Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മൂത്രാശയ അണുബാധയ്ക്ക് പിന്നില്‍!
മൂത്രസംബന്ധമായ മിക്ക അണുബാധകളും എസ്ചകെറിചിയ കോളി അല്ലെങ്കില്‍ ഇ കോളി ബാക്ടീരിയ വഴി ഉണ്ടാകുന്നതാണ്. കുടലിലാണ് ഇവ കാണപ്പെടുന്നത്. മൂത്രസംബന്ധമായ അണുബാധ സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കുമെങ്കിലും സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. സ്ത്രീകളിലെ മൂത്രനാളി നീളം കുറഞ്ഞതും ഗുദത്തോട് സമീപത്തുമായതിനാലാണ് ഇത് സംഭവിക്കുന്നത്.
മൂത്രാശയത്തില്‍ അണുബാധയുണ്ടാകുന്നതിനും അത് വൃക്കകളിലേക്ക് വ്യാപിക്കാനും ഇത് കാരണമാകും. മൂത്രദ്വാരം വഴി പ്രവേശിക്കുന്ന ബാക്ടീരിയ മൂത്രാശയ പാളിയെ കീഴടക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. തുടക്കത്തില്‍ മൂത്രാശയപാളിയെ ഇ കോളി ബാക്ടീരിയ മലിനമാക്കുകയും തന്മൂലം ചെറിയ പനി, മൂത്രമൊഴിക്കുമ്പോള്‍ വേദന തുടങ്ങിയവ അനുഭവപ്പെടുകയും ചെയ്യും.

രോഗം വൃക്കയിലേക്ക് ബാധിച്ചാല്‍ മൂത്രനാളിയിലെ അണുബാധയുടെ ലക്ഷണങ്ങള്‍ തീവ്രമാകും. സാധാരണ അണുബാധ ചികിത്സിക്കുന്നതിന് നിരവധി ദിവസങ്ങള്‍ ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കേണ്ടി വരും. ചികിത്സയുടെ ദൈര്‍ഘ്യവും ഉപയോഗിക്കുന്ന മരുന്നുകളും രോഗകാരണം കണ്ടെത്താനുള്ള മൂത്രപരിശോധനയുടെ ഫലത്തെ ആസ്പദമാക്കിയാവും.

1. മൂത്രാശയ അണൂബാധയ്ക്ക് പിന്നില്‍ പല കാരണങ്ങളുമുണ്ടാകും. മലബന്ധവും ഒഴിച്ചിലും അണുബാധയ്ക്ക് കാരണമാകാം. മലബന്ധമുണ്ടാകുമ്പോള്‍ കുടുങ്ങിക്കിടക്കുന്ന ബാക്ടീരിയകളും ഒഴിച്ചിലില്‍ അയഞ്ഞു പോകുന്ന മലവുമാണ് അണുബാധക്ക് കാരണമാകുക.

2. പ്രമേഹം മൂത്രാശയ അണുബാധയ്ക്ക് കാരണമാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നിരിക്കുമ്പോള്‍ അമിതമായുള്ള പഞ്ചസാര മൂത്രത്തിലൂടെ പുറത്തുവരും. ഇത് ബാക്ടീരിയ പെരുകാനും അണുബാധയ്ക്കും കാരണമാകും.

3. ആറു മണിക്കൂറിലേറെ മൂത്രം പിടിച്ചുവെച്ചാല്‍ അണുബാധയുണ്ടാകാം. ഈ സമയം മൂത്രാശയത്തില്‍ ബാക്ടീരിയ പെരുകാന്‍ കാരണമാകും. അതിനാല്‍ തന്നെ ഇടക്കിടെ മൂത്രമൊഴിക്കേണ്ടതാണ്.

4. വൃത്തിയില്ലാത്ത പാഡുകളും ടാംപണുകളും, വൃക്കയിലെ കല്ല്, നിര്‍ജ്ജലീകരണം എന്നിവയും അണുബാധക്ക് കാരണമാകാം. ഇവയെല്ലാം മൂത്രാശയത്തില്‍ ബാക്ടീരിയ പെരുകാനും അണുബാധയുണ്ടാകാനും കാരണമാകുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

