Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
എക്കിളിന് പഞ്ചസാര, വീട്ടുചികിത്സകള്‍ ഇനിയുമേറെ
പനി വന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണന്‍ ഓടുന്നവരാണ് നമ്മള്. എന്നാല്‍ നമ്മുടെ വീട്ടിലുള്ള പല ഒറ്റമൂലികളും പനിയെ പ്രതിരോധിയ്ക്കുന്നതാണെങ്കില് കൂടി അത് പരീക്ഷിക്കാന്‍ പലരും തയ്യാറല്ല. എന്നാല്‍ പനി മാത്രമല്ല പലപ്പോഴും നമ്മളെ പ്രശ്നത്തിലാക്കുന്നത്.
അസുഖങ്ങള്‍ ക്ഷണിക്കപ്പെടാതെ വരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ എത്രയെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിയ്ക്കാന്‍ ചില വീട്ടുവൈദ്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എക്കിള്‍ മാറ്റാന്‍ പൈപ്പ്!
പെട്ടെന്ന് വരുന്ന തലവേദനയെ പ്രതിരോധിയ്ക്കാനും അല്ലെങ്കില്‍ ജലദോഷത്തെ ഇല്ലാതാക്കാനും അതുമല്ലെങ്കില്‍ ബാക്ക് പെയിന്‍ എന്ന ദുരിതത്തില്‍ നിന്ന് പെട്ടെന്ന് മുക്തി നേടാനും പലപ്പോഴും വീട്ടുവൈദ്യം കൊണ്ട് കഴിയും. എന്തൊക്കെയാണ് ഇത്തരത്തില്‍ പെട്ടെന്നുള്ള ചില അപ്രതീക്ഷിതമായ വീട്ടുവൈദ്യങ്ങള്‍ എന്നു നോക്കാം.

കുഴിനഖത്തിന് മൗത്ത് വാഷ്
പലപ്പോഴും കുഴിനഖം കുത്തുക എന്നത് അനുഭവിച്ചവര്‍ക്ക് അറിയാം. എന്നാല്‍ ഇതിനു പ്രതിവിധിയായി ഇനി മുതല്‍ ഡോക്ടറുടെ അടുത്തേക്ക് ഓടണ്ട. കാരണം മൗത്ത് വാഷിലുണ്ട് ഇതിന് പരിഹാരം. മൗത്ത് വാഷ് ഉപയോഗിച്ച് കാല് നന്നായി വൃത്തിയാക്കുക. ഇത് ഒരാഴ്ച തുടര്‍ന്നോളൂ. കുഴിനഖത്തിന്റെ കാര്യം ഗോവിന്ദ.

വായ്നാറ്റത്തിന് തൈര്
വായ് നാറ്റത്തിന് പലതും പരീക്ഷിച്ച് മടുത്തവരാണോ നിങ്ങള്‍? എന്നാല്‍ ഇനി മുതല്‍ തൈര് ഭക്ഷണത്തിന്റെ ഭാഗമാക്കിക്കോളൂ. തൈര് നമ്മുടെ ശ്വാസത്തെ ക്ലീനാക്കും വായ്നാറ്റം എന്ന ഭീഷണി ഇനിയില്ല.

ഒലീവ് ഓയില്‍ എക്സിമയ്ക്ക്
വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുള്ളതാണ് ഒലീവ് ഓയില്‍. കുളി കഴിഞ്ഞതിനു ശേഷം ഒലീവ് ഓയില്‍ പുരട്ടി നോക്കൂ, ഇത് ശരീരത്തില്‍ മോയ്സ്ചുറൈസ് പോലെ പ്രവര്‍ത്തിക്കും.

എക്കിളിന് പഞ്ചസാര
എക്കിള്‍ മാറാന്‍ അല്പം പഞ്ചസാര വായിലിട്ടാല്‍ മതി. എത്ര നില്‍ക്കാത്ത എക്കിളാണെങ്കിലും പിടിച്ചു കെട്ടിയ പോലെ നില്ക്കും.

മാനസിക സമ്മര്‍ദ്ദത്തിന് ച്യൂയിഗം
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും ബെസ്റ്റ് വഴിയാണ് ച്യൂയിഗം കഴിയ്ക്കുന്നത്. ഇത് വായിലിട്ട് ചവയ്ക്കുന്നത് തന്നെ നമ്മുടെ മനസ്സിനെ ഫ്രീ ആക്കും.

തലവേദനയ്ക്ക് പെന്‍സില്‍
തലവേദന പെന്‍സില്‍ ഉപയോഗിച്ച് ഇല്ലാതാക്കാം എന്നതാണ് പ്രത്യേകത. തലവേദന വരുമ്പോള്‍ ഒരു പെന്‍സില്‍ കടിച്ചു പിടിച്ചാല്‍ തലവേദന കുറയും.

ദുര്‍ഗന്ധമുള്ള കാലിന്
ദുര്‍ഗന്ധമുള്ള കാലിന് പലപ്പോഴും എന്തൊക്കെ ചെയ്തിട്ടും ഫലമുണ്ടാവില്ല. എന്നാല്‍ വോഡ്ക കഴിയ്ക്കാന്‍ മാത്രമല്ല അല്പം കാലില്‍ പുരട്ടിയാലും ആ ദുര്‍ഗന്ധം മാറിക്കിട്ടും.

ഛര്‍ദ്ദിയ്ക്ക് നാരങ്ങയും ഒലീവ് ഓയിലും
ഇത് നമുക്കറിയാവുന്ന കാര്യമാണ് എന്നാലും ഛര്‍ദ്ദി വരുമ്പോള്‍ നാരങ്ങയോ ഒലീവ് ഓയിലോ അല്പം മണപ്പിക്കുകയോ അല്ലെങ്കില്‍ നാവില്‍ പുരട്ടുകയോ ചെയ്താല്‍ മതി.

മുഖക്കുരുവിന് തക്കാളി
തക്കാളി കഴിക്കാന്‍ മാത്രമല്ല നല്ലൊരു സൗന്ദര്യ വര്‍ദ്ധക വസ്തു കൂടിയാണ്. മുഖക്കുരുവിനെ പ്രതിരോധിയ്ക്കാന്‍ തക്കാളി നീര് ഉപയോഗിച്ചാല്‍ മതിയെന്നാണ് പറയുന്നത്.



Click it and Unblock the Notifications
