Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
സ്ത്രീകളെ കീഴ്പ്പെടുത്തും വില്ലന്മാര്....
പല കാരണങ്ങള്‍ കൊണ്ട് സ്ത്രീകളില്‍ ക്യാന്‍സര്‍ ഉണ്ടാകാം. ജീവിതശൈലികള്‍, വിഷമയമായ പരിസ്ഥിതി എന്നിവ ക്യാന്സറുണ്ടാകുന്നതിന് മതിയായ കാരണങ്ങളാണ്. ക്യാന്‍സര്‍ പാരമ്പര്യമായും വരാവുന്നതാണ്.
ചിലയിനം ക്യാന്‍സറുകള്‍ പുരുഷന്മാരേക്കാള് സ്ത്രീകളിലാണ് ഉണ്ടാകുന്നതായി കാണുന്നത്. ഇവയില്‍ ചിലത് അവരുടെ പ്രത്യുത്പാദന അവയവങ്ങളുമായി ബന്ധപ്പെട്ടതും ചിലത് പുരുഷന്മാരില് സാധാരണമായി കാണപ്പെടുന്നവയുമാണ്.
സ്ത്രീകളില്‍ പൊതുവായി കാണപ്പെടുന്ന ചില ക്യാന്‍സറുകളെക്കുറിച്ച് മനസിലാക്കുക.

1. സ്തനാര്‍ബുദം - പാരമ്പര്യം, പ്രായം, വര്‍ഗ്ഗം, സ്തനകോശങ്ങളുടെ സ്വഭാവം, റേഡിയേഷന് ചികിത്സ, ആര്‍ത്തവവിരാമത്തിന് ശേഷമുള്ള ഹോര്‍മോണ്‍ ചികിത്സ, ജനന നിയന്ത്രണ ഗുളികകള്‍, വ്യായാമം ഇല്ലായ്മ, അമിത മദ്യപാനം, അമിതഭാരം, മുലയൂട്ടല്‍ ഇല്ലാത്തത്, മുപ്പത് വയസ്സുവരെ ഗര്‍ഭം ധരിക്കാതിരിക്കുക എന്നിവയൊക്കെ സ്തനാര്‍ബുദത്തിന് കാരണമാകാവുന്നവയാണ്.
2. ശ്വാസകോശ ക്യാന്‍സര്‍ - സെക്കന്‍ഡ് ഹാന്‍ഡ് പുകവലി,ടാര്‍, വിഷവാതകങ്ങള്‍,പുക എന്നിവ ശ്വാസകോശ ക്യാന്‍സറിന് കാരണമാകാം. ഇത്തരം കാര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നത് വഴി ഇവ തടയാനാകും. പാരമ്പര്യവും ഒരു ഘടകമാണ്.

3. ഗുദത്തിലെ ക്യാന്‍സര്‍ - സ്ത്രീകളില്‍ കുടലിലെയും ഗുദത്തിലെയും ക്യാന്‍സര്‍ വ്യാപകമായി കാണപ്പെടുന്നുണ്ട്. പാരമ്പര്യം മുതല്‍ പുകവലി, മദ്യപാനം, പ്രൊസസ്സ് ചെയ്ത ഭക്ഷണങ്ങളുടെ ഉപയോഗം, പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിലുള്ള കുറവ് തുടങ്ങിയവ വരെ ഈ ക്യാന്‍സറിന് കാരണമാകാം.

4. ഗര്‍ഭാശയ ക്യാന്‍സര്‍ - അമിതവണ്ണം, ഹോര്‍മോണ്‍ ചികിത്സ, സ്തനാര്‍ബുദത്തിനുള്ള മരുന്നുകള്‍, പാരമ്പര്യം, പ്രമേഹം, ജനന നിയന്ത്രണ ഗുളികകള്‍, ഒന്നിലേറെ കുഞ്ഞുങ്ങളെ ഒരേസമയം ഗര്‍ഭം ധരിക്കുക, ഗര്ഭാശയപാളിക്ക് കട്ടികൂടുക, പോളി സിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം, സാധാരണയില്‍ കവിഞ്ഞ എണ്ണം ആര്‍ത്തവങ്ങള്‍ എന്നിവയൊക്കെ ഗര്‍ഭാശയ ക്യാന്‍സറിന് കാരണമാകുന്നവയാണ്.
5. ലസിക ഗ്രന്ഥിയിലെ ക്യാന്‍സര്‍ - സ്ത്രീകളില്‍ ലസിക ഗ്രന്ഥി അഥവാ ലിംഫാറ്റിക് സിസ്റ്റത്തില്‍ ക്യാന്‍സര്‍ കൂടിയ അളവില്‍ ഉണ്ടാകുന്നതായി കാണുന്നുണ്ട്. രോഗപ്രതിരോധശേഷി കുറവ്, സ്വയം പ്രതിരോധിക്കുന്ന രോഗങ്ങള്‍, പ്രായം, ചില രാസവസ്തുക്കളുടെ സാമീപ്യം എന്നിവയൊക്കെ ഇതിന് കാരണമാകാം.
ക്യാന്‍സര്‍ വരാതിരിക്കുന്നതിന് ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുകയും, ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും,പതിവായി വ്യായാമങ്ങള്‍ ചെയ്യുകയും വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

