Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
മൂഡ് മാറ്റും സുഗന്ധവ്യഞ്ജനങ്ങൾ
പഠനങ്ങൾ പറയുന്നത് നമ്മുടെ ഭക്ഷണത്തിലെ ചില പദാർത്ഥങ്ങൾക്ക് മൂഡ് മാറ്റാൻ കഴിയും എന്നാണ് .ഇവ നമ്മുടെ ശരീരത്തിൽ ചില ഹോർമോൺ പുറപ്പെടുവിച്ചു നമുക്ക് സന്തോഷം പ്രദാനം ചെയ്യുന്നു .അതുപോലെ തന്നെ ചില ഭക്ഷണങ്ങളുടെ അഭാവം നമ്മുടെ മാനസികാവസ്ഥ മാറ്റി വിഷാദത്തിലേക്കു എത്തിക്കുകയും ചെയ്യും .

ചോക്കളേറ്റ് ,പ്രോട്ടീൻ അടങ്ങിയ മത്സ്യം ,മാംസം ,ചിക്കൻ ,നട്സ് ,പഴങ്ങളായ ഓറഞ്ച് ,വാഴപ്പഴം എന്നിവ നമുക്ക് കൂടുതൽ സന്തോഷം നൽകുന്നവയാണ് .ചില സുഗന്ധവ്യഞ്ജങ്ങൾക്കും ഇതുപോലെ നമുക്ക് സന്തോഷമുള്ള മാനസികാവസ്ഥ നൽകാൻ കഴിയും .

മനസിനും ശരീരത്തിനും ഉണർവ് നൽകി വിഷാദം മാറ്റുന്ന ചില സുഗന്ധവ്യഞ്ജനങ്ങളും ഔഷധങ്ങളും ഉണ്ട് .നിങ്ങൾക്കു വിഷമം തോന്നുമ്പോൾ നേരെ അടുക്കളയിലേക്കു ചെല്ലുക .നിങ്ങളുടെ സുഗന്ധവ്യഞ്ജനപ്പെട്ടി തുറക്കുക .അവ ദൈനം ദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തി ആനന്ദം അനുഭവിക്കുക .

ആദ്യം നിങ്ങൾക്കായി പരിചയപ്പെടുത്തുന്ന സുഗന്ധവ്യഞ്ജനം കറുവാപ്പട്ട ആണ് .ഇതിനൊരു വേറിട്ടൊരു സുഗന്ധം ഉണ്ട് .അനാരോഗ്യകരമായ പഞ്ചസാരയുടെ അളവ് കറുവാപ്പട്ട കുറയ്ക്കുന്നു . തലച്ചോറിനെ ഉത്തേജിപ്പിക്കാനും അതുവഴി ബുദ്ധി,ഓർമ്മ ,ഏകാഗ്രത എന്നിവയെല്ലാം മെച്ചപ്പെടുത്താനും കറുവാപ്പട്ടയ്ക്കു കഴിയും .

നിങ്ങളുടെ മൂഡ് മാറ്റാൻ കഴിയുന്ന മറ്റൊരു സുഗന്ധവ്യഞ്ജനമാണ് കുങ്കുമം .ഇത് സന്തോഷത്തിന്റെ സ്‌പൈസ് എന്നുതന്നെയാണ് അറിയപ്പെടുന്നതും .ഇതിനു വിഷാദം മാറ്റാൻ കഴിവുള്ളതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് .അതുകൊണ്ടു വിഷാദ ചികിത്‌സയ്ക്കും മൂഡ് മാറ്റത്തിനും ഇത് ഉപയോഗിക്കുന്നു .

മഞ്ഞ നിറത്തിൽ കാണുന്ന മഞ്ഞളും ഒരു നല്ല സുഗന്ധവ്യഞ്ജനമാണ് .ഇത് ആന്റി ഇൻഫ്ളമേറ്ററിയും ആന്റി ഓക്സിഡന്റും ആണ് .ഇത് നമ്മുടെ ശരീരത്തിലെ സിറോട്ടോണിൻ ഉത്തേജിപ്പിക്കുന്നു .അതുകൊണ്ടു തന്നെ പ്രകൃതിദത്ത മൂഡ് ചേഞ്ചർ ആണ് മഞ്ഞൾ .

ഉറക്കമില്ലായ്മ മാറ്റാൻ കഴിയുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് റോസ്‌മേരി .കാശിത്തുമ്പ അഥവാ തൈയിം മാനസിക പിരിമുറുക്കവും വിഷാദവും കുറയ്ക്കുന്നു .അതുകൊണ്ടുതന്നെ സന്തോഷപ്രദമായ ജീവിതം നയിക്കാനായി ഔഷധങ്ങളും, സുഗന്ധവ്യഞ്ജനങ്ങളും ദൈനം ദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.




Click it and Unblock the Notifications

