For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂത്രാശയ അണുബാധയ്ക്ക് പിന്നില്‍!

By Super Admin
|

മൂത്രസംബന്ധമായ മിക്ക അണുബാധകളും എസ്‍ചകെറിചിയ കോളി അല്ലെങ്കില്‍ ഇ കോളി ബാക്ടീരിയ വഴി ഉണ്ടാകുന്നതാണ്. കുടലിലാണ് ഇവ കാണപ്പെടുന്നത്. മൂത്രസംബന്ധമായ അണുബാധ സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കുമെങ്കിലും സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. സ്ത്രീകളിലെ മൂത്രനാളി നീളം കുറഞ്ഞതും ഗുദത്തോട് സമീപത്തുമായതിനാലാണ് ഇത് സംഭവിക്കുന്നത്.

മൂത്രാശയത്തില്‍ അണുബാധയുണ്ടാകുന്നതിനും അത് വൃക്കകളിലേക്ക് വ്യാപിക്കാനും ഇത് കാരണമാകും. മൂത്രദ്വാരം വഴി പ്രവേശിക്കുന്ന ബാക്ടീരിയ മൂത്രാശയ പാളിയെ കീഴടക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. തുടക്കത്തില്‍ മൂത്രാശയപാളിയെ ഇ കോളി ബാക്ടീരിയ മലിനമാക്കുകയും തന്മൂലം ചെറിയ പനി, മൂത്രമൊഴിക്കുമ്പോള്‍ വേദന തുടങ്ങിയവ അനുഭവപ്പെടുകയും ചെയ്യും.

uti

രോഗം വൃക്കയിലേക്ക് ബാധിച്ചാല്‍ മൂത്രനാളിയിലെ അണുബാധയുടെ ലക്ഷണങ്ങള്‍ തീവ്രമാകും. സാധാരണ അണുബാധ ചികിത്സിക്കുന്നതിന് നിരവധി ദിവസങ്ങള്‍ ആന്‍റിബയോട്ടിക് മരുന്നുകള്‍ കഴിക്കേണ്ടി വരും. ചികിത്സയുടെ ദൈര്‍ഘ്യവും ഉപയോഗിക്കുന്ന മരുന്നുകളും രോഗകാരണം കണ്ടെത്താനുള്ള മൂത്രപരിശോധനയുടെ ഫലത്തെ ആസ്പദമാക്കിയാവും.

infection4

1. മൂത്രാശയ അണൂബാധയ്ക്ക് പിന്നില്‍ പല കാരണങ്ങളുമുണ്ടാകും. മലബന്ധവും ഒഴിച്ചിലും അണുബാധയ്ക്ക് കാരണമാകാം. മലബന്ധമുണ്ടാകുമ്പോള്‍‌ കുടുങ്ങിക്കിടക്കുന്ന ബാക്ടീരിയകളും ഒഴിച്ചിലില്‍ അയഞ്ഞു പോകുന്ന മലവുമാണ് അണുബാധക്ക് കാരണമാകുക.

infection

2. പ്രമേഹം മൂത്രാശയ അണുബാധയ്ക്ക് കാരണമാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നിരിക്കുമ്പോള്‍ അമിതമായുള്ള പഞ്ചസാര മൂത്രത്തിലൂടെ പുറത്തുവരും. ഇത് ബാക്ടീരിയ പെരുകാനും അണുബാധയ്ക്കും കാരണമാകും.

infection2

3. ആറു മണിക്കൂറിലേറെ മൂത്രം പിടിച്ചുവെച്ചാല്‍ അണുബാധയുണ്ടാകാം. ഈ സമയം മൂത്രാശയത്തില്‍ ബാക്ടീരിയ പെരുകാന്‍ കാരണമാകും. അതിനാല്‍ തന്നെ ഇടക്കിടെ മൂത്രമൊഴിക്കേണ്ടതാണ്.

tamboon

4. വൃത്തിയില്ലാത്ത പാഡുകളും ടാംപണുകളും, വൃക്കയിലെ കല്ല്, നിര്‍ജ്ജലീകരണം എന്നിവയും അണുബാധക്ക് കാരണമാകാം. ഇവയെല്ലാം മൂത്രാശയത്തില്‍ ബാക്ടീരിയ പെരുകാനും അണുബാധയുണ്ടാകാനും കാരണമാകുന്നതാണ്.

വിവാഹശേഷം മതി സെക്‌സ്‌, കാരണം.....വിവാഹശേഷം മതി സെക്‌സ്‌, കാരണം.....

Read more about: infection അണുബാധ
English summary

Most Common Causes Of UTI

Most Common Causes Of UTI, Read more to know about,
X
Desktop Bottom Promotion