Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കുട്ടികള്ക്ക് ക്യാന്സര് നല്കുന്നത് അച്ഛന്?
നിങ്ങള് പുകവലിയ്ക്കുന്ന ആളാണോ? പുകവലിക്കുന്നത് ക്യാന്സറിന് കാരണമാകുമെന്ന സ്വാഭാവിക പരിഞ്ജാനം നമുക്കെല്ലാവര്ക്കുമുണ്ട്. പുകവലി ക്യാന്സറിന് കാരണമാകുമെന്ന് ടി വി പരസ്യം നമ്മളെ പലപ്പോഴും അലോസരപ്പെടുത്താറുമുണ്ട്. എന്നാല് ആ പരസ്യ വാചകത്തില് ഒരു വാചകം കൂടി ചേര്ക്കേണ്ടി വരുമെന്നാണ് എയിംസിലെ പഠനങ്ങള് ചൂണ്ടിക്കാണിയ്ക്കുന്നത്. അതായത് പുകവലി പലപ്പോഴും നിങ്ങളുടെ ജനിയ്ക്കാനിരിയ്ക്കുന്ന കുഞ്ഞിനു കൂടി ക്യാന്സര് രോഗം പകരുമെന്ന്. പുകവലി നിര്ത്താനുള്ള മാര്ഗ്ഗങ്ങള്

ആള് ഇന്ത്യ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല് സയന്സ് ആണ് ഇത്തരം ഒരു നിഗമനം ഗവേഷണങ്ങളിലൂടെ കണ്ടെത്തിയത്. പുകവലിക്കാരനായ പിതാവിന്റെ കുട്ടിക്ക് ക്യാന്സര് വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനം. നമ്മള് കഴിയ്ക്കുന്ന ഭക്ഷണത്തിലുള്ള ആന്റി ഓക്സിഡന്റുകള് പലപ്പോഴും സിഗരറ്റില് അടങ്ങിയിരിക്കുന്ന വിഷാംശങ്ങളോട് പോരാടാന് കഴിയാതെ വരുന്നു. ഇത് ബീജം നശിപ്പിക്കാന് ഇടയാകുന്നു. ഇതാണ് ചെറുപ്പത്തില് തന്നെ കുട്ടികള്ക്ക് ക്യാന്സര് വരാനുള്ള പ്രധാന കാരണങ്ങളിലൊന്നായി പറയുന്നത്. എന്തൊക്കെയാണ് മറ്റുള്ള കാരണങ്ങള് എന്നു നോക്കാം. പുകവലി വരുത്തും രോഗങ്ങള്

5-7 ശതമാനം വരെ ഭ്രൂണ മരണ നിരക്കിനും പുകവലി കാരണമാകുന്നു. വളര്ച്ചയെത്താതെയുള്ള പിറവിയ്ക്ക് സംഭവിയ്ക്കുന്നു. ജനനസമയത്തെകുട്ടിയുടെ തൂക്കമില്ലായ്മയ്ക്കും അനാരോഗ്യത്തിനും പിതാവിന്റെ പുകവലി ശീലം കാരണമാകുന്നു. കൂടാതെ ജനിച്ചയുടനയുള്ള കുഞ്ഞിന്റെ മരണവും ഇന്ഫന്റ് ഡെത്ത് സിന്ഡ്രോം പുകവലി മൂലം ഉണ്ടാവുന്നതാണ്. നവജാത ശിശുവിന് ജനിതക വൈകല്യം സമ്മാനിയ്ക്കാനും ഇത്തരത്തില് പിതാവിന്റെ പുകവലി കാരണമാകുന്നു. ഇത് കൂടാതെ പലപ്പോഴും വന്ധ്യതയ്ക്കും പുകവലി ആക്കം കൂട്ടുന്നു. നമ്മുടെ കുഞ്ഞെന്ന സ്വപ്നം പോലും ഇല്ലാതാക്കാന് പുകവലിയ്ക്കു സാധിയ്ക്കുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
