For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ക്ക് ക്യാന്‍സര്‍ നല്‍കുന്നത് അച്ഛന്‍?

|

നിങ്ങള്‍ പുകവലിയ്ക്കുന്ന ആളാണോ? പുകവലിക്കുന്നത് ക്യാന്‍സറിന് കാരണമാകുമെന്ന സ്വാഭാവിക പരിഞ്ജാനം നമുക്കെല്ലാവര്‍ക്കുമുണ്ട്. പുകവലി ക്യാന്‍സറിന് കാരണമാകുമെന്ന് ടി വി പരസ്യം നമ്മളെ പലപ്പോഴും അലോസരപ്പെടുത്താറുമുണ്ട്. എന്നാല്‍ ആ പരസ്യ വാചകത്തില്‍ ഒരു വാചകം കൂടി ചേര്‍ക്കേണ്ടി വരുമെന്നാണ് എയിംസിലെ പഠനങ്ങള്‍ ചൂണ്ടിക്കാണിയ്ക്കുന്നത്. അതായത് പുകവലി പലപ്പോഴും നിങ്ങളുടെ ജനിയ്ക്കാനിരിയ്ക്കുന്ന കുഞ്ഞിനു കൂടി ക്യാന്‍സര്‍ രോഗം പകരുമെന്ന്. പുകവലി നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍

Men Who Smoke Are Passing On Cancer To Their Unborn Children

ആള്‍ ഇന്ത്യ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആണ് ഇത്തരം ഒരു നിഗമനം ഗവേഷണങ്ങളിലൂടെ കണ്ടെത്തിയത്. പുകവലിക്കാരനായ പിതാവിന്റെ കുട്ടിക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനം. നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണത്തിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ പലപ്പോഴും സിഗരറ്റില്‍ അടങ്ങിയിരിക്കുന്ന വിഷാംശങ്ങളോട് പോരാടാന്‍ കഴിയാതെ വരുന്നു. ഇത് ബീജം നശിപ്പിക്കാന്‍ ഇടയാകുന്നു. ഇതാണ് ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ക്ക് ക്യാന്‍സര്‍ വരാനുള്ള പ്രധാന കാരണങ്ങളിലൊന്നായി പറയുന്നത്. എന്തൊക്കെയാണ് മറ്റുള്ള കാരണങ്ങള്‍ എന്നു നോക്കാം. പുകവലി വരുത്തും രോഗങ്ങള്‍

smoking

5-7 ശതമാനം വരെ ഭ്രൂണ മരണ നിരക്കിനും പുകവലി കാരണമാകുന്നു. വളര്‍ച്ചയെത്താതെയുള്ള പിറവിയ്ക്ക് സംഭവിയ്ക്കുന്നു. ജനനസമയത്തെകുട്ടിയുടെ തൂക്കമില്ലായ്മയ്ക്കും അനാരോഗ്യത്തിനും പിതാവിന്റെ പുകവലി ശീലം കാരണമാകുന്നു. കൂടാതെ ജനിച്ചയുടനയുള്ള കുഞ്ഞിന്റെ മരണവും ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം പുകവലി മൂലം ഉണ്ടാവുന്നതാണ്. നവജാത ശിശുവിന് ജനിതക വൈകല്യം സമ്മാനിയ്ക്കാനും ഇത്തരത്തില്‍ പിതാവിന്റെ പുകവലി കാരണമാകുന്നു. ഇത് കൂടാതെ പലപ്പോഴും വന്ധ്യതയ്ക്കും പുകവലി ആക്കം കൂട്ടുന്നു. നമ്മുടെ കുഞ്ഞെന്ന സ്വപ്‌നം പോലും ഇല്ലാതാക്കാന്‍ പുകവലിയ്ക്കു സാധിയ്ക്കുന്നു.

Image Courtesy

English summary

Men Who Smoke Are Passing On Cancer To Their Unborn Children

New research shows that smoking damages sperm and increases the likelihood of your child getting cancer.
X
Desktop Bottom Promotion