Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കരള്‍ മാറ്റത്തെക്കുറിച്ച് അറിയേണ്ടത്
മദ്യപാനം കൊണ്ട് കരള്‍ നശിച്ചവര്‍ക്കോ, അല്ലെങ്കില്‍ മറ്റേതെങ്കിലും കാരണങ്ങള്‍ മൂലം കരള്‍ പ്രവര്‍ത്തനം സ്തംഭിച്ചവരിലോ ആണ് കരള്‍ മാറ്റിവെയ്ക്കല്‍ നടത്തുന്നത്. ലിവര്‍ സിറോസിസ് ബാധിച്ചവരില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ എത്രത്തോളം പ്രാവര്‍ത്തികമാകുമെന്നതാണ് സംശയം. എന്നാല്‍ അമിത മദ്യപാനം മൂലം സിറോസിസ് ബാധിച്ചവരില്‍ പലരിലും കരള്‍ മാറ്റ ശസ്ത്രക്രിയ വിജയകരമായിരിക്കും. കരള്‍ രോഗലക്ഷണങ്ങള്‍ തിരിച്ചറിയൂ
അമിതമദ്യപാനവും വൈറല്‍ ഹെപ്പറ്റൈറ്റിസുമാണ് പലപ്പോഴും ഇത്തരത്തില്‍ കരള്‍ രോഗത്തിലേക്ക് വഴിവെയ്ക്കുന്നത്. ഇതുകൂടാതെ നമ്മുടെ ജീവിത രീതിയിലുണ്ടാകുന്ന മാറ്റങ്ങളും കരളിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിയ്ക്കും. എന്നാല്‍ കരള്‍ മാറ്റിവെച്ചെന്നു കരുതി വീണ്ടും മദ്യപാനവും മറ്റു ദുശ്ശീലങ്ങളും ആരംഭിച്ചാല്‍ അത് പലപ്പോഴും ഗുരുതരമായ അവസ്ഥയിലേക്കായിരിക്കും നമ്മെ നയിക്കുക.

മദ്യത്തില്‍ നിന്നും പൂര്ണമുക്തിനേടിയവരില് മാത്രമേ കരള്‍ മാറ്റിവെയ്ക്കല്‍ വിജയകരമാവുകയുള്ളൂ. കാരണം വീണ്ടും പഴയതു പോലെ മദ്യപാനം തുടര്‍ന്നാല്‍ കരള്‍ മാറ്റിവെച്ചതു കൊണ്ട് യാതൊരു വിധ പ്രയോജനവും ഇല്ലാത്ത അവസ്ഥയായിരിക്കും. ഹെപ്പറ്റൈറ്റിസ് വൈറസുകളാണ് പലപ്പോഴും കാര്യങ്ങള്‍ ഗുരുതരമാക്കുന്നത്. വൈറുകളാണ് കരളിനെ സിറോസിസിലേക്ക് എത്തിക്കുന്നത്. കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന അക്യൂട്ട് ലിവര്‍ ഫെയ്ലിയര്‍ എന്ന അവസ്ഥയിലേക്ക് പലപ്പോഴും ഇത് നമ്മളെ കൊണ്ടു ചെന്നെത്തിക്കും.
കരള്‍ സ്വീകരിക്കേണ്ടത് ആരില്‍ നിന്നൊക്കെ? പലപ്പോഴും ഉണ്ടാവുന്ന സ്വാഭാവികമായ സംശയമാണ് ഇത്. മസ്തിഷ്ക മരണം സംഭവിച്ചവരില്‍ നിന്നോ നമ്മുടെ രക്തഗ്രൂപ്പുമായി പൊരുത്തപ്പെടുന്ന ജീവദാതാവില് നിന്നോ കരള്‍ സ്വീകരിക്കാം. കരള്‍ രോഗിയ്ക്കും കരള്‍ ദാതാവിനും ഒരേ സമയമായിരിക്കും ശസ്ത്രക്രിയ. കരള്‍ പുറത്തെടുത്ത് ആറുമണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ നടത്തണം എന്നതാണ്.

കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം മൂന്നാഴ്ചയോളം വിദഗ്ധ പരിശോധനകള്‍ അത്യാവശ്യമാണ്. രക്തപരിശോധനയാണ് ഇതില്‍ പ്രധാനം. എങ്കിലും പരിശോധനകള്‍ക്കെല്ലാം ശേഷം ഇവര്‍ക്കും സാധാരണ ജീവിതം നയിക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത. എന്നാല്‍ കരള്‍ മാറ്റിവെയ്ക്കപ്പെട്ടവരില് എന്തെങ്കിലും അസാധരണമായ അസുഖങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
