Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ടെസ്റ്റോസ്റ്റിറോണ്‍ ആണിന് പണി തരും, സൂക്ഷിക്കുക
പുരുഷ ലൈംഗിക ഹോര്‍മോണ്‍ ആണ് ടെസ്റ്റോസ്റ്റിറോണ്‍. പുരുഷ ശരീരത്തിലെ പേശീ വളര്‍ച്ചയേയും ലൈംഗികവളര്ച്ചയേയും സഹായിക്കുന്ന ഹോര്‍മോണ്‍ കൂടിയാണ് ടെസ്റ്റോസ്റ്റിറോണ്‍. എന്നാല്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് പുരുഷന്മാരില് വ്യത്യസ്തമായിരിക്കും. നിങ്ങളുടെ സെക്സ് ജീവിതം ആരോഗ്യകരമോ?
ഈ ഹോര്‍മോണിന്റെ അളവ് കുറയുമ്പോള്‍ പുരുഷന്മാരില് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. രക്തസമ്മര്‍ദ്ദവും ഉറക്കക്കുറവും പ്രമേഹവും തുടങ്ങി മാനസികമായുണ്ടാവുന്ന പിരിമുറുക്കം വരെ ടെസ്റ്റോസ്റ്റിറോണിന്റെ അളവിനെ ആശ്രയിച്ചായിരിക്കും ഉണ്ടാവുക.
എന്നാല്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൃത്യമാക്കാന്‍ നമുക്ക് തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാല്‍ ഇതിന് പരിഹാരം കാണാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

നല്ല ഉറക്കം
ഉറക്കമില്ലായ്മ നമ്മുടെ ആയുസ്സിന്റെ നല്ലൊരു ഭാഗം നശിപ്പിക്കുന്നു. അതുകൊണ്ട് തന്നെ നല്ല ഉറക്കം ആരോഗ്യത്തിനും ആയുസ്സിനും വളരെ നല്ലതാണ്. ഇത് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് 10 മുതല്‍ 15 ശതമാനം വരെ ഉയര്‍ത്തുന്നു. ദിവസവും ഏഴ് മണിക്കൂറെങ്കിലും രാത്രിയില്‍ ഉറങ്ങേണ്ടത് നിര്‍ബന്ധമാണ്.

പ്രമേഹത്തിന്റെ അളവ്
പുരുഷന്മാരില് പ്രമേഹത്തിന്റെ അളവ് വര്‍ദ്ധിക്കുന്നത് പലപ്പോഴും ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുമ്പോഴാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് 25 ശതമാനം വരെ വര്‍ദ്ധിപ്പിക്കാം.

സമ്മര്‍ദ്ദം കുറയ്ക്കുക
സമ്മര്‍ദ്ദം കുറയ്ക്കുന്ന കാര്യത്തില്‍ അല്പം ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഇതും ടെസ്റ്റോസ്റ്റിറോണിന്റെ അളവിനെ ക്രമപ്പെടുത്തുന്നു.

വ്യായാമം ചെയ്യുന്നത്
ശാരീരികമായി വ്യായാമം ചെയ്യുന്നതും പുരുഷന്മാരില് ഹോര്‍മോണ്‍ അളവ് സ്ഥിരപ്പെടുത്തുന്നു. സ്ഥിരമായി വ്യായാമം ചെയ്യുന്നത് ടെസ്റ്റോസ്റ്റിറോണിന്റെ അളവിനെ വര്‍ദ്ധിപ്പിക്കുന്നു.

ഭക്ഷണത്തില്‍ ശ്രദ്ധിക്കുക
ഭക്ഷണ കാര്യങ്ങളിലും കാര്യമായ ശ്രദ്ധ നല്‍കണം. കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണം. മാത്രമല്ല പച്ചക്കറികളും മാംസവും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം.

മസില്മാസ്സ് വര്‍ദ്ധിപ്പിക്കണം
മെറ്റബോളിസം ഉയര്‍ത്തുന്നതിലൂടെ മസ്സില് മാസ്സ് വര്‍ദ്ധിക്കുന്നു. വര്‍ക്കൗട്ട് സ്ഥിരമാക്കുന്നതും ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനത്തെ വര്ദ്ധിപ്പി്ക്കുന്നു.

വിറ്റാമിന്‍ ഡി
വിറ്റാമിന്‍ ഡിയാണ് പലപ്പോഴും ടെസ്റ്റോസ്റ്റിറോണ്‍ വര്‍ദ്ധനവിന് കാരണം. അതുകൊണ്ട് തന്നെ വിറ്റാമിന്‍ ഡി3 സപ്ലിമെന്റ്സ് എടുക്കാന്‍ ശ്രമിക്കുക.

ലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കുക
ശരീരത്തില്‍ കാണപ്പെടുന്ന പല വിധത്തിലുള്ള അനാരോഗ്യകരമായ ലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കുക. ഇതിനെ അവഗണിക്കുമ്പോള്‍ അത് മറ്റു പല പ്രശ്നങ്ങളുടേയും തുടക്കമാണെന്നതാണ് സത്യം.



Click it and Unblock the Notifications
