For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലുകള്‍ക്ക് കരുത്തേകാന്‍ മാലാസനം

By Lekhaka
|

യോഗാസനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ ഒന്നാണിത്. മാലാസനം എന്ന പേര് മലം അല്ലെങ്കില്‍ വിസര്‍ജ്യം എന്നതുമായി ബന്ധപ്പെട്ടതാണ്. ശരിക്കും ഇത് ഇന്ത്യയില്‍ കക്കൂസുകളില്ലാത്തിടത്ത് വിസര്‍ജ്ജനത്തിനിരിക്കുന്ന ശാരീരിക നിലയുമായി ബന്ധപ്പെട്ടതാണ്. അവിടങ്ങളില്‍ ആളുകള്‍ തുറസ്സായ സ്ഥലങ്ങളിലേക്കോ കൃഷി തോട്ടങ്ങളിലേക്കോ ആണ് മലവസര്‍ജ്ജനത്തിനായി പോകുക.

ഇത്തരത്തിലുള്ള ഇരിപ്പ് ദഹനത്തിന് ശേഷം മാലിന്യങ്ങളെ പൂര്‍ണ്ണമായും പുറന്തള്ളാന്‍ കുടലിനെ സഹായിക്കുന്ന നിലയായാണ് കാണുന്നത്. കാരണം ശരീരത്തിന് ആവശ്യമായതെല്ലാം ഉപയോഗിക്കപ്പെടുകയും ആഗിരണം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടാവും.

നിങ്ങള്‍ ഈ തരത്തില്‍ ഇരിക്കുമ്പോള്‍ കാലുകള്‍ക്കും തുടകള്‍ക്കും ചെറുതായി കരുത്ത് ലഭിക്കും. മുമ്പ് കാലത്ത് ആളുകള്‍ക്ക് ഇന്നത്തേത് പോലെ സന്ധികളിലെ പ്രശ്‍നങ്ങളോ ആര്‍ത്രൈറ്റിസോ ഉണ്ടായിരുന്നില്ല.

ഇന്ന് കോളേജില്‍ പഠിക്കുന്ന പ്രായത്തില്‍ പോലും ആളുകള്‍ക്ക് സന്ധികള്‍ക്ക് പ്രശ്നങ്ങളുള്ളതായി കാണാം. ശരീരത്തിന് ഗുണകരമായ ഈ ആസനം എങ്ങനെ ചെയ്യാമെന്ന് നോക്കാം.

pose 1

1. കാല്‍പാദങ്ങള്‍ പരസ്പരം സ്പര്‍ശിക്കാതെ അല്‍പം അടുപ്പിച്ച് വെയ്ക്കുക. ഉപ്പൂറ്റി നിലത്തുറപ്പിച്ച് കുത്തിയിരിക്കുക. നടുവ് നിവര്‍ന്നും മുട്ട് പൂര്‍ണ്ണമായും മടങ്ങിയുമായിരിക്കണം.


2. തുടകള്‍ അല്‍പം വിടര്‍ത്തുകയും നിശ്വസിക്കുകയും ചെയ്യുക. ഉടല്‍ തുടകള്‍ക്കിടയിലായി സുഖകരമായി ഇരിക്കണം.


3. പ്രണാമം ചെയ്യുന്ന നിലയില്‍ ഇരിക്കുക. കൈപ്പത്തികള്‍ ചേര്‍ത്ത്, കൈമുട്ടുകള്‍ കാല്‍മുട്ടിലേക്ക് അമര്‍ത്തി ഇരിക്കുക. ഇത് ഉടല്‍ നിവര്‍ന്നിരിക്കാനും സഹായിക്കും.

4. ശ്വാസം പുറത്ത് വിടുക. ഉള്‍ത്തുടകള്‍കൊണ്ട് ഉടലില്‍ അമര്‍ത്തുകയും കൈകള്‍ മുന്നോട്ട് നീട്ടുകയും ചെയ്യുക.

5. ഒരു മിനുട്ട് സമയം ഇതേ സ്ഥിതിയില്‍ ഇരിക്കുക. തുടക്കത്തില്‍ അല്‍പം അസ്വസ്ഥതയും, കാലിനും തുടക്കും വേദനയും അനുഭവപ്പെടാം.

6. റിലാക്സ് ചെയ്യുകയും അല്‍പസമയം ഇരിക്കുകയും ചെയ്യുക. ഇത് വീണ്ടും ആവര്‍ത്തിക്കുക. ദിവസം 10 മിനുട്ടെങ്കിലും ഇത് ചെയ്യണം. കാലുകള്‍ക്ക് കരുത്തുണ്ടെങ്കില്‍ ആരോഗ്യത്തോടെ ജീവിക്കാനാകും.

pose2

ഗുണങ്ങള്‍ - ഗര്‍ഭിണികള്‍ ഇത് ചെയ്യുന്നത് പ്രസവം സാധാരണ രീതിയില്‍ നടക്കാന്‍ സഹായിക്കും. കൂടാതെ കാലിന്‍റെ പേശികളും മുട്ടും ശക്തിപ്പെടുത്തും. നടുവിന് ആശ്വാസം ലഭിക്കുകയും, മലബന്ധം തടയുകയും, മെറ്റബോളിസം സജീവമാക്കുകയും ചെയ്യും. വികാരങ്ങളും ലൈംഗികതയുമായി ബന്ധപ്പെട്ട രണ്ടാമത്തെ ചക്രത്തെ സജീവമാക്കാനും മലാസനം സഹായിക്കും.

കാല്‍ മുട്ടിന് ഓപ്പറേഷന്‍ നടത്തിയിട്ടുള്ളവര്‍ ഇത് ചെയ്യരുത്. ഇത് ചെയ്യുന്നത് ഇരിക്കാനും, നില്‍ക്കാനും, ബാലന്‍സ് നിലനിര്‍ത്താനും പ്രയാസമുണ്ടാക്കും.

Read more about: yoga
English summary

Malasana Or Garland Pose For Strengthening you

Malasana Or Garland Pose For Strengthening you
X
Desktop Bottom Promotion