Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആര്‍ത്തവവും അമിതരക്തസ്രാവവും സൂക്ഷിക്കുക
നമ്മുടെ വീട്ടിലെ സ്ത്രീകളില്‍ ചിലപ്പോഴെങ്കിലും അസാധാരണമായ ഭാവവ്യത്യാസങ്ങള്‍ കാണാറില്ലേ, വെറുതെ ദേഷ്യപ്പെടുക, പേടിയ്ക്കുക, വഴക്കിടുക. കരയുക തുടങ്ങിയ ഭാവവ്യത്യാസങ്ങള്‍. എന്നാല്‍ ഇവയില്‍ പലതും അവരുടെ നിയന്ത്രണത്തില്‍ നില്ക്കുന്നവയായിരിക്കില്ല. സ്ത്രീകളില്‍ ആര്ത്തവസംബന്ധായ പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോഴാണ് ഇത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ അവര്‍ അനുഭവിക്കേണ്ടിവരുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ അല്ലെങ്കില്‍ മാറ്റങ്ങള്‍ തോന്നുകയാണെങ്കില്‍ അതിനെ അല്പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
മാത്രമല്ല ആര്‍ത്തവ കാലത്തുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് പലപ്പോഴും വേണ്ടത്ര ശ്രദ്ധ കൊടുക്കാതെ നമ്മള് തള്ളിക്കളയുന്നു. മാസത്തില്‍ ആര്‍ത്തവ ദിനങ്ങള്‍ 4 മുതല്‍ 5 ദിവസം വരെയാണ്. എന്നാല്‍ ചില സമയങ്ങളില്‍ ഇത് ഏഴ് ദിവസം വരെയാവാറുണ്ട്. എങ്കിലും ഈ ദിവസങ്ങളില്‍ നഷ്ടമാകുന്ന രക്തത്തിന്റെ അളവ് കുറഞ്ഞു കൊണ്ടിരിക്കും എന്നതാണ് സത്യം. അവഗണിയ്ക്കരുതാത്ത മാസമുറ പ്രശ്നങ്ങള്‍
എന്നാല്‍ അഞ്ചില്‍ ഒരു സ്ത്രീയ്ക്ക് അമിത രക്തസ്രാവം എന്ന പ്രശ്നം ഉണ്ടാകുന്നു. ആര്‍ത്തവ ദിവസങ്ങളില്‍ വളരെയധികം രക്തം ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്നു. ഈ അവസ്ഥയെ മെനോര്‍ഹേസിയ എന്നാണ് പറയുന്നത്. എന്നാല്‍ ഇത്തരമൊരവ്സ്ഥയെക്കുറിച്ച് പല സ്ത്രീകളും ബോധവതികളല്ല എന്നതാണ് സത്യം. ഇത് പിന്നീട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇവരില്‍ സൃഷ്ടിക്കും.

ലക്ഷണങ്ങള്‍
പലപ്പോഴും അമിത രക്തസ്രാവത്തിന്റെ ബുദ്ധിമുട്ടുകള്‍ പലരും അനുഭവിച്ചിട്ടുണ്ടാവും. എന്നാല്‍ അത് ഒരു രോഗാവസ്ഥയാണെന്ന കാര്യം പല സ്ത്രീകള്‍ക്കും അറിവുണ്ടാവില്ല. പല ലക്ഷണങ്ങളിലൂടെയും മെനോര്‍ഹേസിയ തിരിച്ചറിയാം. അധികമായി രക്തം നഷ്ടമാവുന്നത് തന്നെയാണ് ആദ്യ ലക്ഷണം, ഇടയ്ക്കിടയ്ക്ക് പാഡ് മാറ്റേണ്ടി വരിക, വിളര്‍ച്ച, മറ്റു ശാരീരിക വിഷമതകള്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

കാരണം
ഇത്തരമൊരവസ്ഥയ്ക്ക് പ്രധാന കാരണം ഹോര്‍മോണ്‍ വ്യതിയാനമാണ്. ഗര്‍ഭാശയത്തിലെ പല തരത്തിലുള്ള പ്രശ്നങ്ങളുമാകാം ഇതിന്റെ പിന്നില്‍. അതുകൊണ്ടു തന്നെ നേരത്തേ ചികിത്സ തേടുക എന്നതാണ് പോംവഴി.

മരുന്നിന്റെ ഉപയോഗം
പലപ്പോഴും ആര്‍ത്തവം മാറ്റിവെയ്ക്കുന്നതിനും നേരത്തേയാക്കുന്നതിനും ആര്‍ത്തവ സംബന്ധമായ വേദന കുറയ്ക്കുന്നതിനും മരുന്ന് കഴിയ്ക്കുന്നവരില്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. ഇത് പലപ്പോഴും അമിത രക്തസ്രാവത്തിനോ മറ്റു ശാരീരിക വിഷമതകള്ക്കോ കാരണമാകും.

ശ്രദ്ധ അത്യാവശ്യം
ആര്‍ത്തവ കാലത്ത് കൃത്യമായ പരിചരണവും ശ്രദ്ധയുമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടാനുള്ള പ്രതിവിധി. അസാധാരണമായ ആര്‍ത്തവ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിനും മടിക്കേണ്ട ആവശ്യമില്ല.



Click it and Unblock the Notifications
