്തെ പ്രശ്നത്തിലാക്കുന്നു. ഇതിലുള്ള ഹൈഡ്രോക്ലോറിക് ആസിഡ് ആണ് വയറിനെ കഷ്ടത്തിലാക്കുന്നത്.

കാപ്പി കുടിച്ചാല്‍ അള്‍സര്‍
കാപ്പി കുടിച്ചാല്‍ അള്‍സര്‍ ഉണ്ടാവുമെന്നാണ് പഠനം. കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ ആണ് അള്‍സറിന് കാരണം. അള്‍സര്‍ മാത്രമല്ല ഗ്യാസ്ട്രിക് പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകുന്നു.

നെഞ്ചെരിച്ചില്‍
കാപ്പിയുടെ കൂടപ്പിറപ്പാണ് നെഞ്ചെരിച്ചില്‍. ഊര്‍ജ്ജം നല്‍കുന്നതാണ് കാപ്പിയെങ്കിലും പലപ്പോഴും അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഇത്തരത്തില്‍ നെഞ്ചെരിച്ചില്‍ ആയും മറ്റും രൂപാന്തരപ്പെടുന്നു.

വയറിളക്കാന്‍ പറ്റിയതാണ് കാപ്പി
വയറിളക്കത്തിന് ആക്കം കൂട്ടാന്‍ കാപ്പിയ്ക്ക് കഴിയും. കാപ്പിയില്‍ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും ഇത്തരത്തില്‍ വയറിളക്കത്തിനും വയര്‍സംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുന്നു.

ക്യാന്‍സറിന് കാരണമാകുന്നു
ക്യാന്‍സര്‍ ഉണ്ടാക്കുന്നതിന് കാപ്പി പലപ്പോഴും കാരണമാകുന്നു. കാപ്പിയുടെ അമിത ഉപയോഗം ക്യാന്‍സര്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നിങ്ങള്‍ക്കറിയാമോ? കാപ്പി ഉയര്‍ന്ന ടെമ്പറേച്ചറില്‍ റോസ്റ്റ് ചെയ്യുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് ക്യാന്‍സര്‍ ഉണ്ടാക്കുന്നത്.

മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു
മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കാപ്പിയ്ക്ക് പ്രത്യേക കഴിവാണ് ഉള്ളത്. കാപ്പി കുടിയ്ക്കുന്നതിലൂടെ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു.



Click it and Unblock the Notifications
