Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സവാള മരുന്നാക്കി രോഗം മാറ്റാം..
സവാള വെറുമൊരു ഭക്ഷ്യചേരുവ മാത്രമല്ല, ഒരു മരുന്നു കൂടിയാണ്. പലതരം രോഗങ്ങള്‍ക്ക് പരിഹാരം നല്കുന്ന ഒന്ന്.
സവാളയിലെ സള്‍ഫറാണ് മരുന്നുഗുണം നല്കുന്ന പ്രധാനപ്പെട്ട ഒന്ന്. ക്വര്സെറ്റിന് പോലുള്ള ആന്റിഓക്സിഡന്റുകളും ഗുണം നല്കുന്നു. ഇവ ശരീരത്തിലെ ഫ്രീ റാഡിക്കലുകള്‍ തടയുന്നു. ഇതുവഴി ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ഗുണകരമാണ്.
ഏന്തെല്ലാം രോഗങ്ങള്‍ക്ക് ഏതെല്ലാം വിധത്തിലാണ് സവാള മരുന്നായി ഉപയോഗിയ്ക്കാമെന്നതു കാണൂ,

വയറുവേദന
സവാള വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളം ചൂടാറ്റി നല്‍കുന്നത് കുഞ്ഞുങ്ങളിലെ വയറുവേദന ശമിപ്പിയ്ക്കും.

കഫക്കെട്ട്
സവാള അരച്ച് അല്പം വെളിച്ചെണ്ണ ചേര്‍്ത്തിളക്കി പേസ്റ്റാക്കി നെഞ്ചില്‍ പുരട്ടുന്നത് നെഞ്ചിലെ കഫക്കെട്ടിനുള്ള നല്ലൊരു പരിഹാരമാണ്.

ചെവിവേദന
ഒരു തുണിയിലോ സോക്സിലോ സവാള കെട്ടുക. ഇത് ചെവിവേദനിയ്ക്കുന്നുവെങ്കില് ചെവിയുടെ മുകളിലായി വയ്ക്കുക. ഒരു തൊപ്പി കൊണ്ടു മൂടുക. അല്പം കഴിയുമ്പോള്‍ ചെവിവേദന പോകും.

ചുമ
സവാള രണ്ടാക്കി മുറിയ്ക്കുക. ഇതിന് മുകളില്‍ ബ്രൗണ്‍ നിറത്തില്‍ ലഭിയ്ക്കുന്ന പഞ്ചസാര വിതറി ഒരു മണിക്കൂര്‍ വയ്ക്കണം. പിന്നീട് കഴിയ്ക്കാം. ഇതു രണ്ടുതവണ കഴിയ്ക്കുന്നത് ചുമ ശമിപ്പിയ്ക്കും.

ബ്ലീഡിംഗ്
സവാളയുടെ തോല് ബ്ലീഡിംഗ് നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്.

പനി
പനിയ്ക്കും സവാള നല്ലൊരു മരുന്നാണ്. പാദത്തിനടയിലില് അല്പം വെളിച്ചെണ്ണ പുരട്ടുക. പാദത്തിനടിയിലെ ആര്‍ച്ച് പോലുള്ള ഭാഗത്ത് സവാള വട്ടത്തില്‍ മുറിച്ചു വയ്ക്കുക. ഇതിനു മീതേ സോക്സിടുക. ഇത് രാത്രി മുഴുവന്‍ ഇതേ രീതിയില്‍ വയ്ക്കുക.

ഛര്‍ദി
സവാള ജ്യൂസെടുത്ത് അടച്ചു വയ്ക്കുക. പെപ്പര്‍മിന്റ് ചായ തിളപ്പിച്ച് ഇത് തണുപ്പിയ്ക്കുക. രണ്ടു ടീസ്പൂണ്‍ പെപ്പര്‍ മിന്റ് ടീ, സവാളജ്യൂസ് എന്നിവ 5-10 മിനിറ്റ് വ്യത്യാസത്തില്‍ മാറി മാറിക്കഴിയ്ക്കുക. ഇത് ഛര്ദിയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

തേനീച്ചയോ പ്രാണിയോ കടിച്ചാല്‍
ശരീരത്തില്‍ തേനീച്ചയോ പ്രാണിയോ കടിച്ചാല്‍ ഈ ഭാഗത്ത് സവാള നീര് പുരട്ടുന്നതും നല്ലതാണ്.



Click it and Unblock the Notifications
